ചെയ്ത സിനിമകളിൽ കൂടുതലും പരാചയം !! അവസരങ്ങൾ കുറഞ്ഞപ്പോൾ ജീവിതം വഴിതിരിച്ചുവിട്ടു !! രേണുക മേനോൻ പറയുന്നു
ഒരു കാലത്ത് ക്യാംപസ് ത്രില്ലിങ് ഹിറ്റ് ചിത്രാംയിരുന്നു കമലിന്റെ നമ്മൾ എന്ന ചിത്രം പുതുമുഖങ്ങളെ അണിനിരത്തി കമൽ സംവിധാനം ചെയ്ത ചിത്രം വൻ വിജയമായിരുന്നു.. അതിലെ ഓരോ അഭിനേതാക്കളും പിന്നീട് മലയാള സിനിമയിൽ മിന്നുന്ന താരങ്ങയി മാറുകയായിരുന്നു… അതിൽ ഏറ്റവും മുന്നിൽ ഭാവന, ജിഷ്ണു, സിദ്ധാർഥ്, രേണുക മേനോൻ തുടങ്ങിയ താരങ്ങളെയെല്ലാം മലയാളി പ്രേക്ഷകർ ഇരുകൈയുംനീട്ടി സ്വീകരിക്കുകയായിരുന്നു.. ഈ ചിത്രം തമിഴിലും തെലുങ്കിലും എത്തിയിരുന്നു അതിലെല്ലാം രേണുക തന്റെ അതേ വേഷം ചെയ്തിരുന്നു… നമ്മളിന് ശേഷം ഭാവന സൗത്ത് സിനിമയിൽ തിരക്കുള്ള നായികയായി മാറുകയായിരുന്നു…
പക്ഷെ രേണുക പിന്നീട് ചിത്രങ്ങൾ ചെയ്തിരുന്നുയെങ്കിലും അവയിൽ കൂടുതലും പരാജയ ചിത്രങ്ങളായിരുന്നു, മലയത്തിൽ പ്രിത്വിരാജിനോപ്പം മീരയുടെ ദുഖവും മുത്തുവിന്റെ സ്വപനവും എന്ന ചിത്രത്തിൽ അഭിനയിച്ചിരുന്നു, അതിനു ശേഷം പ്രിത്വിയുടെ കൂടെത്തന്നെ മനുഷ്യമൃഗം എന്ന സിനിമയിലും അഭിനയിച്ചിരുന്നു.. അഭിനയിച്ച സിനിമകളിൽ മിക്കതിലും താരത്തിന് മികച്ച ഗാനങ്ങൾ ഉണ്ടായിരുന്നു എന്നത് എടുത്തുപറയേണ്ട ഒന്നാണ്.. നമ്മളിലെ ഹിറ്റ് ഗാനങ്ങളിലെല്ലാം രേണുകയുടേതായിരുന്നു .. അപ്പു എന്ന അപര്‍ണ ആയിട്ടാണ് താരം ചിത്രത്തിലെത്തിയത്.രേണുക എന്നാണ് പേരെങ്കിലും രേണു എന്നാണ് താരത്തെ എല്ലാവരും വിളിക്കുന്നത്.. താരത്തിന്റെ അച്ഛന്‍ ഹൈക്കോടതി വക്കീലാണ് അമ്മ വീട്ടമ്മയും. ഒരു ചേട്ടനും ചേച്ചിയുമാണ് രേണുകയ്ക്ക ഉളളത്.
ആലപ്പുഴയാണ് രേണുകയുടെ നാട്, സിനിമ താരങ്ങളിൽ വിവാഹം കഴിഞ്ഞ് വിദേശത്ത് സെറ്റിൽഡ് ചെയ്തിരിക്കുന്ന നായികമാരുടെ കൂട്ടത്തിലാണ് ഇപ്പോൾ രേണുകയും.. 2006 ലാണ് തിരുവനന്തപുരം സ്വദേശിയായ സുരാജുമായുള്ള താരത്തിന്റെ വിവാഹം നടന്നത്. യുഎസ്സില്‍ സ്ഥിരതാമസമാക്കിയ സോഫ്‌റ്റ്വെയര്‍ എന്‍ജിനിയറാണ് താരത്തിന്റെ ഭർത്താവ് സുരാജ്. വിവാഹ ശേഷം രേണുക യുഎസ്സില്‍ സ്ഥിരമാക്കി. കുടുംബവുമായി സന്തുഷ്ട ജീവിതം നയിക്കുന്ന രേണുക പിന്നീട് സിനിമയിലേക്ക് മടങ്ങി വന്നില്ല. ഇവർക്ക് രണ്ടു മക്കൾഃണ് ഉള്ളത് മൂത്തക്കുട്ടിക്ക് 10 വയസ്സും ഇളയക്കുട്ടിക്ക് മൂന്നര വയസ്സുമാണ്.
ഭർത്താവിന്റെയും മക്കളുടെയും ഒപ്പം വളരെ സന്തോഷവതിയായി ജീവിതം ആസ്വദിക്കുന്നു, അത് മാത്രവുമല്ല താരം അവിടെ ഒരു ഡാൻസ് സ്കൂളും നടത്തുന്നുണ്ട്, അത്ര വലിയ രീതിയിലൊന്നുമല്ല ചെറിയ രീതിയിലാണ് സ്കൂൾ എന്നും നൃത്തം ഒരുപാട് ഇഷ്ടമാണ് അതുകൊണ്ടുതന്നെ അത് മറക്കാതിരിക്കാൻ വേണ്ടി ഒരു സ്കൂൾ എന്നാണ് താരം പറയുന്നത്.. കാലിഫോര്‍ണിയയില്‍ തങ്ങള്‍ താമസിക്കുന്നസ്ഥലത്ത് നിരവധി ഇന്ത്യ ക്കാരാണ് ഉളളതെന്നും എല്ലാ വിശേഷങ്ങളും തങ്ങള്‍ അവിടെ ആഘോഷിക്കാറുണ്ടെന്നും താരം പറഞ്ഞിരുന്നു.
നൃത്തം മാത്രമല്ല താനൊരു സെർട്ടിഫൈഡ് മേക്കപ്പ് ആര്ടിസ്റ് കൂടിയാണെന്നും കാലിഫോർണിയയിൽ നിന്നും താൻ ബ്യുട്ടീഷൻ കോഴ്സ് പഠിച്ചെന്നും അതും തനിക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു കാര്യമാണെന്നും രേണുക പറയുന്നു, ചടങ്ങുകള്‍ക്കും പരിപാടികള്‍ക്കുമൊക്കെ സുഹൃത്തുക്കള്‍ക്ക് താരം മേക്കപ്പ് ചെയ്ത് കൊടുക്കാറുണ്ട് താനെന്നും രേണുക പറയുന്നു … ആര്യയ്‌ക്കൊപ്പം അഭിനയിച്ച കലാപ കാതല്‍ എന്ന ചിത്രത്തിലൂടെ തമിഴിലും നിരവധി ആരധകർ രേണുകയ്ക്കുണ്ട്…
Leave a Reply