
അദ്ദേഹം എന്നെ മാത്രം പലപ്പോഴും അകറ്റി നിർത്തി, ഒഴിവാക്കുന്നത് പോലെ തോന്നിയിരുന്നു ! എന്നാൽ വർഷങ്ങൾക്ക് ശേഷം തിലകൻ അങ്കിൾ ആ കാരണം എന്നോട് പറഞ്ഞു !
മലയാള സിനിമയുടെ ചരിത്ര ഏടുകളിൽ എഴുതപെട്ട സിനിമയാണ് സ്പടികം. ഒരുപിടി മികച്ച അഭിനേതാക്കൾ ഒന്നിച്ചപ്പോൾ അത് പകരം വെക്കാനില്ലാത്ത മികച്ച വിജയമായി മാറി. വർഷങ്ങൾക്ക് ശേഷം റീ റിലീസ് ചെയ്തപ്പോഴും ആ പഴയ ആവേശത്തോടെ തന്നെയാണ് പ്രേക്ഷകർ ഈ ചിത്രം വീണ്ടും സ്വീകരിച്ചത്. മോഹൻലാലിനൊപ്പം തന്നെ അത്രയും പ്രാധാന്യം ഉള്ള വേഷമായിരുന്നു തിലകന്റെയും, തിലകൻ എന്ന അതുല്യ പ്രതിഭക്ക് പകരം വെക്കാൻ ഇന്ന് ഈ നിമിഷം വരെ മലയാള സിനിമയിൽ മറ്റൊരു നടൻ ഉണ്ടായിട്ടില്ല എന്നത് തന്നെ അദ്ദേഹത്തിന്റെ വിജയമാണ്. ഈ ചിത്രം ഇപ്പോഴിതാ ചിത്രത്തിൽ മോഹൻലാലിൻറെ ചെറുപ്പകാലം ചെയ്ത നടൻ രൂപേഷ് പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. ബിഹൈന്റ്വുഡ്സുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആ വാക്കുകൾ ഇങ്ങനെ, സെറ്റിൽ എല്ലാവരും വളരെ കമ്പനി ആയിരുന്നു. ഒരു കുടുംബം പോലെ തന്നെ ആയിരുന്നു എല്ലാവരും. എല്ലാവരും ഭയങ്കര ഫ്രണ്ട്ലിയായിരുന്നു. നെടുമുടി വേണുവങ്കിളും ലളിതാന്റിയും ലാലേട്ടനുമെല്ലാം. പക്ഷെ തിലകനങ്കിൾ മാത്രം എന്നോട് ഒരു അടുപ്പവും കാണിച്ചിരുന്നില്ല. കാണുമ്പോൾ കണ്ണ് തുറുപ്പിച്ച് നോക്കും, നമ്മളെ അകറ്റി നിർത്തും. സ്നേഹത്തോടെ സംസാരിക്കാനൊന്നും വരില്ല..

അത് അപ്പൊൾ എനിക്ക് ചെറിയ വിഷമം ഉണ്ടാക്കിയിരുന്നു. പിന്നീട് വർഷങ്ങൾക്ക് ശേഷം 2010 ൽ ചിത്രാഞ്ജലി സ്റ്റുഡിയോയിൽ ഇരിക്കുമ്പോൾ തിലകനങ്കിൾ വടിയും കുത്തി കാറിൽ നിന്ന് ഇറങ്ങി. എന്നെ കണ്ട് അത്രയും ദൂരത്ത് നിന്ന് ഡാ… തോമാ എന്ന് വിളിച്ചു.. ഞാൻ ഞെട്ടി, അവിടെ നിന്നും അദ്ദേഹത്തിന്റെ അടുത്തേക്ക് ഓടി ചെന്നു, അങ്കിളിന് എന്നെ മനസ്സിലായോയെന്ന് ചോദിച്ചു. നിന്നെ ഏത് ദൂരത്ത് കണ്ടാലും എനിക്കറിയാമെന്നൊക്കെ പറഞ്ഞു.
അന്ന് ഞാൻ നിന്നോട് സംസാരിച്ചിരുന്നില്ല, നിനക്ക് വിഷമായിരുന്നോ എന്ന് ചോദിച്ചു. ഞാൻ മനപ്പൂർവം ദേഷ്യം പിടിച്ച് നിന്നെ മാറ്റി നിർത്തിയതാ. കാരണം ഞാൻ നിന്നോട് ഫ്രണ്ട്ലിയായിക്കഴിഞ്ഞാൽ ചാക്കോ മാഷും തോമസ് ചാക്കോയും തമ്മിലുള്ള ബന്ധം ചിലപ്പോൾ മുിറിഞ്ഞ് പോവുമെന്ന് അദ്ദേഹം പറഞ്ഞു എന്നും രൂപേഷ് പറയുന്നു. അതുപോലെ മുമ്പ് ഒരിക്കൽ തിലകൻ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു തന്റെ റോൾ നെടുമുടി വേണുവിനെ കൊണ്ട് ചെയ്യിപ്പിക്കാൻ മോഹൻലാൽ ഒരു ശ്രമം നടത്തിയിരുന്നു എന്നും, എന്നാൽ ഭദ്രൻ പറഞ്ഞു അത് അദ്ദേഹം അല്ലാതെ മറ്റാര് ചെയ്താലും ശെരിയാകില്ല എന്നും.. തിലകൻ പറഞ്ഞിരുന്നു…
Leave a Reply