
രഘുവരന്റെയും രോഹിണിയുടെയും മകന് ഋഷിവരന്റെ പുതിയ സന്തോഷ വാർത്ത ഏറ്റെടുത്ത് ആരാധകർ ! ആശംസകൾ അറിയിച്ച് താരങ്ങൾ !
രോഹിണി മലയാള സിനിമയുടെ നിത്യ ഹരിത നായികയാണ്. ഒരുപാട് ഹിറ്റ് ചിത്രങ്ങൾ നമുക്ക് സമ്മാനിച്ച രോഹിണി ഇന്നും അഭിനയ രംഗത്ത് സജീവ സാന്നിധ്യമാണ്. അതുപോലെ തന്നെയാണ് നടൻ രഘുവരനും. മലയാള സിനിമയിൽ തുടക്കം കുറിച്ച അദ്ദേഹം ഇന്നും ഏവരുടെയും ഇഷ്ട നടനാണ്. 1996 ലാണ് രോഹിണിയും രഘുവരനുമായി വിവാഹം കഴിക്കുന്നത്. പക്ഷെ ഏറെ നാളത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം രഘു അമിതമായ പല ദുശീലങ്ങളിലേക്കും വീണു പോകുക ആയിരുന്നു.
തനറെ ജീവിതത്തെ കുറിച്ച് രോഹിണിയുടെ വാക്കുകൾ ഇങ്ങനെ, അദ്ദേഹത്തെ തിരുത്താൻ താൻ എത്ര ശ്രമിച്ചിട്ടും അത് സാധിച്ചില്ല, ഒടുവിൽ അത് ഞങ്ങളുടെ വേർപിരിയലിൽ എത്തിച്ചു, 2004 ലാണ് ഡിവോഴ്സ് നടന്നത്, അതിനു ശേഷവും അദ്ദേഹം കടുത്ത രീതിയിൽ ആ ദുശീലങ്ങൾ തുടർന്നു, ആരോഗ്യപരമായി ഒരുപാട് പ്രശ്നങ്ങൾ നേരിട്ടിട്ടും, ഡോക്ടർ ഇനി മദ്യപിക്കരുത് എന്ന് പറഞ്ഞിട്ടും രഘു അത് ഉപേക്ഷിക്കാൻ തയ്യാറായില്ല ഒടുവിൽ 2008 ൽ ആ ദുരന്തവും സംഭവിച്ചു. പക്ഷെ അദ്ദേഹം വളരെ സ്നേഹമുള്ള വ്യക്തി ആയിരുന്നു.
ഇവരുടെ ഏക മകൻ ഋഷിവരൻ അമ്മ രോഹിണിയോടൊപ്പമാണ് വളരുന്നത്. എന്നാൽ മകനും ആദ്യമൊക്കെ വളരെ ഒതുങ്ങി കൂടുന്ന ഒഎസ് പ്രകൃതക്കാരൻ ആയിരുന്നു. എന്നാൽ ഋഷിയെ ഒരു ഹാപ്പി ചൈല്‍ഡ് ആയി വളര്‍ത്താനാണ് ഞാൻ ആഗ്രഹിച്ചത്. അതിന് എനിക്കെന്തൊക്കെ ചെയ്യാന്‍ പറ്റുമെന്ന് നോക്കി. അവന് ഞാന്‍ കുറേ സ്വാതന്ത്ര്യം കൊടുത്തു. എന്ത് വേണമെങ്കിലും എന്റെ അടുത്ത് വന്നു പറയാമെന്നൊരു അവസ്ഥയുണ്ടാക്കി. അങ്ങനെ അവന് കുറേ സംസാരിക്കാനും തുടങ്ങി. ദേഷ്യമായാലും പിണക്കമായാലും സംസാരിക്കും. ആ കമ്യൂണിക്കേഷന്‍ ജീവിതത്തിൽ വളരെ പ്രാധാന്യമുള്ളതാണെന്നും രോഹിണി പറയുന്നു.

പൊതുവെ ആളുകൾ കൂടുന്നിടത്ത് നിന്ന് അവൻ ഒഴിഞ്ഞു മാറുമായിരുന്നു. പുറത്ത് പോകുമ്പോൾ ആളുകൾ അവന്റെ ഫോട്ടോ എടുക്കാൻ അടുത്ത് കൂടുന്നത് പോലും അവന് തെരെ ഇഷ്ടമല്ലായിരുന്നു. രഘു സംഗീതവുമായി ഒരുപാട് അടുത്ത ബന്ധമുള്ള ആളാണ്, അദ്ദേഹം നന്നായി പാടും, ഗാനങ്ങൾ രചിക്കും, പക്ഷെ ഇതൊന്നും അതികം ആർക്കും അറിയില്ല, രഘുവിന്റെ വിയോഗ ശേഷം അദ്ദേഹത്തിന്റെ വലിയ സ്വപ്നമായിരുന്ന ആ മ്യൂസിക്കൽ ആൽബം ഞാൻ റിലീസ് ചെയ്തിരുന്നു. രജനികാന്ത് സാറാണ് രഘുവിന്റെ ആല്‍ബം റിലീസ് ചെയ്തിരുന്നു. അന്ന് അവന് വരാന്‍ സമ്മതിച്ചില്ല. ഞാന്‍ ഏറെ കഷ്ടപ്പെട്ടാണ് അവനെ പറഞ്ഞ് മനസ്സിലാക്കി ആ ചടങ്ങിന് കൊണ്ടുപോയത് എന്നും രോഹിണി പറയുന്നു.
എന്നാൽ ഇപ്പോൾ അവൻ ഒരുപാട് മാറി ഒരുപാട് സംസാരിക്കാനൊക്കെ തുടങ്ങി.. അവനാണ് എന്റെ ലോകം… അവന് വേണ്ടിയാണ് ഞാൻ ജീവിക്കുന്നത് തന്നെ… എന്നും രോഹിണി പറയുമ്പോൾ ഇപ്പോഴിതാ അമ്മക്കൊപ്പമുള്ള ഋഷിയുടെ ഒരു പുതിയ ചിത്രമാണ് ഏറെ ശ്രദ്ധ നേടുന്നത്. വർഷങ്ങൾക്ക് ശേഷം താരപുത്രന്റെ ചിത്രം ശ്രദ്ധ നേടുന്നത്.യകന് ഒത്ത ആകാര ഭംഗിയും എടുപ്പും ഋഷിയ്ക്കും ഉണ്ട്.. എപ്പോഴാണ് ഋഷി സിനിമയിലേക്ക് അരങ്ങേറുന്നത് എന്ന ചോദ്യവും ഉയരുന്നുണ്ട്…..
Leave a Reply