
‘രണ്ടുപേരും സാരി ഉടുത്ത് കാണുന്നതാണ് ഇഷ്ടം’ ! ഡാൻസ് ചെയ്യാൻ ഇഷ്ടം ഗോപികക്ക് ഒപ്പമാണ് ! ഭാര്യമാരെ കുറിച്ച് സജിൻ പറയുന്നു !
ഷഫ്നയെ ഏവർക്കും വളരെ പരിചിതയായിരുന്നു എങ്കിലും ഭർത്താവ് സജിനെ അതികം ആർക്കും അറിയില്ലായിരുന്നു. എന്നാൽ ഇന്ന് അതല്ല അവസ്ഥ സജിൻ ഇന്ന് മലയാളികളുടെ സ്വന്തം ശിവേട്ടൻ ആയി മാറിയിരിക്കുകയാണ്. ഇന്ന് കുടുംബ പ്രേക്ഷകരുടെ ഇഷ്ട പരമ്പരയാണ് ‘സ്വാന്തനം’ അതിൽ ശിവൻ എന്ന കഥാപാത്രം അവതരിപ്പിക്കുന്ന സജിൻ ഇന്ന് നിരവധി ആരാധകരുള്ള ഒരു മികച്ച നടനാണ്. നീണ്ട നാളത്തെ കാത്തിരിപ്പിന് ശേഷമാണ് തനിക്ക് ഇങ്ങനെ ഒരു അവസരം ലഭിച്ചത് എന്ന് സജിൻ തുറന്ന് പറഞ്ഞിരുന്നു, സമൂഹ മാധ്യമങ്ങളിൽ ശിവേട്ടൻ എന്ന പേരിൽ സജിന് നിരവധി ആരാധകരുണ്ട്, അടുത്തപോലെ ശിവന്റെ ജോഡിയായി അതിൽ എത്തുന്നത് നടി അഞ്ജലിയാണ്, ബാലതാരമായി സിനിമയിൽ എത്തിയ ഗോപിക ഈ ഒരൊറ്റ സീരിയലോടെ ഇന്ന് നിരവധി കുടുംബ പ്രേക്ഷകരുടെ ഇഷ്ട താരമായി മാറിക്കഴിഞ്ഞു.
ഇപ്പോഴിതാ ഏഷ്യാനെറ്റ് ടെലിവിഷൻ അവാർഡ്സിൽ സജിനും ഗോപികയും ചേർന്ന് നൃത്തം അവതരിപ്പിക്കുന്നുണ്ട്. ഇത് ആദ്യമായിട്ടാണ് ഈ താരജോഡികൾ ഒരുമിച്ച് നൃത്തം ചെയ്യുന്നത്. ഗോപികയുടേയും സജിന്റേയും ഡാൻസ് റിഹേഴ്സൽ കാണാൻ ഷഫ്നയും എത്തിയിരുന്നു. ഇപ്പോഴിത റീൽ ഭാര്യയ്ക്കും റിയൽ ഭാര്യയ്ക്കും ഇടയിൽപ്പെട്ട് വലയുന്ന സജിന്റെ വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.അത്തരത്തിൽ ഇപ്പോഴിതാ തന്റെ ഭാര്യമാരെ കുറിച്ച് സജിൻ പറഞ്ഞ കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്.

സാജിന്റെ വാക്കുകൾ ഇങ്ങനെ, പൊതുവെ നൃത്തം ചെയ്യാൻ അറിയില്ല. ആരെങ്കിലും പറഞ്ഞ് തന്നാൽ ചെയ്യും അത്രമാത്രം. പിന്നെ ഗോപികയ്ക്കൊപ്പം ഡാൻസ് ചെയ്യാനാണ് എനിക്ക് കൂടുതൽ കംഫർട്ട് ഷഫ്നയ്ക്കൊപ്പം ചെയ്യുമ്പോൾ ചമ്മലാണ്. എന്നാൽ ആ ചമ്മൽ ഗോപികക്ക് ഒപ്പം ചെയ്യുമ്പോൾ ഇല്ല. ഡാൻസ് മാസ്റ്റർ ഞങ്ങളെ പഠിപ്പിച്ച് മടുത്തു. റൂമിലെത്തി കഴിഞ്ഞാൽ ഷഫ്നയാണ് പിന്നെ ഞങ്ങളുടെ ഡാൻസ് ടീച്ചർ. ഷഫ്നയും ഗോപികയും നന്നായി അഭിനയിക്കാൻ കഴിവുള്ളവരാണ്. ഞങ്ങൾ മൂന്ന് പേർക്കും ജാഡയില്ല.
കൂട്ടത്തിൽ കുറുമ്പിയും ഏറ്റവും കൂടുതൽ മണ്ടത്തരം പറയുന്നത് ഗോപികയാണ്. ആ മണ്ടത്തരം കേട്ടാൽ ദേഷ്യമല്ല മറിച്ച് ചിരിയാണ് വരുന്നത്. ഷഫ്നയ്ക്ക് ഇഷ്ടപ്പെട്ട ഭക്ഷണം ബിരിയാണിയാണ്. ഗോപികക്ക് ഇഷ്ടം പനീറാണ്. രണ്ടുപേരെയും സാരിയിൽ കാണാനാണ് ഇഷ്ടം, സജിൻ രണ്ട് ഭാര്യമാരേയും കുറിച്ച് തനിക്കറിയാവുന്ന കാര്യങ്ങൾ പങ്കുവെച്ച് പറഞ്ഞു. സജിനും ഷഫ്നയും പ്രണയിച്ച് വിവാഹിതരായവരാണ്. പ്ലസ് ടു എന്ന സിനിമയിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു. ശേഷം വീട്ടുകാരുടെ എതിർപ്പുകളെ അവഗണിച്ച് വിവാഹിതരായവർ വ്യക്തി ജീവിതത്തിൽ ഒരുപാട് പ്രതിസന്ധികളെ തരണം ചെയ്തിരുന്നു.
Leave a Reply