
അച്ഛനും മകളും വലിയ കമ്പനിയാണ്, ഞങ്ങൾ വേർപിരിഞ്ഞു എന്ന് ആദ്യം പറഞ്ഞത് മകളാണ് ! ബിന്ദു പണിക്കർ പറയുന്നു !
ഇന്ന് മലയാള സിനിമ രംഗത്ത് ഏറെ ശ്രദ്ധ നേടിയിട്ടുള്ള താര ജോഡികളാണ് സായി കുമാറും ബിന്ദു പണിക്കരും. വളരെ അപ്രതീക്ഷിതമായിട്ടാണ് ഇരുവരും ജീവിതത്തിൽ ഒന്നിച്ചത്, ശേഷം വളരെ സന്തുഷ്ട കുടുംബ ജീവിതമാണ് ഇവർ നയിക്കുന്നത്. മലയാളികളുടെ ഇഷ്ട നടന്നാണ് സായികുമാർ. ഒരുപാട് സിനിമകൾ അദ്ദേഹം മലയാള സിനിമയിൽ ചെയ്തിട്ടുണ്ട്. അതുപോലെ നമ്മുടെ പ്രിയങ്കരിയായ അഭിനേത്രിയാണ് ബിന്ദു പണിക്കർ, ഏറെ വിവാദങ്ങള്‍ക്കൊടുവിൽ വിവാഹിതരായതാണ് സായി കുമാറും ബിന്ദു പണിക്കരും. 2019 ഏപ്രില്‍ 10 നായിരുന്നു ഇരുവരുടെയും വിവാഹം.
സത്യമല്ലാത്ത ഒരു ഗോസിപ്പോടുകൂടി ഒന്നയവരാണ് തങ്ങൾ എന്നാണ് ഇരുവരും പറയുന്നത്. വിവാഹത്തിന് മുമ്പ് തന്നെ ഞങ്ങൾ ഒരുമിച്ചാണ് താമസമെന്ന വാര്‍ത്തയെ തുടർന്നാണ് എന്നാണ് ഇനി അങ്ങോട്ട് അങ്ങനെ ആകട്ടെ എന്ന് തീരുമാനിച്ചത് എന്നും ഇവർ പറയുന്നു. ബിന്ദു പണിക്കരുടെ ആദ്യ ഭർത്താവ് മരണപ്പെടുകയായിരുന്നു. തുടർന്നാണ് സായ്‌കുമാറിനെ വിവാഹം കഴിക്കുന്നത്. സായികുമാറിന്റെ ആദ്യ വിവാഹം ഡിവോഴ്‌സിലാണ് അവസാനിച്ചത്. പ്രസന്നകുമാരി ആണ് അദ്ദേഹത്തിന്റെ മുൻ ഭാര്യ. ഇരുവരുടെയും മകളാണ് വൈഷ്ണവി.
ബിന്ദു പണിക്കരുടെ ആദ്യ വിവാഹത്തിലെ മകൾ ഇവർക്കൊപ്പമാണ് ഉള്ളത്, താര പുത്രി കല്യാണി എന്ന അരുന്ധതി പണിക്കർ ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളിൽ താരമാണ്, ഡാൻസർ കൂടിയായ താരത്തിന്റെ നൃത്ത വിഡിയോകൾ വൈറലായി മാറാറുണ്ട്. അതേസമയം ഇരുവരും വേര്‍ പിരിയുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. ഒരു അഭിമുഖത്തിലെ സായ് കുമാറിന്റെ വാക്കുകളെ തെറ്റായി വ്യാഖ്യാനിച്ചായിരുന്നു വാര്‍ത്തകള്‍ പ്രചരിപ്പിച്ചത്. ഇപ്പോള്‍ ഇക്കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത വരുത്തുകയാണ് സായ് കുമാറും ബിന്ദു പണിക്കരും. തങ്ങള്‍ ഗോസിപ്പുകള്‍ കേള്‍ക്കാന്‍ ഇഷ്ടപ്പെടാത്തവരാണെന്ന് ബിന്ദു പണിക്കര്‍ പറയുന്നു.

വളരെ സന്തുഷ്ടമായ ഒരു കൊച്ചു കുടുംബമാണ് ഞങ്ങളുടേത്, ഇപ്പോഴാണ് സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കുന്നത്. ഒരു ദിവസം ഞങ്ങള്‍ സിനിമ കണ്ടുകൊണ്ടിരിക്കുകയായിരുന്നു. അപ്പോഴാണ് മോള്‍ എത്തുന്നത്. ഗയ്‌സ് നിങ്ങള്‍ ഒരു കാര്യം അറിഞ്ഞോ നിങ്ങള്‍ പിരിഞ്ഞൂട്ടോ എന്ന് അവള്‍ പറഞ്ഞു. തുടര്‍ന്നാണ് ഇത്തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നതായി അവള്‍ പറഞ്ഞതെന്നും ഇരുവരും പറയുന്നു. അടുത്ത ദിവസം കുറേപ്പേര്‍ വിളിച്ചു. എന്റെ സുഹൃത്ത് വിളിച്ച് വീട്ടിലാണോ എന്നെല്ലാം ചോദിച്ചുവെന്ന് സായ് കുമാര്‍ പറഞ്ഞു.
അത്പോലെ തന്നെ മകൾ കല്യാണി സായി ചേട്ടനുമായിട്ടാണ് കൂടുതൽ കമ്പനി എന്നും, ഒരച്ഛന്റെ സ്നേഹവും കരുതലും അവൾക്ക് കൊടുക്കാൻ അദ്ദേഹത്തിനും കഴിഞ്ഞു എന്നും ബിന്ദു പണിക്കർ പറയുന്നു. അവൾ എല്ലാ കാര്യങ്ങള്‍ പറയുന്നതും ചോദിക്കുന്നതും ചേട്ടനോടാണ്. ചോദിക്കുന്ന എല്ലാ കാര്യവും സമ്മതിക്കും. കല്യാണിയില്‍ അങ്ങനെ കുറ്റം ഒന്നും കണ്ടിട്ടില്ല അതുകൊണ്ട് കുറ്റം പറയേണ്ടിവന്നിട്ടില്ലെന്നും പിന്നെ വഴക്ക് പറഞ്ഞിട്ടുണ്ടെങ്കില്‍ ബിന്ദുവാണെന്നും സായ് കുമാറും പറയുന്നു.
Leave a Reply