‘ആ പാവങ്ങൾക്ക് ഉള്ള സഹായമെത്തി’, പറഞ്ഞ വാക്ക് പാലിച്ച് സുരേഷ് ഗോപി ! സുരേഷ് ഏട്ടാ നിങ്ങൾ മുത്താണ്, എന്നും ഓർമയുണ്ടാകും ഈ മുഖം ! കൈയ്യടിച്ച് ആരാധകർ !

സുരേഷ് ഗോപി മലയാളികളുടെ എക്കാലത്തെയും ഇഷ്ട നടനാണ് അദ്ദേഹം ചെയ്യുന്ന ഓരോ സൽ പ്രവർത്തികൾ വാക്കുകൾക്കു അധീതമാണ്, ഇന്നത്തെ ഈ കാലഘട്ടത്തിൽ നിന്നും സുരേഷ് ഗോപിയെ വ്യത്യസ്തനാക്കുന്നത് അദ്ദേഹം പറയുന്ന വാക്കുകൾക്ക് നൽകുന്ന വിലയാണ്. പറഞ്ഞ വാക്ക് പാലിക്കാൻ അദ്ദേഹം എപ്പോഴും ശ്രമിക്കാറുണ്ട്. ഈ കഴിഞ്ഞ ഓണക്കാലത്ത് ഏഷ്യാനെറ്റിൽ അവതരിപ്പിച്ച ഷോയിൽ ഒരുരൂപ പോലും  പ്രതിഫലം വാങ്ങാതെ എത്തി, സാധാരണക്കാരായ കലാകാരന്മാരോടൊപ്പം ആടിയും പാടിയും തമാശകൾ പറഞ്ഞും, അനുകരിച്ചും അദ്ദേഹത്തിന്റെ വിലപ്പെട്ട  സമയം ചിലവിട്ട  സുരേഷേട്ടൻ പ്രഖ്യാപിച്ചിരുന്നു താൻ ഇനി ചെയ്യുന്ന ഓരോ സിനിമയുടെ പ്രതിഫലത്തിൽ നിന്നും 2 ലക്ഷം രൂപ മിമിക്രി കലാകാരന്മാരുടെ സംഘടനക്ക് നൽകുമെന്ന്.

അങ്ങനെ ആദ്ദേഹം തന്റെ ആദ്യ സിനിമ കാവൽ എന്ന ചിത്രത്തിന്റെ പ്രതിഫലം കിട്ടിയപ്പോൾ അതിൽ നിന്നും രണ്ടു ലക്ഷം രൂപ ‘MAA’ എന്ന സംഘടനക്ക് അദ്ദേഹം കൈമാറിയിരുന്നു. ഇപ്പോഴിതാ വീണ്ടും അദ്ദേഹം ആ വാക്ക് പാലിച്ചിരിക്കുകയാണ്, തന്റെ അടുത്ത ചിത്രമായ  ഒറ്റക്കൊമ്പൻ എന്ന സിനിമയുടെ  അഡ്വാൻസ് തുകയിൽ നിന്നും വാക്ക് പറഞ്ഞത് പോലെ  രണ്ട് ലക്ഷം കൈമാറിയതായി സുരേഷ് ​ഗോപി തന്നെ ഫേസ്ബുക്കിലൂടെ അറിയിച്ചു. അദ്ദേഹത്തിന്റെ ഈ നന്മ നിറഞ്ഞ പ്രവർത്തിക്കു കയ്യടിക്കുകയാണ് ഇപ്പോൾ ആരാധകർ.

ആദ്യ തുക കൈമാറിയപ്പോൾ പിഷാരടി ഫേസ്ബുക്കിൽ കുറിച്ച ആ വാക്ക് ഇങ്ങനെ ആയിരുന്നു. നർമം തൊഴിലാക്കിയ 200 ഓളം കുടുംബങ്ങൾക്ക്. ഇനി മുതൽ ഞാൻ ചെയ്യുന്ന ഓരോ സിനിമയുടെ പ്രതിഫലത്തിൽ നിന്നും 2 ലക്ഷം രൂപ നിങ്ങളുടെ സംഘടനയ്ക്ക് തരും എന്ന്  സുരേഷ് ഗോപി പറഞ്ഞിരുന്നു.  ആ വാക്ക് അദ്ദേഹം പാലിച്ചു. മിമിക്രി കലാകാരന്മാരുടെ വിധവകൾക്കും,കുട്ടികളുടെ വിദ്യാഭ്യാസത്തിനും,ആശുപത്രി ചിലവുകൾക്കും എല്ലാം ഈ തുക തുല്യമായി വിനയോഗിക്കും എന്നും, അച്ചാമ്മ വർഗീസിനെ ആവശ്യ സമയത്തു അകമഴിഞ്ഞ് സഹായിച്ച ഭരതചന്ദ്രൻ പിന്നീട് അവരോട് തന്നെ ചോദിച്ച ചോദ്യമാണ് ഓർമയുണ്ടോ ഈ മുഖം ” MAA എന്ന സംഘടന പറയട്ടെ. എന്നും ഓർമയുണ്ടാകും ഈ മുഖം… എന്നും പിഷാരടി കുറിച്ചിരുന്നു.

സുരേഷ് ഏട്ടാ നിങ്ങൾ മുത്താണ്…മറ്റു താരങ്ങളുടെ കണക്ക് ഒരു പരസ്യങ്ങളിലോ ഒന്നിന്റെയും ബ്രാൻഡ് പോലും അല്ലാത്ത ആ മനുഷ്യന്റെ ഇപ്പോഴത്തെ ആകെ വരുമാന മാർഗം ഈ സിനിമ മാത്രമാണ്, എന്നിട്ടും അതിൽ നിന്നും ഒരു വീതം പാവപ്പെട്ടവർക്ക് നൽകാൻ കാണിക്കുന്ന ആ വലിയ മനസിനാണ് കൈയ്യടി എന്നാണ് ആരാധകരുടെ കമന്റുകൾ.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *