
എന്തെങ്കിലും ചെയ്യണമെങ്കിൽ രഹസ്യമായി ചെയ്യുക, സുധിയെ വിറ്റ് കാശാക്കുന്നതുപോലെ പ്രവർത്തിച്ചാൽ ജനങ്ങൾക്കും അങ്ങനെ തോന്നും ! പാഷാണം ഷാജി !
മലയാളികൾക്ക് വളരെ പ്രിയങ്കരനായ കലാകാരനായിരുന്നു കൊല്ലം സുധി, അപ്രതീക്ഷിതമായി സംഭവിച്ച അദ്ദേഹത്തിന്റെ വേർപാടിൽ ഏവരും ഏറെ വിഷമിച്ചിരുന്നു, എന്നാൽ അതിനുശേഷം അദ്ദേഹത്തെ ചുറ്റുപറ്റി നിരവധി വാർത്തകൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു, അതിൽ അവതാരക ലക്ഷ്മി നക്ഷത്ര അദ്ദേഹത്തെ വിറ്റു കാശാക്കുന്നു എന്ന ആരോപണം ഉണ്ടായിരുന്നു, ദുബായ് മലയാളിയായ യൂസഫിൻ്റെ സഹായത്തോടെ അടുത്തിടെ സുധിയുടെ മണം പെർഫ്യൂമാക്കി ഭാര്യ രേണുവിന് ലക്ഷ്‌മി സമ്മാനിച്ചിരുന്നു. അന്ന് അത് വീഡിയോയാക്കി ലക്ഷ്മ്‌മി പങ്കിട്ടപ്പോൾ വലിയ രീതിയിൽ വിമർശനം നേരിട്ടിരുന്നു.
ഇപ്പോഴിതാ തന്റെ സുഹൃത്ത് കൂടിയായ കൊല്ലം സുദിയെ കുറിച്ച് പാഷാണം ഷാജി എന്ന സാജു നവോദയ പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്ന്നത്. സ്‌മാർട്ട് പിക്‌സ് മീഡിയയ്ക്ക് നൽകിയ പുതിയ അഭിമുഖത്തിൽ സാജു നവോദയ സംസാരിച്ചത്. സുധിയുടെ ഭാര്യ രേണു ബോൾഡ് ആയി നിൽക്കുന്നത് തന്നെയാണ് ശെരി, മക്കളിൽ ഒരാൾ കൈകുഞ്ഞാണ്. അവനെ ഇപ്പോഴത്തെ സാഹചര്യത്തിൽ വളർത്തി വലുതാക്കണമെങ്കിൽ മൂലയ്ക്ക് ഒതുങ്ങി നിന്നിട്ട് കാര്യമില്ല.
ആ കുട്ടിയുടെ ഭർത്താവാണ് നഷ്ടമായത്, നമ്മൾക്ക് ഉള്ള വിഷമത്തിൻ്റെ ഇരട്ടിയുടെ ഇരട്ടി രേണുവിൻ്റെ മനസിലുണ്ടാകും. അനാവശ്യമായി രേണുവിനെ കുറ്റം പറയാൻ വരുന്നവർ അവരുടെ ഭാഗം ക്ലിയറാണോയെന്ന് കൂടി നോക്കിയിട്ട് വേണം കമന്റുകൾ എഴുതി കൂട്ടിവെക്കാൻ. ആരാൻ്റെ അമ്മയ്ക്ക് ഭ്രാന്ത് പിടിച്ചാൽ കാണാൻ നല്ല രസമാണെന്ന് പറയാറില്ലേ… ഇതൊക്കെ അവനവന്റെ ജീവിതത്തിൽ സംഭവിക്കുമ്പോഴെ ആ വേദന മനസിലാകൂ.

കഴിഞ്ഞ അഞ്ച് വർഷം ഞങ്ങളുടെ ഒപ്പം ഉണ്ടയിരുന്ന ആളാണ് സുധി, അന്നൊക്കെ എൻ്റെ വീട്ടിലായിരുന്നു സുധി കിടന്നിരുന്നത്. ആ ഫാമിലിയുമായി അത്രയും ബന്ധമുള്ളവരാണ് ഞങ്ങൾ. സുധിയുടെ കാര്യത്തിന് ഞാൻ, രാജേഷ് പറവൂർ തുടങ്ങിയവർ ഒന്നിച്ച് പ്രവർത്തിച്ചിരുന്നു. പക്ഷെ ഞങ്ങൾക്കാർക്കും സൈബർ അറ്റാക്ക് നേരിടേണ്ടി വന്നിട്ടില്ല. ജനങ്ങളിലേക്ക് ചീത്ത കേൾക്കാൻ പാകാത്തതിന് എന്തെങ്കിലും ഇട്ട് കൊടുത്തിട്ടുണ്ടെങ്കിൽ അത് കിട്ടണമെന്ന് തന്നയെ ഞാൻ പറയൂ. ചെയ്തിട്ടുള്ളതു കൊണ്ടാണ് ആളുകൾ അങ്ങനെ പറയുന്നത്. സുധിക്ക് എന്നല്ല ആർക്ക് എന്ത് ചെയ്താലും അത് രഹസ്യമായി ചെയ്യുക.
ഇനി അതുമല്ല, പബ്ലിസിറ്റിക്ക് വേണ്ടിയല്ലെങ്കിൽ എന്തെങ്കിലുമുണ്ടെങ്കിൽ വീട്ടിൽ കൊണ്ടുപോയി കൊടുക്കുക. അയ്യോ ഞങ്ങൾ അറിയാതെ വേറൊരാൾ ഷൂട്ട് ചെയ്‌ത് ഇട്ടതാണെന്ന് പറഞ്ഞാലും ഓക്കെയാണ്. അല്ലാതെ ഇവർ തന്നെ എല്ലാം ചെയ്‌തിട്ട് പിന്നെ… അത് ആര് ചെയ്‌താലും… അതുപോലെ തന്നെ മുമ്പ് സുധിക്കെതിരെ സൈബർ അറ്റാക്ക് നടന്ന സമയത്ത് സുധിക്ക് വേണ്ടി വീഡിയോ ഇടാൻ ആരും വന്നതായി ഞാൻ കണ്ടില്ല.
പക്ഷെ സുധി പോയശേഷം, ഇങ്ങനൊരു അവസ്ഥ വന്നപ്പോൾ അതൊക്കെ മാക്‌സിമം യൂട്ട്ലൈസ് ചെയ്യുന്നതാണെന്നാണ് എല്ലാവർക്കും ചിന്ത പോയത്. സാധാരണ ഒരു ബുദ്ധിയുള്ളവർക്ക് അങ്ങനെയാണ് തോന്നുക. അതിന് നമ്മൾ പബ്ലിക്കിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ജെനുവിൻ ആയിരുന്നുവെങ്കിൽ അത് ഹൈഡ് ചെയ്ത് ചെയ്യണമായിരുന്നു. എല്ലാം ഒരു ചിരിയിലൂടെ തള്ളിക്കളയുകയാണ് ഞാൻ. സുധിയെ കുറിച്ച് പറയാനാണെങ്കിൽ ഞങ്ങൾ എല്ലാവർക്കും കുറേ പറയാനുണ്ട്. പക്ഷെ അതൊക്കെ ഞങ്ങളിൽ ഒതുങ്ങുന്ന കാര്യങ്ങളാണ്. പിന്നെ ലക്ഷ്മിക്ക് ശരിയെന്ന് തോന്നുന്നതാവും ലക്ഷ്‌മി ചെയ്‌തത് എന്നും സാജു പറയുന്നു.
Leave a Reply