
ഇത് പുറത്താരും അങ്ങനെ അറിയരുത് എന്ന നിർബന്ധം ഞങ്ങൾക്ക് ഉണ്ടായിരുന്നു ! ദുൽഖറിന് മാത്രം അറിയാമായിരുന്നു ! സണ്ണി വെയിനും ഭാര്യ രഞ്ജിനിയും പറയുന്നു !
ഇന്ന് താരങ്ങളേക്കാൽ തിളങ്ങുന്നത് താര പത്നിമാരാണ്. എന്നാൽ അവരുടെ കൂട്ടത്തിൽ നിന്നും വളരെ വ്യത്യസ്തയാണ് നർത്തകി കൂടിയായ രഞ്ജിനി കുഞ്ചു. നടൻ സണ്ണി വെയിന്റെ ഭാര്യയായ രഞ്ജിനി ഇതിനോടകം ഡാൻസ് റിയാലിറ്റി ഷോകളിൽ സജീവം സാന്നിധ്യമാണ്. ദുല്‍ഖര്‍ സല്‍മാന്‍ ആദ്യമായി അഭിനയിച്ച സെക്കന്‍ഡ് ഷോയിലൂടെ വെളളിത്തിരയില്‍ എത്തിയ താരമാണ് സണ്ണി വെയ്ന്‍. നായകനായി അധികം തിളങ്ങാൻ കഴിഞ്ഞിട്ടില്ലെങ്കിലും തന്റേതായ ഒരു ആരാധക വൃന്ദത്തെ സ്വന്തമാക്കാന്‍ ഇതിനോടകം സണ്ണിക്ക് കഴിഞ്ഞിട്ടുണ്ട്.
സണ്ണിയും രഞ്ജിനിയും ഭാര്യയും ഭർത്താവുമാണെന്ന് ഇപ്പോഴും അധികമാർക്കും അറിയില്ല. ഒരുമിച്ച് പൊതുപരിപാടികൾക്കോ, അതുപോലെ സമൂഹ മാധ്യമങ്ങളിൽ പോലും അങ്ങനെ ഒരുമിച്ചുള്ള ചിത്രങ്ങൾ പോലും ഇരുവരും പങ്കുവെക്കാറില്ല. തങ്ങളുടെ സ്വകാര്യ ജീവിതം സ്വകാര്യമായി തന്നെ കൊണ്ടുപോകാൻ ഇഷ്ടപെടുന്നവരാണ് രണ്ടുപേരും, ഇവരുടെ പ്രണയവും വിവാഹവുമെല്ലാം അങ്ങനെ തന്നെ ആയിരുന്നു. ഇവരുടെ വിവാഹം ആരധകർക്ക് ഒരു സർപ്രൈസ് തന്നെ ആയിരുന്നു.
ഇപ്പോഴിതാ ആദ്യമായി രഞ്ജിനി തന്റെ കുടുംബത്തെ കുറിച്ച് മൈല്‍സ്റ്റോണ്‍ മേക്കേഴ്സിന് നല്‍കിയ അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്, രഞ്ജിനിയുടെ വാക്കുകൾ ഇങ്ങനെ, ഞങ്ങളുടെ പ്രണയം അങ്ങനെ ആർക്കും അറിയില്ലായിരുന്നു. അത് ഞങ്ങളുടെ ഒരു വാശിയും ആയിരുന്നു അത് ആരെയും അറിയിക്കണ്ടെന്ന്. ഏകദേശം പത്ത് പതിനൊന്ന് വര്‍ഷം ഞങ്ങള്‍ പ്രണയിച്ചു. ആരെയും അറിയിക്കാതെ അത് മുന്നോട്ട് കൊണ്ടുപോവുക വലിയ ടാസ്ക്ക് ആയിരുന്നു. വളരെ ക്ലോസ് ആയ ചില സുഹൃത്തുകള്‍ക്ക് മാത്രമാണ് അറിയുകയുള്ളായിരുന്നു.

ഇൻഡസ്ട്രിയിൽ ദുൽഖറിന് മാത്രമാണ് അറിയാമായിരുന്നത്. വിവാഹം ക്ഷണിക്കുമ്പോൾ പോലും ഞങ്ങ; എല്ലാവരോടും പറഞ്ഞിരുന്നു, പുറത്താരും അറിയരുത് എന്നത്. വിവാഹ ശേഷവും ഞങ്ങൾക്ക് ഒരു മാറ്റവും വന്നിട്ടില്ല. കല്യാണം കഴിഞ്ഞ ശേഷവും പ്രൈവസി പോകുന്നുണ്ട്. ഞാന്‍ അത്രയും ഫ്രീ ആയിട്ട് നടക്കുന്ന ആളാണ്. ആള്‍ക്കും നിര്‍ബന്ധമായിരുന്നു നമ്മുക്ക് ഇത് അങ്ങനെ ആരെയും അറിയിക്കണ്ടെന്ന്.
സിനിമയിൽ എത്തണമെന്ന് അദ്ദേഹം ഒരുപാട് ആഗ്രഹിച്ചിരുന്നു. അതിനിപ്പോൾ ഞാൻ പിന്തുണച്ചാലും ഇല്ലങ്കിലും ആള്‍ എത്തുമായിരുന്നു. നമ്മുടെ കൂടെയുള്ള ആളെ നമ്മള്‍ എന്തായാലും പിന്തുണച്ചാലല്ലേ പറ്റുകയുള്ളു. പിന്നെ ഞങ്ങൾ ഭയങ്കര കെയറിങ് ആണെന്ന് പറയാൻ പറ്റില്ല. രണ്ടുപേരും അവരവരുടെ ജോലിയുമായി ബന്ധപ്പെട്ട് തിരക്കിലാണ്. എനിക്ക് ഇഷ്ടമുള്ള ഞാന്‍ ഹാപ്പിയാവുന്ന എന്ത് കാര്യവും ചെയ്യാനുള്ള സ്‌പേസ് എനിക്ക് തന്നിട്ടുണ്ട്. അതാണ് ഏറ്റവും ഇഷ്ടം തോന്നിയ ക്വാളിറ്റി. എന്ത് ചെയ്താലും എവിടെ പോയാലും സേഫ് ആയിരിക്കണം എന്നെ ഉള്ളു. എന്താണ് എവിടെയാണ് സേഫ് ആണോ എന്ന് മാത്രമാണ് അറിയേണ്ടത്.
ഞാനും അദ്ദേഹത്തിന്റെ കാര്യങ്ങളിൽ ഒന്നും കൂടുതൽ ഇടപെടാറില്ല. ദിവസങ്ങളോളം ഞങ്ങള്‍ സംസാരിക്കാറ് പോലുമില്ല. ഇടക്ക് ഞാന്‍ അസിസ്റ്റന്റ് പയ്യനെ വിളിച്ച് ഒക്കെ ആണോയെന്ന് ചോദിക്കും. അത്രയേ ഉള്ളു. ഞാന്‍ അല്ലാതെ ഇറിറ്റേറ്റ് ചെയ്യറേ ഇല്ല. അത് പുള്ളിക്ക് ഭയങ്കര ദേഷ്യമാണ് എന്നും രഞ്ജിനി പറയുന്നു.
Leave a Reply