
‘PSC പരീക്ഷയെഴുതി ജോലിക്ക് കയറുന്ന കാലം കഴിഞ്ഞു ! ചെറുപ്പക്കാർ മീൻകച്ചവടം അഭിമാനമുള്ള ജോലിയായി കാണണം ! കഠിനാധ്വാനം ചെയ്യാനുള്ള മനസ്കൂടി വേണം ! മന്ത്രി സജി ചെറിയാൻ !
സർക്കാർ ജോലി എന്നത് ഏതൊരു ആളുടെയും ഒരു സ്വപ്നമാണ്, അതിനായി നിരവധി പേരാണ് പി എസ് സി പരീക്ഷക്ക് തയ്യാറെടുക്കുന്നത്, ഇപ്പോഴിതാ അത്തരക്കാരോട് സാംസ്കാരിക ഫിഷറീസ് മന്ത്രിയായ സജി ചെറിയാൻ പറഞ്ഞ വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്. പിഎസ്സി പരീക്ഷയെഴുതി എങ്ങനെയെങ്കിലും ജോലിക്ക് കയറണമെന്നാണ് ഇപ്പോഴത്തെ ചെറുപ്പക്കാർ കരുതുന്നതെന്നും ആ കാലം കഴിഞ്ഞുവെന്നും മന്ത്രി സജി ചെറിയാൻ. മീൻകച്ചവടം അഭിമാനമുള്ള ജോലിയാണെന്നും അതിന്റെ പേരിൽ ആർക്കും പെണ്ണിനെയോ ചെറുക്കനെയോ കിട്ടാതിരിക്കില്ലെന്നും ഫിഷറീസ് വകുപ്പ് മന്ത്രികൂടിയായ സജി ചെറിയാന് കൂട്ടിച്ചേർത്തു.
ഇപ്പോഴത്തെ യുവ തലമുറ പ്രതിസന്ധികളെ അതിജീവിക്കുന്നവർ മാത്രമാണ് വിജയിക്കുന്നത്. കഠിനാധ്വാനം ചെയ്യാനുള്ള മനസ്സുണ്ടെങ്കിൽ സ്വന്തമായി ഒരു സംരംഭം തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സ്ഥലം കേരളമാണെന്നും മന്ത്രി പറഞ്ഞു. അദ്ദേഹത്തിന്റെ ആ വാക്കുകൾ ഇങ്ങനെ, എങ്ങനെയെങ്കിലും സർക്കാർ ഉദ്യോഗം ലഭിക്കണം. തരക്കേടില്ലാതെ പെൻഷനൊക്കെ വാങ്ങി മരിച്ചു പോകണം. ജോലി ചെയ്യാതെ ശമ്പളം കിട്ടുമെന്ന ചിന്തയുടെ ഫലമാണത്.

ഞാൻ മന്ത്രിയായിതിന് ശേഷം, ഒരിക്കൽ സഹകരണ വകുപ്പിന് കീഴിലുള്ള ഓഫിസുകളിൽ പരിശോധനയ്ക്കു പോയി. 10.30നാണ് ഓഫിസിൽ എത്തിയത്. പക്ഷേ അപ്പോഴും 50 ശതമാനം ആളുകൾ ഇല്ല. ജനങ്ങളുടെ നികുതിപണത്തിന് അവരോട് ചില ഉത്തരവാദിത്തമുണ്ടെന്ന് സർക്കാർ ഉദ്യോഗസ്ഥർ മറക്കരുത്’’ എന്നും മന്ത്രി സജി ചെറിയാന് പറഞ്ഞു. അതുപോലെ കഴിഞ്ഞ ദിവസം പെൻഷൻ ലഭിക്കാത്തതിൽ പ്രതിഷേധത്തിനിറങ്ങിയവരെ അധിക്ഷേപിക്കുന്ന വാക്കുകളാണ് മന്ത്രി സജി ചെറിയാൻ ആവർത്തിച്ചത് എന്ന രീതിയിൽ അദ്ദേഹത്തിനെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്.
അഞ്ച് മാസത്തിലേറെയായി ക്ഷേമ പെൻഷൻ മുടങ്ങിയിട്ട്. ഇതിൽ പ്രതിഷേധിച്ച് വണ്ടിപ്പെരിയാർ കറുപ്പ്പാലം സ്വദേശി പൊന്നമ്മയാണ് ഇന്നലെ വൈകിട്ട് റോഡിൽ കസേരയിട്ടിരുന്ന് സമരം ചെയ്തത്. പിന്നീട് പോലീസെത്തിയാണ് ഇവരെ അനുനയിപ്പിച്ച് വീട്ടിലേക്ക് അയച്ചത്. ഇതിനെ കുറിച്ച് മന്ത്രി പ്രതികരിച്ചത് ഇങ്ങനെ, അമ്മച്ചി റോഡിൽ കുത്തിയിരുന്ന് സമരം ചെയ്തത് റിപ്പോർട്ട് ചെയ്തിട്ട് കാര്യമില്ല, കൊടുക്കാൻ പണം വേണ്ടേയെന്ന് മന്ത്രി സജി ചെറിയാന് പറയുന്നത്.
Leave a Reply