
വിശേഷം ഒന്നും ആയില്ലേ ! എട്ട് ഒൻപത് വർഷം ആയല്ലോ വിവാഹം കഴിഞ്ഞിട്ട് ! ആ സന്തോഷ നിമിഷം ആഘോഷമാക്കി താര ദമ്പതികൾ !
ഇന്ന് മിനിസ്ക്രീൻ രംഗത്ത് നിരവധി ആരാധകരുള്ള താര ദമ്പതികളാണ് സജിനും ഷഫ്നയും. ഷഫ്ന ബാലതാരമായി സിനിമയിൽ എത്തിയ ആളാണ്, സിനിമയിലും സീരിയലും ഒരുപോലെ തിളങ്ങി നിന്ന ഷഫ്നയും സജിനും പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. വിവാഹ ശേഷം വീട്ടുകാരുടെ പിന്തുണ ഇല്ലാത്തതുകൊണ്ട് ഒരുപാട് ബുദ്ധിമുട്ടുകൾ അനുഭവിച്ചവരാണ് ഇരുവരും, സാജിന്റെ മനസിലെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു ഒരു നടൻ ആകുക എന്നത്. ജീവിത പ്രാരാബ്ധങ്ങൾക്ക് ഇടയിലും സജിൻ തന്റെ സ്വപ്നം സഫലമാക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു.
ഒന്നും നടക്കാതെ വരുമ്പോൾ സാജിന്റെ ദുഖം ഒരുപാട് കണ്ടതാണ് ഷഫ്ന, അങ്ങനെ ഷഫ്ന വഴിതന്നെയാണ് സജിന് സ്വാന്തനം എന്ന സീരിയലിൽ അഭിനയിക്കാൻ അവസരം ലഭിച്ചത്, തന്റെ ആദ്യ സീരിയലിൽ കൂടി തന്നെ നിരവധി ആരാധകരെ നേടിയെടുക്കാൻ സജിന് കഴിഞ്ഞിരുന്നു. ശിവൻ എന്ന കഥാപാത്രമാണ് സീരിയലിൽ സജിൻ ചെയ്യുന്നത്. ഇപ്പോൾ ഇന്ന് ജന്മദിനം ആഘോഷിക്കുകയാണ് സജിൻ, തങ്ങളുടെ ശിവേട്ടന്റെ ജന്മദിനം ആരാധകർ ഒരു ആഘോഷമാക്കി മാറ്റിയിരുന്നു. ഇപ്പോൾ തനറെ പ്രിയതമനു ആശംസകൾ അറിയിച്ചുകൊണ്ട് ഷഫ്ന പങ്കുവെച്ച വാക്കുകളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

എന്റെ ജീവിതം മാറ്റിമറിച്ച നിനക്ക് ജന്മദിനാശംസകൾ, എന്റെ ജീവിതം ഈ രീതിയിൽ ആസ്വദിക്കാനും ഇത്രയും സുന്ദരമാകാനും കാരണം നിങ്ങളാണ്…. ഞാൻ ജീവിതത്തെ സ്നേഹിച്ചു തുടങ്ങിയതിന് കാരണം നീയാണ്… എനിക്ക് ലഭിച്ച ഏറ്റവും മികച്ച മനുഷ്യനായതിന് നന്ദി, നമ്മുടെ ജീവിതം അവസാനം വരെ ഇങ്ങനെ തന്നെയായിരിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു… ഒരേ സ്നേഹത്തോടെയും വാത്സല്യത്തോടെയും ബന്ധത്തോടെയും കരുതലോടെയും നമുക്ക് പരസ്പരം ഉള്ള എല്ലാ കാര്യങ്ങളിലും…. ഞാൻ എപ്പോഴും പറയാറുള്ളത് പോലെ, എനിക്ക് സംഭവിച്ച ഏറ്റവും നല്ല കാര്യം നിങ്ങളാണ്… ഐ ലവ് യു.. ഹാപ്പി ബർത്ത്ഡേ ഇക്കാ… എന്നും ഷഫ്ന കുറിച്ചു……
എന്നത്തേയും പോലെ സജിനെ ചേർത്ത് പിടിച്ച് ചുംബിക്കുന്ന ചിത്രങ്ങൾക്ക് ഒപ്പമാണ് ഷഫ്ന തന്റെ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത് . അതുപോലെ അടുത്തിടെ നടന്ന അഭിമുഖത്തിൽ തങ്ങളോട് അടുത്ത സുഹൃത്തുക്കളും ആരാധകരും എപ്പോഴും ചോദിക്കുന്ന ചോദ്യത്തെ കുറിച്ചും താരങ്ങൾ പറഞ്ഞിരുന്നു. വിശേഷം ഒന്നും ആയില്ലേ? എട്ട് ഒമ്പത് വർഷം ആയില്ലേ വിവാഹം കഴിഞ്ഞിട്ട് എന്നൊക്കെ…
ജീവിതത്തിലെ ഓരോ നിമിഷവും സന്തോഷതിയോടെയും ഒപ്പം ആഘോഷിക്കുനയും ചെയ്യുക, ബാക്കി എല്ലാം സമയം ആകുമ്പോൾ അങ്ങ് നടന്നുകൊള്ളുമെന്നും ഷഫ്ന പറയുന്നു. വർഷങ്ങൾക്ക് ശേഷം ഇപ്പോഴാണ് സജിൻ മനസമാധാനത്തോടെ ഉറങ്ങുന്നത് കാണുന്നത് എന്നും ഷഫ്ന പറയുന്നുണ്ട്. അഭിനയിക്കണം എന്ന ആഗ്രഹം നടക്കാത്തത് കൊണ്ട് അദ്ദേഹം മിക്ക രാത്രികളായും ഉറങ്ങാതെ ഇരിക്കുന്നത് കണ്ടിട്ടുണ്ട്. അതെല്ലാം മാറി.. ഇപ്പോൾ വളരെ സന്തോഷത്തോടെ ഇരിക്കുന്നു, അങ്ങനെ കാണുന്നതാണ് തനിക്കും സന്തോഷം എന്നും ഷഫ്ന പറയുന്നു.
Leave a Reply