
ഞങ്ങൾ ജീവിതത്തിലും ഒന്നാകുന്നു ! സന്തോഷം പങ്കുവെച്ച് മുടിയാണ് !ആശംസകളുമായി ആരാധകർ
ഉപ്പും മുളകും എന്നാ ജനപ്രിയ പരാമപ്പയിൽ കൂടിയ പ്രിയൻ എല്ലാത്തിനും ഒരു സിനിമാ സ്റ്റൈലുണ്ടായിരുന്നു. ഒരുപക്ഷെ ആദ്യമായാകും ഒരു ആൺകുട്ടി അമ്മയുടെ അനുവാദം വാങ്ങി തന്റെ പ്രണയിനിയെ പ്രപ്പോസ് ചെയ്യാൻ പോകുന്നത്. എല്ലാം ആദ്യം അമ്മയോട് പങ്കിടുന്നത് റിഷിയുടെ ശീലമാണ്. ഇതിലും അത് തന്നെ സംഭവിച്ചു. ആദ്യം അമ്മയോട് പറഞ്ഞ് അനുവാദവും അനുഗ്രഹവും വാങ്ങിയിട്ടാണ് പ്രപ്പോസൽ റിങ് വാങ്ങാൻ പോലും റിഷി പോയത്. എന്റെ മോന്റെ ഇഷ്ടം നടക്കട്ടേ… എല്ലാവിധ അനുഗ്രഹങ്ങളും എന്നാണ് റിഷി അനുഗ്രഹിച്ച് അമ്മ പറഞ്ഞത്.
റിഷിയുടെ അമ്മയ്ക്കും സഹോദരങ്ങൾക്കുമെല്ലാം ഐശ്വര്യ സുപരിചിതയാണ്. അതുകൊണ്ട് തന്നെ ഐശ്വര്യയെ പ്രപ്പോസ് ചെയ്യാൻ എല്ലാവിധ ഒരുക്കങ്ങളും നടത്താനും സഹോദരങ്ങളുടെ പിന്തുണയും സഹായവും ഉടനീളം റിഷിക്ക് ലഭിച്ചു. ഡയമണ്ടിന്റെ മനോഹരമായ ഒരു റിങ്ങാണ് കാമുകിക്കായി താരം വാങ്ങിയത്. ശേഷം ഐശ്വര്യയ്ക്ക് ഒരു കുട്ടി ടാസ്ക്കൊക്കെ നൽകിയാണ് പ്രപ്പോസിങിനായി ഒരുക്കിയ സ്ഥലത്തേക്ക് എത്തിച്ചത്.
അതിനിടയിൽ റിഷി നൽകാറുള്ള സമ്മാനങ്ങളെ കുറിച്ചെല്ലാം ഐശ്വര്യ സംസാരിച്ചു. പൂക്കൾ നിറച്ച ബൊക്ക സമ്മാനിച്ച് മോതിരം നീട്ടി റിഷി പ്രപ്പോസ് ചെയ്തപ്പോൾ മറിച്ചൊന്ന് ആലോചിക്കാൻ പോലും നിൽക്കാതെ ഐശ്വര്യ സമ്മതം അറിയിച്ചു. സംഭവം കലക്കിയെന്ന് മാത്രമല്ല ഐശ്വര്യയ്ക്ക് വളരെ അധികം സന്തോഷമാവുകയും ചെയ്തു.
Leave a Reply