
മമ്മൂട്ടി സർ ഒരു ഇതിഹാസമാണ്. അദ്ദേഹത്തെപ്പോലുള്ള മഹാനടന്റെ മുൻപിൽ നിൽക്കാനുള്ള ശക്തി എനിക്കില്ല ! അവാർഡ് വിഷയത്തിൽ പ്രതികരിച്ച് ഋഷഭ് ഷെട്ടി !
കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ദേശിയ പുരസ്കാരത്തെ തുടർന്ന് നിരവധി ചർച്ചകളാണ് സമൂഹ മാധ്യമങ്ങളിൽ നടക്കുന്നത്, അതിൽ ഏറ്റവും ശ്രദ്ധേയം മമ്മൂട്ടിക്ക് അവാർഡ് കിട്ടിയില്ല എന്നതാണ്, എന്നാൽ ഇപ്പോഴിതാ മികച്ച നടനായി ദേശിയ പുരസ്‌കാരം ലഭിച്ച ഋഷഭ് ഷെട്ടി സമൂഹ മാധ്യമങ്ങളിലെ ഇത്തരം വാർത്തകളോട് പ്രതികരിക്കുകയാണ്. ദേശീയ പുരസ്കാര നേട്ടത്തിന് പിന്നാലെ പ്രതികരണവുമായി ഋഷഭ് ഷെട്ടി. അവാർഡ് തനിക്കാണെന്ന് പലരും പറഞ്ഞെങ്കിലും വാർത്താസമ്മേളനത്തിൽ ജൂറി മത്സരഫലം പ്രഖ്യാപിക്കുന്നതുവരെ തനിക്ക് അത് വിശ്വസിക്കാൻ കഴിഞ്ഞില്ലെന്നാണ് ഋഷഭ് ഷെട്ടി പറയുന്നത്.
അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, ഞാൻ ഇതു പ്രതീക്ഷിച്ചിരുന്നില്ല. പലരും എനിക്കാണ് അവാർഡെന്ന് പറഞ്ഞെങ്കിലും വാർത്താസമ്മേളനത്തിൽ ജൂറി അതു പ്രഖ്യാപിക്കുന്നതു വരെ ഞാൻ അക്കാര്യം വിശ്വസിച്ചില്ല. പുരസ്കാര വാർത്ത അറിഞ്ഞ് ആദ്യം എന്നെ അഭിനന്ദിക്കുന്നത് എന്റെ ഭാര്യയാണ്. കാന്താരയിലെ കഥാപാത്രത്തെ ജൂറി വിലയിരുത്തി അതു തിരഞ്ഞെടുത്തുവെന്ന് ഞാൻ വിശ്വസിക്കുന്നു. ജൂറിക്ക് സിനിമ ഇഷ്ടപ്പെട്ടു. അതിന് അവർക്ക് കാരണങ്ങളുണ്ടാകാം. ജൂറിക്ക് നന്ദി..
എന്നാൽ ഈ അവാർഡിന് ശേഷം മറ്റു ചില വാർത്തകൾ ശ്രദ്ധിച്ചിരുന്നു, മമ്മൂട്ടി സാറിന്റെ സിനിമ മത്സരത്തിന് ഉണ്ടായിരുന്നോയെന്ന് എനിക്ക് അറിയില്ല. സമൂഹമാധ്യമത്തിൽ അത്തരം വാർത്തകൾ കണ്ടിരുന്നു. എന്നാൽ, ജൂറിയുടെ മുൻപിലുള്ളത് ഏതൊക്കെ ചിത്രങ്ങളാണെന്ന് എനിക്ക് അറിയില്ല. മമ്മൂട്ടി സർ ഒരു ഇതിഹാസമാണ്. അദ്ദേഹത്തെപ്പോലുള്ള മഹാനടന്റെ മുൻപിൽ നിൽക്കാനുള്ള ശക്തി എനിക്കില്ല. മമ്മൂട്ടിയെപ്പോലുള്ള ഇതിഹാസതാരങ്ങൾ മത്സരത്തിനുണ്ടായിരുന്നെങ്കിൽ ഞാൻ എന്നെത്തന്നെ വലിയ ഭാഗ്യവാനായി കാണുന്നു.” എന്നാണ് മാധ്യമങ്ങളോട് ഋഷഭ് ഷെട്ടി പ്രതികരിച്ചത്.

എന്നാൽ ബിജെപി സർക്കാർ ആയതുകൊണ്ടാണ് മമ്മൂട്ടിയുടെ അവാർഡ് നിഷേധിച്ചത് എന്ന വാർത്തയും ഉണ്ടായിരുന്നു, എന്നാൽ ദേശിയ ജൂറി അംഗം ആയിരുന്നു സംവിധായകൻ എം ബി പത്മകുമാർ കാര്യങ്ങൾക്ക് വ്യക്തത വരുത്തി രാഗത്ത് വന്നിരുന്നു. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, മതത്തിന്റെ പേരിലും, ബിജെപി സർക്കാർ ആയതിനാലുമാണ് മമ്മൂട്ടിക്ക് ദേശീയ പുരസ്കാരം ലഭിക്കാത്തത് എന്നിങ്ങനെയാണ് കമന്റുകൾ. എനിക്ക് ഇതിനെക്കുറിച്ച് ചിലത് പറയാനുണ്ട്. സൗത്ത് ജൂറിയിൽ ഞാനും അംഗമാണ്. എന്റെ മുന്നിൽ മലയാളത്തിൽ നിന്നുള്ള സിനിമകൾ വന്നതാണ്. ഞാൻ ആദ്യമായാണ് ഒരു നാഷണൽ ജൂറിയിൽ പോകുന്നത്. അതുകൊണ്ടുതന്നെ വളരെ ഗൗരവമായാണ് അതിനെ സമീപിച്ചതും.
2022 ലെ സിനിമകളിൽ കേരളത്തിൽ നിന്നും, തെന്നിന്ത്യയിൽ നിന്നും അയച്ച സിനിമകളുടെ ലിസ്റ്റ് മമ്മൂട്ടിയുടെ ഒരു സിനിമയും ഇല്ല. ‘നൻപകൽ നേരത്ത് മയക്കം’ മാത്രമല്ല, മമ്മൂട്ടിയുടെ ഒരു സിനിമയും നാഷണൽ അവാർഡിന് അയച്ചിട്ടില്ല. ഇത് ആരാണ് അയക്കാതിരുന്നത്. സിനിമാ അയക്കാതിരുന്നിട്ട് മുൻവിധിയോടുകൂടി ആരൊക്കെയോ ഇരുന്ന് വ്യാജമായ വാർത്ത പടച്ചുവിടുകയാണ് എന്നും അദ്ദേഹം പ്രതികരിച്ചിരുന്നു.
Leave a Reply