
മോഹൻലാലിനെ കൊണ്ട് ഒരിക്കലും അതൊന്നും പറ്റില്ല ! എന്നാൽ ആ കാര്യത്തിൽ മമ്മൂട്ടിയും സുരേഷ് ഗോപിയും പുലികളാണ് ! രഞ്ജി പണിക്കരുടെ വാക്കുകൾ ശ്രദ്ധ നേടുന്നു !
രഞ്ജി പണിക്കർ മലയാള സിനിമയുടെ ഏറ്റവും മികച്ച തിരക്കഥാകൃത്തുക്കളിൽ ഒരാളാണ്. അദ്ദേഹം ഇന്നൊരു അഭിനേതാവ് കൂടിയാണ്. സുരേഷ് ഗോപി രഞ്ജി പണിക്കർ കൂട്ടുകെട്ടിൽ നമുക്ക് ഒരുപാട് മികച്ച ചിത്രങ്ങൾ മലയാള സിനിമക്ക് ലഭിച്ചിട്ടുണ്ട്. തീപ്പൊരി ഡയലോഗുകളിലൂടെ പ്രേക്ഷകനെ ഹരംകൊള്ളിച്ച എഴുത്തുകാരനാണ് രഞ്ജി പണിക്കര്‍. മമ്മൂട്ടിയും സുരേഷ്‌ഗോപിയും സിനിമകളിൽ കയ്യടിവാങ്ങിയ ഓരോ ഡയലോടുകൾക്ക് പിന്നിലും രഞ്ജി പണിക്കർ എന്ന മികച്ച എഴുത്തുകാരന്റെ കഴിയവയിരുന്നു.
രഞ്ജിപണിക്കർ ഇപ്പോൾ മുൻ നിര താരങ്ങളെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും ഹിറ്റ് സിനിമകളിൽ ഒന്നായ ‘ദ കിങ്ങിലെ’ മമ്മൂട്ടിയും ‘കമ്മിഷണറിലെ’ സുരേഷ് ഗോപിയും രഞ്ജി പണിക്കറുടെ സംഭാവനകളാണ്. എന്നാൽ താന്‍ എഴുതുന്ന ഈ തീപ്പൊരി ഡയലോഗുകള്‍ മമ്മൂട്ടിക്കും സുരേഷ് ഗോപിക്കുമാണ് ഏറ്റവും അനായാസമായി വഴങ്ങുന്നതെന്ന് രഞ്ജി പണിക്കര്‍ പറയുന്നത്, എന്നാല്‍ മോഹന്‍ലാലിന് താന്‍ എഴുതുന്ന ഡയലോഗുകള്‍ അത്ര പെട്ടന്ന് വഴങ്ങില്ലെന്നും അദ്ദേഹം പറയുന്നു.

മോഹൻലാൽ രഞ്ജി പണിക്കർ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ഏക ചിത്രമാണ് പ്രജ. എന്നാൽ ഈ ചിത്രം ചെയ്ത സമയത്ത് മോഹന്‍ലാല്‍ എന്നോട് പറഞ്ഞു, ‘അണ്ണാ എനിക്ക് നിങ്ങള്‍ ഈ ഡയലോഗ് വായിച്ചു തരരുത്. അപ്പോൾ ഞാന്‍ ലാലിനോട് അതെന്താ എന്ന് ചോദിച്ചു. നിങ്ങള്‍ പറയുന്ന പോലെ എനിക്ക് പറയാന്‍ സാധിക്കില്ല. എനിക്ക് എന്റെ മീറ്ററിലേ ഡയലോഗ് പറയാന്‍ സാധിക്കൂ. എന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്. ഇങ്ങനെ പറഞ്ഞില്ലെങ്കില്‍ ഡയലോഗിന്റെ പഞ്ച് മാറിപോകുമെന്ന് ഞാന്‍ മോഹന്‍ലാലിനോട് തിരിച്ചു പറഞ്ഞു. പക്ഷെ അത് തനിക്ക് സാധിക്കില്ല എന്ന രീതിയിൽ തന്നെ ലാൽ ഉറച്ചു നിന്നുയെന്നും രഞ്ജി പണിക്കർ പറയുന്നു.
അദ്ദേഹത്തിന് അത് പറ്റില്ലെന്ന് മനസിലായ ഞാൻ പിന്നെ നിര്ബന്ധിച്ചില്ല. പക്ഷെ ഞാന്‍ എഴുതുന്ന ഡയലോഗുകളുടെ മീറ്റര്‍ മമ്മൂട്ടിക്കും സുരേഷ് ഗോപിക്കും ഈസിയായി വഴങ്ങും. മോഹന്‍ലാലിന് ആ മീറ്ററില്ല. മോഹന്‍ലാല്‍ ഏറ്റവും ഭംഗിയായിട്ട് പറയുന്നത് രഞ്ജിത്ത് എഴുതുന്ന ഡയലോഗുകള്‍ ആണെന്ന് തനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ടെന്നും രഞ്ജി പണിക്കര്‍ പറയുന്നു. അതുപോലോ സുരേഷ് ഗോപിയുടെ പത്രം എന്ന സിനിമ റിലീസ് ചെയ്യിക്കാൻ താൻ ഒരുപാട് പെടാപാട് പെട്ടിട്ടുണ്ട് എന്നും രഞ്ജി പറയുന്നു. പത്രം എന്ന സിനിമ ആദ്യം കേരളത്തിൽ സെൻസർ ചെയ്യ്തില്ല.
അവർ സിനിമ സെൻസർ ചെയ്യാതെ അവിടെനിന്നും എഴുനേറ്റ് പോയപ്പോൾ ഞാൻ അവരെ തടഞ്ഞ് നിർത്തിക്കൊണ്ട് പറഞ്ഞു, ഞാൻ ഇത് ഫീസ് കെട്ടിയിട്ടാണ് സെൻസറിനു നൽകിയത്. നിങ്ങൾ എന്തെങ്കിലും പറഞ്ഞിട്ട് പോകണം. ശേഷം പ്രമോദ് മഹാദേവനോട് ഞാൻ പറഞ്ഞു ഇന്നത്തെ ഇ ദിവസം തന്നെ സിനിമ സെൻസറിങ് കഴിഞ്ഞ സെര്ടിഫിക്കറ്റ് എന്റെ ടേബിളിനുമുകളിൽ എത്തിയിരിക്കണമെന്ന്. അന്നുതന്നെ അത് കിട്ടിയത്കൊണ്ടാണ് പത്രം വെളിച്ചം കണ്ടതെന്നും രഞ്ജി പണിക്കർ പറയുന്നു.
Leave a Reply