
പത്തിനും അമ്പതിനും ഇടയിലുള്ള സ്ത്രീകൾ കാണുന്നത് ചിലപ്പോൾ ആചാര ലംഘനമാകുമോ എന്ന് പേടിച്ച് മാളികപ്പുറം കണ്ടില്ല ! രെശ്മിയുടെ കുറിപ്പ് വൈറൽ !
ഉണ്ണി മുകുന്ദൻ നായകനായി എത്തി ഏറ്റവും പുതിയ ചിത്രം മാളികപ്പുറം കഴിഞ്ഞ ദിവസം റിലീസ് ചെയ്തു. ചിത്രം മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. ഉണ്ണി മുകുന്ദന്റെ കരിയറിലെ അടുത്ത സൂപ്പർ ഹിറ്റാകും ചിത്രം എന്നാൽ ആരാധകരുടെ അഭിപ്രായം. വിഷ്ണു ശങ്കർ ആണ് ചിത്രത്തിന്റെ സംവിധായകൻ. വിഷ്ണു നാരായണൻ ചായാഗ്രഹണം നിർവഹിക്കുമ്പോൾ സിനിമ കാഴ്ച അനുഭവമാക്കി മാറ്റുകയാണ് .ഓരോ ഫ്രെയിമും സിനിമയ്ക്കൊപ്പം തന്നെ സഞ്ചരിക്കുന്നുണ്ട് .രഞ്ജിൻ രാജിന്റെ സംഗീതവും പശ്ചാത്തല സംഗീതവും മാളികപ്പുറത്തെ ജീവസ്സുറ്റതാക്കി മാറ്റി.
നിരവധി പേരാണ് ഉണ്ണി മുകുന്ദനെയും അണിയറ പ്രവർത്തകരെയും അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്ത് വരുന്നത്. അതിൽ ഇപ്പോഴിതാ ചിത്രത്തെക്കുറിച്ച് നടിയും മോഡലുമായ രശ്മി ആർ നായർ പങ്കുവെച്ച പോസ്റ്റാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുന്നത്. തൻറെ ഫേസ്ബുക്കിൽ രസ്മി കുറിച്ചത് ഇങ്ങനെയാണ്, മാളികപ്പുറം സിനിമ കാണാം എന്ന് കരുതിയതാണ് അപ്പോഴാണ് റിയ എന്നെ പത്തിനും അമ്പതിനും ഇടയിലുള്ള സ്ത്രീകൾ കാണുന്നത് ചിലപ്പോൾ ആചാര ലംഘനമാകുമോ എന്ന് ഓർമിപ്പിച്ചത്. ആചാര ലംഘനം ഞാൻ സഹിക്കില്ല അതുകൊണ്ടു സിനിമ കാണണ്ട എന്ന് വച്ച് എന്നാണ് രസ്മി ആർ നായർ കുറിച്ചത്.

എന്നാൽ പതിവുപോലെ രശ്മിയുടെ പോസ്റ്റിനു നിരവധി കമെന്റുകൾ വരുന്നുണ്ട്. അതിൽ കൂടുതലും താരത്തെ വിമർശിച്ചാണ് രംഗത്ത് വരുന്നത്. നിന്നെ പോലെ ഉള്ളവർക്ക് കാണാൻ പറ്റാത്ത സിനിമയാണ്, നീ എ സിനിമ കാണണമെന്നില്ല എന്നിങ്ങനെയുള്ള കമന്റുകളും സജീവമാണ്. കൂടാതെ നല്ലൊരു സിനിമ കാണാൻ ആഗ്രഹിക്കുന്നവർക്ക് കാണാൻ പറ്റിയ പടം, അമിത പ്രതീക്ഷകൾ വയ്ക്കാതെ സിനിമയിൽ മതം കലർത്താത്തവർക്ക് കണ്ട് മനസ് നിറഞ്ഞ് തീയറ്ററുകളിൽ നിന്നിറങ്ങാം, ഒരിക്കൽ എങ്കിലും ശബരിമലയിൽ പോയിട്ടുള്ളവർക്ക് ഈ സിനിമ ആ ഫീൽ തരും എന്നാണ് പലരും പറയുന്നത്.
Leave a Reply