‘ചേട്ടന്റെ കല്യാണം കൂടാൻ വന്ന കുട്ടിയെ തിരിച്ച് വിട്ടില്ല’ ! തന്റെ പ്രണയ വിവാഹത്തിന്റെ കഥ പറഞ്ഞ് സാജു നവോദയ !

കുടുംബ പ്രേക്ഷകരുടെ ഇഷ്ട താരമാണ് സാജു നവോദയ, ആ പേരിനേക്കാളും പ്രേക്ഷകർക്ക് കൂടുതൽ പരിചയം പാഷാണം ഷാജി എന്ന പേരിനോടായിരിക്കും. മിമിക്രി വേദികളിൽ നിന്നും മിനിസ്ക്രീൻ കോമഡി ഷോയിൽ എത്തുകയും അവിടെ നിന്നും ബിഗ് സ്‌ക്രീനിൽ എത്തുകയും ചെയ്ത കലാകാരനാണ് സാജു. താരത്തിന്റെ ജീവിതത്തിനൊരു വഴിത്തിരിവായത് ബിഗ് ബോസ് സീസൺ ടൂ ആണ്, കോവിടിന്റെ പശ്ചാത്തലത്തിൽ ഷോ പകുതിക്ക് വെച്ച് അവസാനിപ്പിച്ചെങ്കിലും സാജുവിന് നിരവധി ആരാധകർ ഉണ്ടായിരുന്നു..

ഷോയിൽ നിന്നും പുറത്തുവന്നതിന് ശേഷം ഭാര്യയുമായി ചേർന്ന് താരം ഒരു യുട്യൂബ് ചാനൽ തുടങ്ങിയിരുന്നു, തങ്ങളുടേത് പ്രണയ വിവാഹമായിരുന്നു എന്ന് സാജു പലതവണ തുറന്ന് പറഞ്ഞിരുന്നു. ഇപ്പോൾ എങ്ങനെയാണ് തന്റെ പ്രണയ വിഹാഹം നടന്നത് എന്ന് തുറന്ന് പറയുകയാണ് സാജു. എന്റെ ചേട്ടന്റെ കല്യാണം കഴിഞ്ഞ് പിറ്റേ ദിവസമാണ് എന്റെ ഒളിച്ചോട്ടം നടന്നത്. ചേട്ടന്റെ കല്യാണം  കൂടാൻ വന്ന കുട്ടിയെ ;പിന്നെ വീട്ടിലേക്ക് തിരികെ വിട്ടില്ല എന്നാണ് അന്ന് നാട്ടുകാരൊക്കെ പറഞ്ഞിരുന്നത്..

അന്ന് അവൾ ഒരു ഡാൻസ് സ്കൂൾ നടത്തുകയായിരുന്നു, വെറും മൂന്നു മാസംകൊണ്ട് ഉണ്ടായ പ്രണയമാണ് ഞങ്ങളുടേത്, അതുകൊണ്ടുതന്നെ വീട്ടിൽ ആർക്കും ഇത് അറിയില്ല, മൂന്ന് മാസംകൊണ്ടുള്ള പ്രണയമാണ് ഞങ്ങളുടേത്.  ആ  മൂന്ന് മാസത്തിലെ ശനിയും ഞായർ ദിവസങ്ങളിലാണ് ഞങ്ങൾ ആകെ കണ്ടിട്ടുള്ളു. അതിലാണ് ഞങ്ങളുടെ പ്രണയം. നേരിട്ട് കാണുമ്പോൾ ആണെങ്കിൽ കച്ചറ പിച്ചറ പിള്ളേരുടെ ഇടയിൽ കിടന്ന് കണ്ണ് കൊണ്ട് സംസാരിക്കുകയായിരുന്നു.

അങ്ങനെ ചേട്ടന്റെ വിവാഹം കഴിഞ്ഞ് തൊട്ടടുത്ത ദിവസം കോസ്റ്റ്യൂം കൊടുക്കാൻ കടയിലേക്ക് പോകുകയായിരുന്നു. ഭാര്യ ഡാൻസറാണ് അപ്പോൾ അവിടെ കേറി ഒന്ന് കാണമെന്ന് വിചാരിച്ചു. അങ്ങനെ പോയി കണ്ടു ആ വരുന്ന ഞായറാഴ്ച രശ്മിയുടെ വിവാഹനിശ്ചയം വേറെ ഒരാളുമായി തീരുമാനിച്ചിരിക്കുകയാണ്. പിന്നെ ഒന്നും ആലോചിച്ചില്ല ഒരു ഓട്ടമായിരുന്നു. ഞങ്ങളുടെ കല്യാണം കഴിഞ്ഞതോടെ ആ ഇൻസ്റ്റിറ്റ്യൂട്ട് പൂട്ടി.

കുറേ വർഷത്തെ പാരമ്പര്യമുള്ള ഒരു ഡാൻസ് സ്കൂൾ ആയിരുന്നു അത്. ഇൻസ്റ്റിറ്റ്യൂട്ട് അടച്ചപ്പോൾ കൊമ്പ് ഒക്കെ വെച്ചുള്ള അമ്മമാരുടെ മുഖമാണ് എനിക്ക് ഉള്ളിൽ വരുന്നത്. ഞങ്ങളുടെ കല്യാണം കൊണ്ട് ആ കുട്ടികൾക്ക് തല്ലൊക്കെ കിട്ടിയിരുന്നു. അന്ന് തനിക്ക് 24 വയസേ ഉണ്ടായിരുന്നുള്ളു എന്ന് കൂടി താരം വെളിപ്പെടുത്തിയിരുന്നു.  അന്ന് ആ ചെയ്‌തത്‌ ധൈര്യത്തിൻെറ പുറത്തൊന്നും ആയിരുന്നില്ല.

ഞാൻ ഒരുപാട് സ്നേഹിച്ച കോച്ച് എന്റെ കൈവിട്ട് പോകുന്നത് എനിക്ക് സഹിക്കാൻ കഴിയുന്ന ഒന്നായിരുന്നില്ല, ആ സാഹചര്യത്തിൽ നമ്മൾ ആർക്കും ഒരു ധൈര്യം തനിയെ ഉണ്ടാകുമെന്നും സാജു പറയുന്നു, പക്ഷെ എന്നെക്കാൾ പണികിട്ടിയത് എന്റെ ചേട്ടനാണ് അവന്റെ ഫസ്റ്റ് നൈറ്റ് ഓക്കെ പൊളിഞ്ഞ് ആകെ കലിപ്പിൽ  എന്റെ മുന്നിൽ വന്നുനിന്നു.

കാരണം ചേട്ടനെയാണ് അന്ന് അവർ അങ്ങോട്ട് വിളിച്ച് വരുത്തിയത്. ഇവന്റെ കൂടെ ജീവിക്കാൻ താൽപര്യമുണ്ടോന്ന്  അദ്ദേഹമായിരുന്നു രശ്മിയോട് ചോദിച്ചത്. അന്ന് ഞാൻ ഒരു ദിവസം 150 രൂപയുടെ പരിപാടിയ്ക്ക് ആണ് പോകുന്നത്. തിരിച്ച് വരുമ്പോൾ 50 രൂപയേ ഉണ്ടാവു എന്നും താരം പറയുന്നു… ഇന്ന് ഈ കാണുന്ന എന്റെ എല്ലാ ഐശ്വര്യങ്ങൾക്കും കാരണം എന്റെ ഭാര്യ ആന്നെന്നും അദ്ദേഹം പറയുന്നു….

Leave a Reply

Your email address will not be published. Required fields are marked *