
ഞങ്ങൾക്ക് വേണ്ടികൂടിയാണ് ലക്ഷ്മി ഇപ്പോൾ ജീവിക്കുന്നത് ! സുധി ചേട്ടൻ മരിച്ച് ഒമ്പതിന്റെ അന്ന് മുതൽ ചിന്നു സഹായങ്ങൾ ചെയ്യുന്നുണ്ട് !
കൊല്ലം സുധിയുടെ വേര്പാടിന് ശേഷം അദ്ദേഹത്തിന്റെ കുടുംബത്തിന്റെ വാർത്തകൾ വളരെ ശ്രദ്ധ നേടിയിരുന്നു, ഇപ്പോൾ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സുധിയുടെ മണം ലക്ഷ്മി നക്ഷത്ര പെർഫ്യൂം ആക്കിയെന്നതിന്റെ പേരിൽ ഏറെ വിവാദങ്ങൾ ഉണ്ടായിരുന്നു, ലക്ഷ്മി സുധിയെ വിറ്റ് കാശ് ആക്കുകയാണ് എന്ന ആരോപണം ഉയർന്നപ്പോൾ അതിന് മറുപടിയുമായി എത്തിയിരിയ്ക്കുകയാണ് സുധിയുടെ ഭാര്യ രേണു, ലക്ഷ്മി തങ്ങൾക്ക് ചെയ്യുന്ന സഹായങ്ങൾക്ക് ഒരു കയ്യും കണക്കും ഇല്ലെന്നാണ് രേണു പറയുന്നത്.
മഴവിൽ കേരളം എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് രേണു സംസാരിച്ചത്, അവരുടെ വാക്കുകൾ ഇങ്ങനെ, നമ്മൾ ആഗ്രഹിച്ചൊരു കാര്യം നമ്മളെ സ്നേഹിക്കുന്ന ഒരു വ്യക്തി അത്ര കഷ്ടപ്പെട്ട് ചെയ്യുമ്പോൾ അവരെ ഇങ്ങനെ സോഷ്യൽമീഡിയയിൽ വന്ന് എന്തൊക്കെയാണ് ആളുകൾ പറയുന്നത്. അത് കേൾക്കുന്നത് ഞങ്ങൾക്ക് സങ്കടമാണ്. ഞാനാണ് ലക്ഷ്മിയോട് സുധി ചേട്ടന്റെ ഗന്ധം പെർഫ്യൂമാക്കി ലഭിക്കുന്നതിന്റെ സാധ്യതയെ കുറിച്ച് പറഞ്ഞത്. ലക്ഷ്മിക്ക് ഞാൻ പറയും വരെ ഇക്കാര്യം അറിയില്ലായിരുന്നു. ശേഷമാണ് ചിന്നു അതിനുള്ള ശ്രമം തുടങ്ങിയത്. സുധി ചേട്ടൻ ജീവിച്ചിരുന്ന സമയത്താണ് ദുബായിലുള്ള യൂസഫ്ക്കയുടെ വീഡിയോ ഞാൻ ആദ്യമായി കണ്ടത്.
ചിന്നു ഇതിന്റെ വീഡിയോ ഇട്ടത്, പ്രമോഷന് വേണ്ടിയല്ല. വീഡിയോ എടുക്കണമെന്ന് ചിന്നുവിനോട് പറഞ്ഞത് ഞാനാണ്. പിന്നെ എന്തിനാണ് സുധി ചേട്ടനെ വിറ്റ് ചിന്നു കാശാക്കുന്നുവെന്ന് ആളുകൾ പറയുന്നതെന്ന് അറിയില്ല. ചിന്നുവിനോട് പറഞ്ഞാൽ എന്റെ ആഗ്രഹം സാധിക്കുമെന്ന് എനിക്ക് അറിയാമായിരുന്നു. അതുകൊണ്ടാണ് സുധി ചേട്ടന്റെ ഗന്ധം പെർഫ്യൂമാക്കി തരാൻ സാധിക്കുമോയെന്ന് ഞാൻ ചോദിച്ചത്. ഞങ്ങൾക്ക് വേണ്ടി കൂടിയാണ് കഴിഞ്ഞ ഒരു വർഷമായി ചിന്നു ജീവിക്കുന്നത്. സുധി ചേട്ടൻ മരിച്ച് ഒമ്പതിന്റെ അന്ന് മുതൽ ചിന്നു സഹായങ്ങൾ ചെയ്യുന്നുണ്ട്.

സുധിച്ചേട്ടൻ ഉള്ളപ്പോഴും ചിന്നു സഹായിക്കുമായിരുന്നു, ഇരുചെവി അറിയാതെയാണ് ചിന്നു സഹായിക്കാറ്. എന്നിട്ടും ആളുകൾ ആ കുട്ടിയെ കുറ്റപ്പെടുത്തുന്നത് കാണുമ്പോൾ വിഷമം തോന്നും. ചിന്നു എന്ത് ചെയ്താലും അതിന്റെ ഓഹരി ആ കുട്ടി ഞങ്ങൾക്ക് തരാറുണ്ട്. അവൾ ബിജിഎം ഇട്ടതിനെ കുറ്റപ്പെടുത്തേണ്ട കാര്യമില്ല. അങ്ങനെ മോശമായി ചിന്നു ഞങ്ങളോട് ഒന്നും ചെയ്യില്ല.ഷർട്ട് ലക്ഷ്മി കൊണ്ടുപോയിയെന്ന് അറിയില്ലായിരുന്നു. അവൾ വിളിച്ചപ്പോൾ ശരിക്കും സർപ്രൈസ്ഡായി.
അന്ന് ഞാൻ പറഞ്ഞത് ഓർത്ത് വെച്ച്, ചിന്നു കൊണ്ടുപോയല്ലോ എന്നോർത്താണ് ആദ്യം എന്റെ കണ്ണ് നിറഞ്ഞത്. ചിന്നുവിന്റെ കയ്യിൽ ആ പെർഫ്യൂം സെയ്ഫായുണ്ട്. അവൾ അത് കയ്യിൽ കൊണ്ടുതരുമ്പോൾ അത് വീഡിയോയാക്കണമെന്നുണ്ട്, ഈ മോശം പറയുന്നവരാരും മറ്റുള്ളവരെ സഹായിക്കാൻ ശ്രമിക്കാറുപോലും ഇല്ലാത്തവരാണ്, അതുകൊണ്ട് ചിന്നുവിനെ വിമർശിക്കുന്നത് നിർത്തണം എന്നാണ് രേണു പറയുന്നത്.
Leave a Reply