കുട്ടികൾ ആകുമ്പോൾ ചിലപ്പോൾ പുകവലിക്കും, അതിനെതിനാണ് ഈ ജാമ്യമില്ലാ വകുപ്പ് ! എംഎല്‍എ പ്രതിഭയും ഒരു അമ്മയാണ് അത് മറക്കരുത് ! പിന്തുണച്ച് സജി ചെറിയാൻ

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയാകുന്ന ഒന്നാണ് കായംകുളം എംഎല്‍എ യു പ്രതിഭയുടെ മകന്‍ ക,ഞ്ചാ,വ് കേ,സി,ല്‍ ഒന്‍പതാം പ്ര,തി ആയത്. ശേഷം സമൂഹ മാധ്യമങ്ങളിൽ പ്രതിഭയും മകനും ഏറെ വിമർശനങ്ങളും പരിഹസങ്ങളും നേരിട്ടിരുന്നു.  ഇപ്പോഴിതാ ഈ വിഷയത്തിൽ എക്‌സൈസിനെ പരിഹസിച്ച് മന്ത്രി സജി ചെറിയാന്‍ പറഞ്ഞ വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്.

കുട്ടികള്‍, പു,ക,വ,ലി,ച്ചതിനാണോ ജാ,മ്യ,മില്ലാ വകുപ്പ് ചുമത്തിയതെന്ന് സജി ചെറിയാന്‍ ചോദിച്ചു. പ്രതിഭ എംഎല്‍എ പങ്കെടുത്ത വേദിയിൽ വെച്ചായിരുന്നു സജി ചെറിയാൻ്റെ പരാമർശം. പുകവലിക്കുന്നത് മഹാ അപരാധമാണോ, ചെയ്‌തെങ്കില്‍ തെറ്റാണ്. ജ,യി,ലില്‍ കിടന്നപ്പോള്‍ താനും പുകവലിക്കുമായിരുന്നു. ദിവസവും ഒരു കെട്ട് ബീഡി വലിക്കുന്ന ആളാണ് എം ടി വാസുദേവന്‍ നായര്‍ എന്നും സജി ചെറിയാന്‍ പറഞ്ഞു.

മന്ത്രിയുടെ വാക്കുകൾ ഇങ്ങനെ, ‘പ്രതിഭ എംഎല്‍എയുടെ മകന്‍ പോളിടെക്‌നിക്കില്‍ പഠിക്കുകയാണ്. കുട്ടികള്‍ കൂട്ടുകൂടണ്ടേ. ഇച്ചിരി വര്‍ത്തമാനം പറഞ്ഞു. ആരോ വന്നു പിടിച്ചു. ആ കുട്ടി എന്തെങ്കിലും മോശം കാര്യം ചെയ്തുവെന്നൊന്നും ഒരു കേസിലും ഇല്ല. എഫ്‌ഐആര്‍ ഞാന്‍ വായിച്ചു. പുക വലിച്ചു എന്നാണ്. ഞാന്‍ പുകവലിക്കുന്നയാളാണ്. വല്ലപ്പോഴും ഒരു സിഗരറ്റ് വലിക്കും. പറയാന്‍ പേടിയൊന്നുമില്ല. പണ്ട് ജയിലില്‍ കിടക്കുമ്പോള്‍ പഠിച്ചതാ. എം ടി വാസുദേവന്‍ നായര്‍ ബീഡി വലിക്കുന്നയാളാ. കെട്ടുകണക്കിന് ബീ

വളരെ നിസ്സാരമായ ഒരു പുക വലിച്ചതിന് ജാമ്യമില്ലാത്ത വകുപ്പ് എന്തിനാണ് ഇടുന്നതെന്നും സജി ചെറിയാന്‍ ചോദിച്ചു. നമ്മുടെ കുഞ്ഞുങ്ങള്‍ വര്‍ത്തമാനം പറഞ്ഞ് അവിടെ ഇരുന്നു. ഈ ഇരിക്കുന്നവന്മാര്‍ ചെയ്ത കാര്യങ്ങള്‍ കൂട്ടിവെച്ചാല്‍ പുസ്തകം എഴുതാം. കുട്ടികള്‍ കമ്പനിയടിക്കും. വര്‍ത്തമാനം പറയും. ഇടയ്ക്ക് ഒരു പുകവലിക്കും അതിനെന്താ. ചെയ്തിട്ടുണ്ടെങ്കില്‍ തെറ്റ്. മഹാ അപരാദമാണെന്ന് പറയരുത്. പ്രതിഭ എംഎല്‍എയുടെ മകന്‍ ഇങ്ങനെയൊരു കാര്യത്തിന് കൂട്ടുനിന്നു. അതിന് പ്രതിഭ എംഎല്‍എ എന്തു ചെയ്തുവെന്നും സജി ചെറിയാന്‍ ചോദിച്ചു.

അതുപോലെ യു പ്രതിഭയെ പുകഴ്ത്തിയും അദ്ദേഹം സംസാരിച്ചു, കായംകുളത്തെ എംഎല്‍എ എന്ന നിലയില്‍ യു പ്രതിഭയെ ഓര്‍ക്കുമ്പോള്‍ അഭിമാനമാണ്. കേരളത്തിലെ എംഎല്‍എമാരില്‍ നിയമസഭയില്‍ കാര്യങ്ങള്‍ ഉന്നയിക്കുന്ന സാമര്‍ഥ്യമുള്ള എംഎല്‍എയാണ് പ്രതിഭയെന്നും സജി ചെറിയാന്‍ പറഞ്ഞു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *