‘സായി അന്നേ പുലിയാണ്’ !!! നമിതയെ വെള്ളം കുടിപ്പിച്ച സായിയുടെ ഇന്റർവ്യൂ വൈറൽ !!
ബിഗ് ബോസ്സ് സീസൺ ത്രീയിൽ ഏറെ ജന പിന്തുണയുള്ള മത്സരാർഥിയാണ് സായ് വിഷ്ണു.. കുറച്ച് മുൻകോപി യാണെങ്കിലും താരത്തിന് ആരാധകർ ഏറെയാണ് ഇപ്പൊൾ.. ഷോ വളരെ വിജകരമയി മുന്നേറുമ്പോൾ അതിലെ ഓരോരുത്തരുടേയും പഴയകാല സംഭവങ്ങൾ തിരഞ്ഞുനടക്കുകയാണ് സോഷ്യൽ മീഡിയ.. അത്തരത്തിൽ സായി വിഷ്ണു ജിഞ്ചർ മീഡിയ എന്ന ചാനലിന് വേണ്ടി നടി നമിത പ്രമോദിനെ ഇന്റർവ്യൂ ചെയ്യുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറലായി മാറുന്നത്… വളരെ രസകരമായി നമിതയെ ഇന്റർവ്യൂ ചെയ്യുന്ന സായിയുടെ പല ചോദ്യങ്ങളും നമിതയെ ഉത്തരം മുട്ടിക്കുന്നതായി നമുക്ക് വിഡിയോയിൽ കാണാൻ സാധിക്കുന്നുണ്ട്…
നമിതയുടെ ശബ്ദം കേട്ടിട്ട് പാട്ട് പാടുന്ന ആളാണെന്നു തോന്നുന്നല്ലോ എന്ന സായിയുടെ ചോദ്യത്തിന് പാട്ട് പഠിക്കാനുള്ള ശ്രമമാണ് ഇതെങ്കിൽ വേണ്ടായെന്നും നമിത തമാശ രൂപേണമറുപടിയും നൽകുന്നുണ്ട് . അടുത്തിടെ നടൻ നാദിർഷായുടെ മകളുടെ വിവാഹ വാർത്തകളിൽ നമ്മൾ ഏറ്റവും കൂടുതൽ ശ്രദ്ധിച്ചത് നമിതയെയും ദിലീപിന്റെ മകൾ മീനാക്ഷിയുടെയും സൗഹൃദത്തിന്റെ ചിത്രങ്ങളും വിഡിയോകളുമായിരിക്കും അല്ലെ..
അടുത്തതായി സായി നമിതയോടു ആ സൗഹൃദത്തിന്റെ കാര്യമാണ് ചോദിച്ചത്. താൻ അടങ്ങുന്ന നിരവധി പേർ മീനാക്ഷിയുടെ ഫാൻസ് ആണെന്നെന്നും മീനാക്ഷിയെ കുറിച്ച് പറയാനുമാണ് സായി ആവശ്യപ്പെട്ടത്… സ്വന്തം സഹോദരിയെ പോലെ തന്നെ എന്റെ ഹൃദയത്തോട് എന്നും ചേർന്ന് നിൽക്കുന്ന വ്യക്തിയാണ് മീനാക്ഷിയെന്നും ഞങ്ങൾ വളരെ അടുത്ത സുഹൃത്തുക്കൾ ആന്നെനും നമിത പറയുന്നു.. അത്തരത്തിൽ പല രസകരമായ ചോദ്യങ്ങളുമായി വളരെ ത്രില്ലിങ്ങായിയാണ് സായി ഇന്റർവ്യൂ കൈകാര്യം ചെയ്യുന്നത്…
ബിഗ് ബോസ്സിൽ വളരെ ശക്തരായ മത്സരാർഥികളിൽ ഒരാളാണ് സായ് വിഷ്ണു.. പ്രേക്ഷക പിന്തുണ കൂടുതൽ ഉള്ള സായ് ഇതേ കളി തന്നെ തുടർന്നാൽ ഫൈനലിൽ എത്താൻ സാധ്യതയുള്ള ഒരാളാണ്.. എന്നാൽ ഇടക്ക് സജ്നയെ ചെരുപ്പുകൊണ്ട് തല്ലി എന്ന പേരിൽ നിരവധി വിമർശനങ്ങളും താരം ഏറ്റുവാങ്ങിയിരുന്നു…. വളരെയധികം ബുദ്ധിമുട്ടുള്ള സാഹചര്യത്തിൽ നിന്നാണ് സായി ബിഗ് ബോസ്സിൽ എത്തിയിരിക്കുന്നത്, തനിക്ക് സ്വന്തമായൊരു വീട് ഇല്ലാത്തത് ഇന്നും ഒരു വലിയ ദുഖമാണെന്നും, അമ്മയും അനിയത്തിയും അടങ്ങുന്ന തന്റെ കുടുംബം ഒരു ചെറിയ കുടിലിലാണ് താമസം.. വീടിന് പുറത്ത് ഷെഡ് പോലൊരു ചെറിയ ബാത്ത് റൂമാണ്. അമ്മയും അനിയത്തിയും കുളിക്കുന്നതിന് തൊട്ട് മുൻപ് ചുറ്റിലും പോയി നോക്കാറുണ്ട്. വീട് ഉണ്ടെങ്കിലും പണി ഇതുവരെ പൂർത്തിയായിട്ടില്ല. ഇന്നത്തെ കാലത്തുള്ള വീടുകളെ പോലെ സൗകര്യമൊന്നുമില്ലെന്നും സായ് തുറന്ന് പറഞ്ഞിരുന്നു..
ഈ കാരണത്താലാണ് സായിക്ക് വൻതോതിൽ ജന പിന്തുണയുള്ളത്.. ഒരു ടിവി പോലും ഇല്ലാത്ത തന്റെ വീട്ടിൽ അമ്മക്ക് ഇതൊന്നും കാണാൻപോലും സാധിക്കുന്നുണ്ടായിരിക്കില്ല എന്നും സായി പറഞ്ഞിരുന്നു.. ഇല്ലായ്മകളാണ് ഞങ്ങളുടെ സന്തോഷം. ടിവി ഇല്ലാത്തത് കൊണ്ട് വീട്ടുകാരുമായി ചേർന്ന് കൂടുതൽ സംസാരിക്കാറുണ്ട്. ഇത്രയും കുറവുകൾ ഉണ്ടെങ്കിലും ഞങ്ങൾ വളരെ സന്തോഷത്തിലാണ് കഴിഞ്ഞിരുന്നത് എന്നും സായ് ബിഗ് ബോസ്സിൽ പറഞ്ഞിരുന്നു …
Leave a Reply