
വിവാഹത്തിന് ശേഷം ഞങ്ങളുടെ ഉത്തരവാദിത്വങ്ങളും ഏറ്റെടുത്ത ഉത്തമയായ ഭാര്യയാണ് ആർതി എന്ന് ജയം രവിയുടെ അച്ഛൻ !
ജയം രവി ആർതി വിവാഹ മോചനം ഇപ്പോൾ കോടതിയുടെ പരിഗണയിൽ ഉള്ള കാര്യമാണ്, ഇരുവരും ഇനി ഇതിനെ കുറിച്ച് പറഞ്ഞുകൊണ്ട് സമൂഹ മാധ്യമങ്ങളിൽ എത്തരുത് എന്ന താക്കീതും കോടതി ഇരുവർക്കും നൽകിയിട്ടുണ്ട്. വിവാഹ മോചനത്തിന് സമ്മതമല്ല എന്ന് ആർതി ആദ്യം പറഞ്ഞു. എന്നാൽ യാതൊരു തരത്തിലും ഇനി ആർതിയ്ക്കൊപ്പം ഒന്നിച്ച് ജീവിക്കാൻ കഴിയില്ല എന്ന് ജയം രവി അറിയിച്ചതോടെ, ആർതി ജീവനാശം ആവശ്യപ്പെട്ടു. മാസം 40 ലക്ഷം വേണം എന്നാണ് ആർതിയുടെ തീരുമാനം. കേസ് അടുത്ത മാസം 12 ന് പരിഗണിക്കും എന്നാണ് നിലവിലുള്ള വിവരം. ഈ സാഹചര്യത്തിലാണ് രണ്ട് വർഷം മുൻപ് ഒരു അഭിമുഖത്തിൽ ആർതി രവിയെ കുറിച്ച് ജയം രവിയുടെ അമ്മ പറഞ്ഞ വാക്കുകൾ വൈറലാവുന്നത്.
അമ്മയും അച്ഛനും തങ്ങളുടെ മരുമകളെ കുറിച്ച് നല്ല കാര്യങ്ങളാണ് കൂടുതലും പറയുന്നത്, ആർതിയുടെയും ജയം രവിയുടെയും പ്രണയ വിവാഹമായിരുന്നു. വിവാഹത്തിന് ജയം രവിയുടെ കുടുംബത്തിന് എതിർപ്പുകൾ ഉണ്ടായിരുന്നില്ല, പക്ഷേ കരിയരിൽ ശോഭിയ്ക്കുന്ന ഈ സമയത്ത് വേണ്ട, കുറച്ച് കഴിയട്ടെ എന്നായിരുന്നു അച്ഛന്റെയും അമ്മയുടെയും തീരുമാനം. ആ സമയത്ത് തന്റെ സിനിമയ്ക്ക് വേണ്ടി ജയം രവി ശരീര ഭാരം കുറച്ചിരുന്നു. എന്നാൽ ഇത് ആർതിയുമായുള്ള വിവാഹം പെട്ടന്ന് വേണ്ട എന്ന് പറഞ്ഞതിന്റെയാവും എന്ന് കരുതി, പെട്ടന്ന് പോയി രവിയെ കണ്ട് എല്ലാം ശരിയാക്കാം എന്ന് പറഞ്ഞ്, കല്യാണക്കാര്യങ്ങൾ ശരിയാക്കുകയുമായിരുന്നു.

എന്നാൽ രവിയുമായുള്ള വിവാഹത്തിന് മുൻപ് ആർതിയെ മാത്രം സ്വകാര്യമായി വിളിച്ച് ചില കാര്യങ്ങൾ പറഞ്ഞതായി രവിയുടെ അമ്മ വെളിപ്പെടുത്തി. അതാർക്കും അറിയില്ല, ആർതിയെ മാത്രം വിളിച്ച് മാറ്റി നിർത്തി ഞാൻ സംസാരിച്ചിരുന്നു. രവി സിനിമയിൽ പല നായികമാർക്കൊപ്പവും അഭിനയിക്കുന്നതാണ്, നീ ഒരിക്കലും അവനെ സംശയിക്കരുത്. അവൻ നല്ല കുട്ടിയാണ് എന്ന് ആർതിയോട് പറഞ്ഞു. അമ്മയ്ക്കപ്പുറം താരം എന്നാണ് എല്ലാവരും പറഞ്ഞിരുന്നത്, എന്നാൽ എനിക്ക് മുന്നിൽ തന്നെ രവിയെ അമ്മയുടെ സ്ഥാനത്ത് നിന്ന് നോക്കുന്ന ആർതിയെ ഞാൻ കണ്ടു എന്ന് ജയം രവിയുടെ അമ്മ പറയുന്നു. വിവാഹത്തിന് ശേഷം ഞങ്ങളുടെ ഉത്തരവാദിത്വങ്ങളും ഏറ്റെടുത്ത ഉത്തമയായ ഭാര്യയാണ് ആർതി എന്ന് ജയം രവിയുടെ അച്ഛനും അഭിപ്രായപ്പെട്ടു.
പ്രശസ്ത നിർമ്മാതാവ് സുജാത വിജയകുമാറാണ് ആരതിയുടെ അമ്മ, ഇവർക്ക് ആദ്യം രവിയുമായുള്ള വിവാഹത്തിന് എതിര് നിന്നിരുന്നു എന്നും, അതിനുകാരണം ജയം രവിയുടെ അച്ഛനും അമ്മയും ഇന്റർകാസ്റ്റ് മാര്യേജ് ആണ്. അച്ഛൻ മുസ്ലിമും അമ്മ ഹിന്ദുവുമാണ്. മുഹമ്മദ് ജിന്ന അബ്ദുൾ ഖാദർ എന്നാണ് പ്രമുഖ എഡിറ്ററും പ്രൊഡ്യൂസറുമൊക്കെയായ ജയം രവിയുടെ അച്ഛൻ മോഹന്റെ യഥാർത്ഥ പേര് എന്നും വാർത്തകൾ ഉണ്ടായിരുന്ന്.
Leave a Reply