
‘ഇവർ ഇരുവരും തമ്മിൽ ഒരു സാമ്യവുമില്ല’ ! റീൽ ഭാര്യയും, റിയൽ ഭാര്യയും തമ്മിലുള്ള വ്യത്യാസത്തെ കുറിച്ച് സജിൻ പറയുന്നു ! വാക്കുകൾ ശ്രദ്ധ നേടുന്നു !
ഇന്ന് കുടുംബ പ്രേക്ഷകരുടെ ഇഷ്ട പരമ്പരയാണ് ‘സ്വാന്തനം’ അതിൽ ശിവൻ എന്ന കഥാപാത്രം അവതരിപ്പിക്കുന്ന സജിൻ ഇന്ന് നിരവധി ആരാധകരുള്ള ഒരു മികച്ച നടനാണ്. നീണ്ട നാളത്തെ കാത്തിരിപ്പിന് ശേഷമാണ് തനിക്ക് ഇങ്ങനെ ഒരു അവസരം ലഭിച്ചത് എന്ന് സജിൻ തുറന്ന് പറഞ്ഞിരുന്നു, സമൂഹ മാധ്യമങ്ങളിൽ ശിവേട്ടൻ എന്ന പേരിൽ സജിന്‍ നിരവധി ആരാധകരുണ്ട്, അടുത്തപോലെ ശിവന്റെ ജോഡിയായി അതിൽ എത്തുന്നത് നടി അഞ്ജലിയാണ്, ബാലതാരമായി സിനിമയിൽ എത്തിയ ഗോപിക ഈ ഒരൊറ്റ സീരിയലോടെ ഇന്ന് നിരവധി കുടുംബ പ്രേക്ഷകരുടെ ഇഷ്ട താരമായി മാറിക്കഴിഞ്ഞു.
ശിവാജ്ഞലി എന്ന പേരിൽ ഇവർക്ക് ഫാൻസ് ഗ്രൂപ്പുകളും സജീവമാണ്, സാജിന്റെ ഭാര്യ ഷഫ്ന മലയാളികളുടെ ഇഷ്ട നടിയാണ്. ഷഫ്നയും ബാലതമായി അഭിനയ രംഗത്ത് എത്തിയ താരം സിനിമ സീരിയൽ രംഗത്ത് ഒരുപോലെ ശ്രദ്ധ നേടിയ താരമാണ്, തന്റെ ജീവിതത്തിലെ എല്ലാ ഉയർച്ചക്കും സന്തോഷത്തിനും കാരണം ഷഫ്ന ആണെന്ന് സജിൻ എപ്പോഴും പറയാറുണ്ട്. ഇപ്പോഴിതാ തന്റെ റിയൽ ഭാര്യയെ കുറിച്ചും റീൽ ഭാര്യയെ കുറിച്ചും സജിൻ പറഞ്ഞ കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്.

സാജിന്റെ വാക്കുകൾ ഇങ്ങനെ, അ,ഞ്ജലിയും ഷ,ഫ്നയും തമ്മിലുള്ള മൂന്ന് സാമ്യ വ്യത്യാസങ്ങള്‍ പറയാമോ എന്ന അവതകളുടെ ചോദ്യത്തിന് ഇരുവരും തമ്മില്‍ യാതൊരു സാമ്യവുമില്ലെന്ന് സജിന്‍ തുറന്ന് പറയുന്നത്. ഞാൻ ഈ വ്യത്യാസങ്ങൾ പറയുന്നത് അഞ്ജലി എന്ന കഥാപാത്രത്തെ കുറിച്ചാണ് അല്ലാതെ ഗോപികയെ കുറിച്ചല്ല എന്നും സജിൻ പറയുന്നുണ്ട്. ശഫ്ന വളരെ ബോള്‍ഡായിട്ടുള്ള ആളാണെന്നും, എന്നാല്‍ അഞ്ജലി അങ്ങനെ അല്ല. ഷൂട്ടിന് ഒറ്റയ്ക്ക് ഹൈദരബാദിലേക്കോ മറ്റോ പോകാനും, പല കാര്യങ്ങളും ഒറ്റയ്ക്ക് ഡീല്‍ ചെയ്യാനുമെല്ലാം ഷഫ്നയ്ക്ക് സാധിക്കുമെന്നും, വിവാഹശേഷം ഷഫ്ന വളരെ ബോള്‍ഡായി മാറിയെന്നും സജിന്‍ പറയുന്നു. എന്നാല്‍ അതുമായി ഒരു തരത്തിലും മുട്ടിച്ച് നോക്കാന്‍ കഴിയുന്ന വ്യക്തിത്വമല്ല അഞ്ജലിയുടേതെന്നും സജിന്‍ തറപ്പിച്ച് പറയുന്നുണ്ട്.
അതുപോലെ അ,ഞ്ജലിയെ പോലെ ഉള്ള ഒരാളായിരുന്നു ഷ,ഫ്ന എങ്കിൽ സജിൻ വിവാഹം കഴിക്കുമായിരുന്നോ എന്ന അവതാരകയുടെ ചോദ്യത്തിന് മറ്റൊന്നും ആലോചിക്കാതെയുള്ള സജിന്റെ ഉത്തരം ഇല്ല എന്നായിരുന്നു. ‘ഷഫ്നയും ഞാനും വളരെ നല്ല സുഹൃത്തുക്കളാണ്. എന്റെ കൂട്ടുകാരുടെ കൂടെ ട്രിപ്പ് പോയതിനേക്കാള്‍ ഞാന്‍ ഷഫ്നയെക്കൂട്ടി ട്രിപ്പ് പോയിട്ടുണ്ട്. എന്റെ എല്ലാ സംഗതിക്കും ഷഫ്ന കട്ടക്ക് കൂടെ നിന്നോളും, അതുകൊണ്ട് ഞാന്‍ വളരെ കംഫര്‍ട്ടാണ്. എനിക്ക് മാസത്തിലെ ആദ്യ പതിനഞ്ച് ദിവസം ഷൂട്ടും, അടുത്ത പതിനഞ്ച് ദിവസം അവള്‍ക്ക് ഷൂട്ടുമാണ്. ഇപ്പോള്‍ തെലുങ്ക് പ്രൊജക്ടാണ് ഷഫ്ന ചെയ്യുന്നത്, ഷൂട്ട് കഴിഞ്ഞാല്‍ അവള് നേരെ ഞാനുള്ള തിരുവനന്തപുരത്തേക്ക് വരും എന്നും സജിൻ പറയുന്നു.
Leave a Reply