ഗോവയില്‍ അവധി ആഘോഷം, വിജയ് ദേവരകൊണ്ടയ്‌ക്കൊപ്പം ചിത്രം പകര്‍ത്തി റോഷന്‍
ഒരൊറ്റ കണ്ണിറുക്കലിലൂടെ ആരാധക ഹൃദയം കീഴടക്കിയ താരമാണ് പ്രിയ പ്രകാശ് വാര്യരും റോഷന്‍ അബ്ദുള്‍ റൗഫും. പ്രിയയോടൊപ്പം തന്നെ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് റോഷന്‍ അബ്ദുലും, അഡാര്‍ ലവ് എന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് റോഷനും പ്രിയയും നൂറിന്‍ ഷെരീഫും ആയിരുന്നു. ചിത്രം ശ്രദ്ധ നേടിയതോടെ റോഷനും ആരാധകരുടെ ശ്രദ്ധപിടിച്ചുപറ്റി. പ്രിയയെ പോലെതന്നെ റോഷനും സോഷ്യല്‍ മീഡിയയില്‍ വളരെയധികം ആരാധകരാണുള്ളത്.
ഇപ്പോഴിതാ റോഷന്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച ഏറ്റവും പുതിയ ചിത്രമാണ് ശ്രദ്ധനേടുന്നത് . വിജയ് ദേവരകൊണ്ടയ്ക്ക് ഒപ്പമുള്ള ചിത്രമാണ് താരം പങ്കുവച്ചത്. ഗോവയില്‍ നിന്നും പകര്‍ത്തിയ ചിത്രമാണ് ഇത്. വിനോദയാത്ര കഴിഞ്ഞശേഷം എടുത്ത ചിത്രമാണ് ഇത് എന്നാണ് പ്രേക്ഷകര്‍ സൂചിപ്പിക്കുന്നത്. നിരവധിപേരാണ് ചിത്രങ്ങള്‍ക്ക് കമന്റുകളുമായി എത്തിയത്.
അഭിനേതാവിനോടൊപ്പം തന്നെ റോഷന്‍ ഒരു നല്ല നര്‍ത്തകനും കൂടിയാണ്. നൃത്തത്തിലൂടെയാണ് താരം അഭിനയരംഗത്ത് കാലെടുത്തുവെച്ചത്. ഒരു അഡാര്‍ ലവ് എന്ന സിനിമയുടെ സെറ്റില്‍ തുടങ്ങിയതാണ് പ്രിയയും റോഷനും തമ്മിലുള്ള സൗഹൃദം. ഇരുവരുടേയും സൗഹൃദം പ്രണയത്തിലേക്ക് വഴിമാറി എന്ന് ഒരിടയ്ക്ക് വാര്‍ത്തകളില്‍ ഉയര്‍ന്നിരുന്നു . പിന്നീട് അഭിമുഖത്തിലൂടെ പ്രിയ തന്നെ അത് തെറ്റാണെന്ന് വെളിപ്പെടുത്തുകയും ചെയ്തു. ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് ഏറ്റവുമധികം അഭിമുഖങ്ങളില്‍ പങ്കെടുക്കുകയും ചെയ്തത് പ്രിയയും റോഷനും തന്നെയായിരുന്നു. ഇതായിരുന്നു ആരാധകരില്‍ തെറ്റിദ്ധാരണ പരത്താന്‍ ഇടയായത്.
റോഷനും പ്രിയയും ഒരുമിച്ച് നടത്തിയ ഫോട്ടോഷൂട്ട്കളും ഏറെ ശ്രദ്ധ നേടിയവരായിരുന്നു. റിപ്പോര്‍ട്ടുകളും അഭിമുഖങ്ങളും എല്ലാം പുറത്തുവന്നതോടെയാണ് ഇവരുടെ പ്രണയത്തിന്‌റ കാര്യം വാര്‍ത്തകളില്‍ നിറഞ്ഞത്. നിരവധി അവാര്‍ഡ് നിശ കളിലും ഇരുവരും ഒരുമിച്ച് എത്തിയിരുന്നു. ഇപ്പോള്‍ വിജയ് ദേവരകൊണ്ടയ്ക്ക് ഒപ്പമുള്ള ചിത്രം പുറത്തുവന്നതോടെ പുതിയ ചിത്രത്തില്‍ അഭിനയിക്കുകയാണോ റോഷന്‍ എന്ന വാര്‍ത്തയും പുറത്തുവന്നിട്ടുണ്ട്. ഇത് സത്യമാണോ എന്നതും സംശയമാണ്. ഇരുവരും ഗോവയില്‍ വെച്ച് കണ്ടുമുട്ടിയപ്പോള്‍ എടുത്ത ചിത്രമാണ് ഇതെന്ന് ചിലര്‍ സംശയം പ്രകടിപ്പിച്ചിരുന്നു. ചിത്രം വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ ശ്രദ്ധ ആകര്‍ഷിച്ചു കഴിഞ്ഞു.
തെലുങ്ക് സിനിമയില്‍ വളരെ സജീവമായി നില്‍ക്കുന്ന താരമാണ് വിജയ് സായ് ദേവരകൊണ്ട.തെലങ്കാന സ്വദേശിയായ താരം ഇതിനോടകം ഒരുപിടി നല്ല ചിത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടി കഴിഞ്ഞു. കൂടാതെ ഫിലിം ഫെയര്‍ അവാര്‍ഡ് ഉള്‍പ്പെടെ ഒട്ടനേകം പുരസ്‌കാരങ്ങള്‍ വിജയ് അഭിനയ രംഗത്ത് എത്തുന്നത്.
നുവ്വിലയില്‍ ഒരു ക്രിക്കറ്റ് കളിക്കാരന്റെ വേഷത്തിലൂടെയാണ് സിനിമയിലേക്ക് താരം എത്തിയത്. പിന്നീട് യെവടെ സുബ്രമണ്യം എന്ന ചിത്രത്തിലൂടെ വിജയ് ദേശീയതലത്തില്‍ ശ്രദ്ധിക്കപ്പെട്ടു. 2017ല്‍ പുറത്തിറങ്ങിയ കള്‍ട്ട് ക്ലാസിക് ചിത്രമായ അര്‍ജ്ജുന്‍ റെഡ്ഡിയാണ് താരത്തിന് ഒരു ബ്രേക് നേടി കൊടുത്തത്. ചിത്രം രണ്ട് ഭാഷകളില്‍ റീമേക്കും ചെയ്തിരുന്നു. അര്‍ജുന്‍ റെഡ്ഡിയാണ് താരത്തിന്റെ കരീയറിലെ ബെസ്റ്റ് എന്നാണ് ആരാധകര്‍ വിശേഷിപ്പിക്കുന്നത്.
Leave a Reply