
‘രണ്ടു ഭാര്യമാർക്കൊപ്പം കേക്ക് മുറിച്ച് സന്തോഷം ആഘോഷിച്ച് സജിൻ’ ! താരങ്ങൾക്ക് ആശംസകളുമായി ആരാധകർ ! ചിത്രങ്ങൾ വൈറലാകുന്നു !
ഇന്ന് കുടുംബ പ്രേക്ഷകരുടെ ഇഷ്ട താരമാണ് സ്വാന്തനം സീരിയലിലെ ശിവൻ എന്ന കഥാത്രമായി എത്തിയ സജിൻ. സജിൻ ഏവർക്കും പ്രിയങ്കരിയായ അഭിനേത്രി ഷഫ്നയുടെ ഭർത്താവ് കൂടിയാണ്, ഇരുവരും ഇന്ന് ഒരുപാട് ആരാധകരുള്ള താര ജോഡികളാണ്. സ്വാന്തനം എന്ന സീരിയലിൽ ശിവൻ എന്ന കഥാപത്രമാണ് സജിൻ അവതരിപ്പിക്കുന്നത്, സാജിന്റെ ഭാര്യയും എത്തുന്നത് ഏറെ ആരാധകരുള്ള ഗോപിക അനിലാണ്, അതിൽ അഞ്ജലി എന്ന കഥാപത്രമാണ് ഗോപിക ചെയുന്നത്, ഈ ജോഡികളും ഇന്ന് ഏവരുടെയും ഇഷ്ട താരങ്ങളാണ് ശിവാജ്ഞലി എന്ന പേരിൽ ഇവർക്ക് ഒരുപാട് ഫാൻസ് പേജുകളൂം ഗ്രൂപ്പുകളൂം സജീവവമാണ്.
ഇപ്പോഴിതാ തങ്ങളുടെ വിവാഹ വാർഷികം ആഘോഷമാക്കിയിരിക്കുകയാണ് സജിന്റെ യഥാർഥ ഭാര്യ ഷഫ്നയും, സജിന്റെ സീരിയലിലെ നായികയായ ഗോപികയും, സജിനും ഷഫ്നയും ചേർന്ന് കേക്ക് മുറിച്ച് വാർഷികം ആഘോഷിച്ചപ്പോൾ അവരോടൊപ്പം ആഘോഷത്തിന് മാറ്റ് കൂട്ടി ശിവന്റെ അഞ്ജലിയും ഒപ്പമുണ്ടായിരുന്നു. ആഘോഷങ്ങളുടെ ചിത്രങ്ങൾ താരങ്ങൾ പങ്കുവെച്ചിരുന്നു, നിമിഷ നേരം കൊണ്ട് ചിത്രങ്ങൾ ഇവരുടെ ആരാധകർ ഏറ്റെടുക്കുകയും തങ്ങളുടെ ശിവേട്ടന് ആശംസകളുമായി ആരാധകർ എത്തുകയും ചെയ്തിരിക്കുകയാണ്.
കഴിഞ്ഞ ദിവസം തന്റെ പ്രിയതമന് ആശംസകളുമായി ഷഫ്ന എത്തിയിരുന്നു, സജിനെ ചേർത്ത് പിടിച്ച് ചുംബിച്ചുകൊണ്ട് വളരെ മനോഹരമായ ഒരു കുറിപ്പും ഷഫ്ന പങ്കുവെച്ചിരുന്നു. ഇത്രയും മനോഹരമായ ഒരു ജീവിതം എനിക്ക് സമ്മാനിച്ചതിന് ഞാന്‍ എത്രത്തോളം സന്തോഷവതിയും, സൗഭാഗ്യവതിയും അതിലേറെ നന്ദിയുള്ളവളും ആണെന്ന് പറയാനുള്ള വാക്കുകള്‍ സത്യത്തില്‍ എനിക്ക് കിട്ടുന്നില്ല. എന്റെ ജീവിതത്തില്‍ സംഭവിച്ച ഏറ്റവും നല്ല കാര്യമാണ് എന്റെ ഇക്ക എന്ന് പറയും പോലെ എനിക്ക് വേണ്ടി ജനിച്ച, എനിക്ക് വേണ്ടി ജീവിക്കുന്ന വ്യക്തി കൂടിയാണ് ഇക്ക. നിങ്ങള്‍ അത്രത്തോളം മനോഹരമായൊരു വ്യക്തിയാണ്.

ഇത്രയും ആരാധകരുടെ ഹൃദയം കവര്‍ന്നെടുത്തതില്‍ ഒന്നും അത്ഭുതപ്പെടാനില്ല. എല്ലാവരിൽ നിന്നും നിങ്ങൾക്ക് കിട്ടുന്ന ഈ സ്നേഹം കണ്ട് ഞാൻ ഒരുപാട് സന്തോഷവതിയാണ്. അനഗ്നെ ഒരു നിമിഷം ഞാൻ സ്വപ്നം കണ്ടിരുന്നു. എന്നെന്നും ആ സ്നേഹവും അനുഗ്രഹങ്ങളും ഇക്കയുടെ ഒപ്പം ഉണ്ടായിരിക്കട്ടെ എന്ന് ഞാന്‍ പ്രതീക്ഷിക്കുകയും ആഗ്രഹിക്കുകയും അത് കാണാനായി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. എന്നും ഷഫ്ന പറയുന്നു. ഇനിയും ഇതുപോലെ ഇതിനും മനോഹരമായിട്ട് ഒരുപാട് വർഷങ്ങൾ ,മുന്നോട്ട് പോകാൻ കഴിയട്ടെ എന്ന് ആരാധകരും ഇവരെ ആശംസിക്കുന്നുണ്ട്. ഒപ്പം സ്വാന്തനത്തിലെ എല്ലാ താരങ്ങളും ഇവർക്ക് ആശംസകൾ അറിയിച്ച് രംഗത്ത് എത്തിയിട്ടുണ്ട്. എന്റെ ചേച്ചിയും ചേട്ടനും ഇതുപോലെ സന്തോഷമായിട്ട് ഇനിയും ഒരുപാട് വർഷം മുന്നോട്ട് പോകട്ടെ എന്നാണ് ഗോപിക ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് പറഞ്ഞിരിക്കുന്നത്.
Leave a Reply