
മോഹൻലാൽ എന്ന നടന്റെ അഭിനയത്തിന്റെ മിടുക്കാണ് അത് ! ഞങ്ങൾ തമ്മിൽ മൂന്നോ നാലോ സിനിമകള്‍ ചെയ്തെങ്കിലും ഈ സിനിമയ്ക്ക് എന്തോ ഒരു മാജിക് ഉണ്ട് ! രേഖ പറയുന്നു !
ഒരു സമയത്ത് മലയാള സിനിമയിൽ തിളങ്ങി നിന്ന അഭിനേത്രി ആയിരുന്നു രേഖ. മലയാളത്തിലും തമിഴിലും ഒരുപോലെ തിളങ്ങി നിന്ന രേഖ മുപ്പതിലധികം സിനിമകളുടെ ഭാഗമായിരുന്നു. 1986-ൽ പുറത്തിറങ്ങിയ പുന്നഗൈ മന്നൻ എന്ന തമിഴ് ചിത്രമാണ് രേഖയുടെ ആദ്യ ചിത്രം. റാംജി റാവ് സ്പീക്കിംഗ് ആയിരുന്നു രേഖയുടെ ആദ്യ മലയാള ചിത്രം, ശേഷം മലയ സിനിമയിലാണ് രേഖക്ക് കൂടുതൽ ശക്തമായ കഥാപാത്രങ്ങളും സൂപ്പർ ഹിറ്റ് ചിത്രങ്ങളും ലഭിച്ചത്. സൂപ്പർ സ്റ്റാറുകളുട ചിത്രങ്ങളിലെ സ്ഥിരം സാനിധ്യം ആയിരുന്ന രേഖ ഇന്നും സിനിമ രംഗത്ത് സജീവമാണ്, ആദ്യ ചിത്രമായ പുന്നഗൈ മന്നൻ എന്ന ചിത്രത്തിൽ കമൽ ഹസൻ തന്റെ അനുവാദം ഇല്ലാതെയാണ് അതിലെ ചുംബന രംഗം ചിത്രീകരിച്ചത് എന്ന് അടുത്തിടെ നടി തുറന്ന് പറഞ്ഞത് ഏറെ വിവാദങ്ങൾ ഉണ്ടാക്കിയിരുന്നു.
മലയാളത്തിൽ മോഹൻലാൽ രേഖ കൂട്ടുകെട്ടിൽ ഒരുപിടി ഹിറ്റ് ചിത്രങ്ങൾ ഉണ്ടായിരുന്നു. കിഴക്കുണരും പക്ഷി, ലാല്‍സലാം, ഏയ് ഓട്ടോ, ദശരഥം, അര്‍ഹത എന്നീ ചിത്രങ്ങളിൽ ഇരുവരും ഒന്നിച്ചിട്ടുണ്ട്. ഇതിൽ ഏയ് ഓട്ടോ എന്ന സിനിമ തൊണ്ണൂറുകളിൽ ഏറെ ഹിറ്റായി തീര്‍ന്ന ചിത്രമാണ്. സുധിയും മീനുക്കുട്ടിയും എല്ലാ കാലത്തും മലയാളി പ്രേക്ഷകരുടെ മനസ്സില്‍ പ്രണയം വിതറുന്ന ഇഷ്ട ജോഡികളാണ്. വേണു നാഗവള്ളി സംവിധാനം ചെയ്ത സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായ ‘ഏയ് ഓട്ടോ’ നിരവധി പ്രശസ്ത സിനിമകൾക്കൊപ്പം പിടിച്ചു നിന്നാണ് അര്‍ഹിച്ച വിജയം നേടിയെടുത്തത്.

‘അക്കരെ അക്കരെ അക്കരെ’, ‘നമ്പർ 20 മദ്രാസ് മെയില്‍’, ‘കടത്തനാടന്‍ അമ്പാടി’ തുടങ്ങിയ വമ്പൻ ചിത്രങ്ങളുടെ സമയത്തായിരുന്നു ഏയ് ഓട്ടോ റിലീസ് ചെയ്തത്. ആ വര്‍ഷത്തെ മോഹന്‍ലാലിന്റെ ഏറ്റവും മികച്ച കളക്ഷന്‍ നേടിയ ചിത്രമായി ഏയ് ഓട്ടോ മാറുകയും ചെയ്തു. സുധിയും മീനുക്കുട്ടിയും തമ്മിലുള്ള പ്രണയം കേരള ജനത ഏറ്റെടുത്തത് തന്നെ ആയിരുന്നു അതിനു കാരണമായത്. ഇപ്പോഴത്തെ പുതു തലമുറ പോലും സുധിയേയും മീനുകുട്ടിയെയും ഹൃദയത്തിൽ സൂക്ഷിക്കുന്നു.
ഇപ്പോഴിതാ മോഹൻലാൽ രേഖയും ഒരുമിച്ച് പങ്കെടുത്ത ഒരു പരിപാടിയിൽ ആ ചിത്രത്തെ കുറിച്ചും മോഹൻലാലിനെ കുറിച്ചും രേഖ പറഞ്ഞ കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. ലാല്‍ സാറിന്റെ ആക്ടിംഗ് വളരെ നിഷ്കളങ്കമാണ്. വലിയ വീട്ടിലെ കുട്ടിയെ സുധി സ്നേഹിക്കുമ്പോൾ അതിനോടൊപ്പം പ്രേക്ഷകരും ആ കഥാപാത്രത്തെ സ്നേഹിച്ചു പോകും. അത് ലാല്‍ സാറിന്റെ അഭിനയത്തിന്റെ മിടുക്കാണ്. ഞാനും ലാല്‍ സാറും തമ്മില്‍ മൂന്നോ നാലോ സിനിമകള്‍ ചെയ്തെങ്കിലും ഈ സിനിമയ്ക്ക് എന്തോ ഒരു മാജിക് ഉണ്ട് അത് എന്താണെന്ന് ഇന്നും അറിയില്ല എന്ന് രേഖ പറഞ്ഞപ്പോൾ പെട്ടെന്നെയുള്ള മോഹൻലാലിൻറെ മറുപടിയാണ് ഏറെ ശ്രദ്ധ നേടിയത്. മോഹൻലാലിന്റെ മറുപടി ഇങ്ങനെ, ആ മാജിക് നിങ്ങളാണ്. എന്നായിരുന്നു രേഖയോടുള്ള മോഹന്‍ലാലിന്റെ മറുപടി…..
Leave a Reply