
സുധിയുടെ മണം പെര്‍ഫ്യും ആക്കിയ ലക്ഷ്മി നക്ഷത്രക്ക് വിമർശനം ലഭിക്കുമ്പോൾ നന്ദി പറഞ്ഞ് സുധിയുടെ ഭാര്യ രേണു !
അകാലത്തിൽ നമ്മെവിട്ടുപിരിഞ്ഞ അനുഗ്രഹീത കലാകാരനാണ് കൊല്ലം സുധി. ഒരു പരിപാടിയിൽ പങ്കെടുത്ത് മടങ്ങവെയാണ് കൊല്ലം സുധി അപകടത്തിൽപെടുന്നത്. ഒപ്പം ബിനു അടിമാലി, മഹേഷ് മിമിക്സ് തുടങ്ങിയ കലാകാരന്മാരും വാഹനത്തിലുണ്ടായിരുന്നു. സ്റ്റാർ മാജിക് എന്ന പരിപാടിയിൽ കൂടിയാണ് കൊല്ലം സുധി ഏവർക്കും പ്രിയങ്കരനായി മാറിയത്. ഇതേ പരിപാടിയിൽ അവതാരകയും യൂട്യൂബറും കൂടിയായ ലക്ഷ്മി നക്ഷത്ര സുധിയും കുടുംബവുമായി വളരെ നല്ല ബന്ധമായിരുന്നു.
സുധിയുടെ വേര്പാടിന് ശേഷവും ലക്ഷ്മി അദ്ദേഹത്തിന്റെ കുടുംബത്തെ സ്വന്തം പോലെ എപ്പോഴും ചേർത്ത് നിർത്തിയിരുന്നു. സുധിയുടെ ഭാര്യ രേണുവിന്റെയും മക്കളുടെയും എല്ലാ ആവശ്യങ്ങളും കണ്ട് അറിഞ്ഞ് ചെയ്യുന്ന ആളുകൂടിയാണ് ലക്ഷ്മി നക്ഷത്ര. സുധി അവസാനമായി ധരിച്ച ഷര്‍ട്ട് ഭാര്യ രേണു ഒരു നിധി പോലെ സൂക്ഷിച്ചിരുന്നു. മുമ്പൊരിക്കല്‍ ലക്ഷ്മി നക്ഷത്രയുടെ വീഡിയോയില്‍ തനിക്ക് സുധിയുടെ മണം പെര്‍ഫ്യൂം ആക്കി മാറ്റണമെന്ന് ആഗ്രഹമുണ്ടെന്ന് രേണു തന്നെ പറഞ്ഞിരുന്നു. രേണുവിന്റെ ആ ആഗ്രഹം സാധിച്ചു കൊടുക്കുകയായിരുന്നു ലക്ഷ്മി നക്ഷത്ര ചെയ്തത്.
രേണു ആഗ്രഹിച്ച സുധിയുടെ ആ മണം ഇപ്പോൾ പെര്‍ഫ്യൂം ആക്കിമാറ്റിയിരിക്കുകയാണ് ലക്ഷ്മി. ദുബായില്‍ വച്ചാണ് ലക്ഷ്മി നക്ഷത്ര പെര്‍ഫ്യും തയ്യാറാക്കിയത്. ഈ വീഡിയോ ലക്ഷ്മി തന്റെ യുട്യൂബ് വഴി പങ്കുവെക്കുകയും ചെയ്തിരുന്നു. എന്നാൽ ഇത് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായി മാറുകയും കൂടുതൽ പേരും ലക്ഷ്മിയെ വിമര്ശിക്കുകയുമാണ് ഉണ്ടായത്. എന്നാൽ അതേസമയം ലക്ഷ്മിയുടെ പ്രവര്‍ത്തിയെ അഭിനന്ദിച്ചും നിരവധി പേരെത്തി.

ലക്ഷ്മി ഇത് തന്റെ യുട്യൂബ് വിഡിയോ റീച്ച് കിട്ടാൻവേണ്ടി സുധിയുടെ കുടുംബത്തെ ഉപയോഗിക്കുന്നു എന്ന രീതിയിൽ ഇതിന് മുമ്പും ലക്ഷ്മിക്ക് വിമർശനം നേരിട്ടിട്ടുണ്ട്. എന്നാൽ അപ്പോഴെല്ലാം ലക്ഷ്മിക്ക് സപ്പോർട്ടായി സുധിയുടെ ഭാര്യ രേണു രംഗത്ത് വരാറുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ ലക്ഷ്മിക്ക് നന്ദി പറഞ്ഞ് രേണു എത്തിയിരിക്കുകയാണ്. പെര്‍ഫ്യൂം തയ്യാറാക്കുന്നതിനെക്കുറിച്ചുള്ള ലക്ഷ്മിയുടെ വീഡിയോയുടെ കമന്റിലൂടെയാണ് രേണുവിന്റെ പ്രതികരണം. “എന്റെ ഏറ്റവും വലിയ ആഗ്രഹം ആയിരുന്നു. ഒരിക്കലും തിരിച്ചു കിട്ടില്ല എന്നോര്‍ത്ത മണം. നന്ദി ചിന്നു” എന്നായിരുന്നു രേണു കുറിച്ചത്..
രേണു ഇതിന് മുമ്പ് ലക്ഷ്മിയെ കുറിച്ച് പറഞ്ഞിരുന്നത് ഇങ്ങനെ, , ഈ വിമർശിക്കുന്നവർ ആരും ഞങ്ങൾ എങ്ങനെയാണ് കഴിയുന്നത് എന്ന് അന്വേഷിക്കുന്നുണ്ടോ, ഞങ്ങൾ പറയാതെ തന്നെ ഞങ്ങളുടെ പല ആവശ്യങ്ങളും കണ്ടറിഞ്ഞ് സഹായിക്കുകയും അതോടൊപ്പം, എല്ലാമാസവും മുടങ്ങാതെ ഒരു തുക ഞങ്ങൾക്ക് തരുന്ന ആളാണ് ലക്ഷ്മി നക്ഷത്ര എന്നാണ് രേണു പറയുന്നത്, സുധിച്ചേട്ടന് ലക്ഷ്മി സ്വന്തം സഹോദരി തന്നെ ആയിരുന്നു, അദ്ദേഹത്തോടുള്ള ആ സ്നേഹമാണ് ലക്ഷ്മി ഇപ്പോഴും ഞങ്ങളോട് കാണിക്കുന്നത് എന്നും രേണു പറയുന്നു.
Leave a Reply