
വിവാഹം കഴിച്ച് ഒരു കുടുംബവും കുട്ടികളുമൊക്കെയായി ജീവിക്കാൻ ആഗ്രഹിച്ചതായിരുന്നു ! എന്തിന് ഇതിലേക്ക് വന്നു ! ജീവിതത്തിൽ സംഭവിച്ചത് !
ഒരു സമയത്ത് തെന്നിന്ത്യൻ സിനിമകളിൽ തിളങ്ങി നിന്ന അഭിനേത്രിയായിരുന്നു രഞ്ജിത. മലയാള സിനിമക്കും അവർ പ്രിയങ്കരിയായിരുന്നു, സൂപ്പർ സ്റ്റാർ ചിത്രങ്ങളിൽ മികച്ച അഭിനയം കാഴ്ചവെച്ച രെഞ്ജിതയുടെ ജീവിതം തന്നെ ഒരു സിനിമയെ വെല്ലുന്നതാണ്. ഇന്ത്യൻ ആർമിയിലെ ഒരു മേജറെയാണ് രഞ്ജിത വിവാഹം ചെയ്തത്. 2000 ത്തിലായിരുന്നു വിവാഹം. രണ്ട് വർഷത്തിനുള്ളിൽ ഇവർ വേർപിരിഞ്ഞു. വിവാഹമോചനത്തിന് ശേഷം അഭിനയ രംഗത്തേക്ക് തിരിച്ച് വന്ന രഞ്ജിത പിന്നീട് സഹനടി വേഷങ്ങളിൽ അഭിനയിച്ചു. സീരിയലുകളിൽ പ്രധാന വേഷവും താരത്തെ തേടി വന്നു. 2013 ൽ സ്വാമി നിത്യാനന്ദയുടെ കീഴിൽ രഞ്ജിത സന്യാസ ജീവിതത്തിലേക്ക് തിരിഞ്ഞത് വലിയ വാർത്തയായിരുന്നു. ഇപ്പോൾ നിത്യാനന്ദയുടെ ദ്വീപിലാണ് രഞ്ജിതയുള്ളത്.
ഇപ്പോഴിതാ ഇവരുടെ ജീവിതത്തെ കുറിച്ച് തമിഴിലെ പ്രശസ്ത മാധ്യമ പ്രവർത്തകൻ ചെയ്യാർ ബാലു പറഞ്ഞ കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. കരിയറിന്റെ ഒരു ഘട്ടത്തിൽ എന്തിനാണ് ഈ ഫീൽഡിലേക്ക് വന്നതെന്ന് പോലും രഞ്ജിതയ്ക്ക് തോന്നിയിട്ടുണ്ട്. ഇതേക്കുറിച്ച് അന്ന് നൽകിയ അഭിമുഖങ്ങളിലും രഞ്ജിത സംസാരിച്ചു. എല്ലാവർക്കും മുഖം മൂടിയുണ്ട്. നമ്മളോട് സംസാരിക്കുന്നത് പോലെയല്ല പിന്നിൽ നിന്ന് അവർ ചെയ്യുന്നത്. എനിക്കിവിടം ശരിയാകുന്നില്ല എന്ന് രഞ്ജിത പറഞ്ഞിരുന്നു. സിനിമാരംഗം വിട്ട് നല്ല ഭാര്യയായി കുടുംബജീവിതം നയിക്കണമെന്ന് 2000 ത്തിൽ നടി തീരുമാനിച്ചിരുന്നു.
അവർ പറഞ്ഞത് പോലെ വിവാഹം കഴിച്ചു, സിനിമയിൽ കത്തി നിൽക്കുമ്പോഴാണ് അവർ വിവാഹം ചെയ്ത ഇൻഡസ്ടറി വിടുന്നത്, അതോടെ രഞ്ജിതയുടെ സ്‌ഥാനം മറ്റു നടിമാർ കൈക്കലാക്കി. രണ്ട് വർഷത്തിന് ശേഷം ബന്ധം പിരിഞ്ഞ ശേഷമാണ് നടി വീണ്ടും സിനിമയിലേക്ക് വരുന്നത്. പക്ഷെ അവരുടെ മാർക്കറ്റ് ഇടിയുകയും അവസരങ്ങൾ കുറയുകയുമായിരുന്നു. ശേഷം രാവണൻ എന്ന സിനിമയിൽ ചെറിയ ഒരു വേഷം ചെയ്തുകൊണ്ട് അവർ സിനിമയിൽ നിന്നും അകന്നു പോയി. ഇതിന് ശേഷമാണ് രഞ്ജിതയും നിത്യാനന്ദയും വാർത്തകളിൽ നിറയുന്നതെന്നും ചെയ്യാറു ബാലു ചൂണ്ടിക്കാട്ടി. വിവാദങ്ങൾക്കൊടുവിലാണ് രഞ്ജിതയും നിത്യാനന്ദയും ദ്വീപിലേക്ക് മാറുന്നത്.സൺ ടിവിയിലൂടെ ഇരുവരുടെയും സ്വകാര്യ ദൃശ്യങ്ങൾ പുറത്ത് വന്നത് വലിയ ചർച്ചയായിരുന്നു.

ഇത് കൃത്രിമ വീഡിയോ ആണെന്ന് രഞ്ജിത് വാദിച്ചെങ്കിലും ബംഗ്ലൂരിലെ ഫോറൻസിക് സയൻസ് ലബോറട്ടറി നടത്തിയ പരിശോധനയിൽ വീഡിയോ വ്യാജമല്ലെന്ന് തെളിഞ്ഞു. തുടർന്ന് സ്വകാര്യയിലേക്ക് കടന്ന് കയറി എന്ന് പറഞ്ഞ് രഞ്ജിത കോടതിയെ സമീപിച്ചു. ചാനലുകൾ മാപ്പ് പറയണമെന്ന് കോടതി ഉത്തരവിടുകയുമുണ്ടായി. ശേഷം നിത്യാനന്ദക്കും എതിരെ പല വിവാദങ്ങളും വന്നതോടെ ഇവർ ഇരുവരും രാജ്യം വിടുന്നത്.
ശേഷം ഇരുവരും തെക്കേ അമേരിക്കയിൽ ഹിന്ദു മതസ്ഥർക്കായി ദ്വീപ് സ്ഥാപിച്ചെന്ന് പറയുന്ന നിത്യാനന്ദ ദ്വീപിലെ അവകാശിയായി സ്വയം പ്രഖ്യാപിക്കുകയും ചെയ്തു. മാ നിത്യാനന്ദ മയി എന്ന പേര് സ്വീകരിച്ച് നിത്യാനന്ദയുടെ ആശ്രമം നോക്കി നടത്തുന്നത് രഞ്ജിതയാണ്. ഇരുവർക്കുമെതിരെ ആശ്രമത്തിലെ മുൻ അന്തേവാസികൾ ലൈം,ഗി,ക ആരോപണം ഉന്നയിക്കുന്ന സാഹചര്യവും ഉണ്ടായിട്ടുണ്ട്. തെളിവുകൾ ഉണ്ടായിട്ടു പോലും ഇവരെ ഒന്നും ചെയ്യാൻ നമ്മുടെ നിയമ വ്യവസ്ഥക്ക് പോലും സാധിച്ചിട്ടില്ല.
Leave a Reply