
ഞങ്ങൾ പത്ത് മക്കളായിരുന്നു, അമ്മ ആക്രി പെറുക്കിയാണ് ഞങ്ങളെ വളര്‍ത്തിയത് ! അയൽക്കാരുടെ സഹായം കൊണ്ടാണ് വളർന്നത് ! ജീവിതം പറഞ്ഞ് സജു നവോദയ !
മിമിക്രി കലാരംഗത്ത് ഏറെ ആരാധകരുള്ള താരമാണ് സാജു നവോദയ എന്ന പാഷാണം ഷാജി. അദ്ദേഹം ഇപ്പോൾ സിനിമ രംഗത്തും സജീവമാണ്, ഇപ്പോഴിതാ തന്റെ ബാല്യ കാല ജീവിതത്തെ കുറിച്ചും തങ്ങൾ അനുഭവിച്ച കഷ്ടപ്പാടുകൾ കുറിച്ചും തുറന്ന് സംസാരിച്ചിരിക്കുകയാണ്സാജു നവോദയ. വാക്കുകൾ ഇങ്ങനെ, 2016 ലാണ് ഞങ്ങള്‍ സ്വന്തമായി ഒരു വീട് ഉണ്ടാക്കുന്നത്. അത് വില്ക്കാന് തീരുമാനിക്കുന്നത് 2020 ലും. വനജയ്ക്ക് വീട് നിര്‍മ്മിച്ചു കൊടുത്തു കഴിഞ്ഞ് ഞങ്ങള്‍ക്ക് ഞങ്ങളുടെ ലോണുകളും മറ്റ് കടങ്ങളും വീട്ടാന്‍ പറ്റാതെയായി. അതൊരു പ്രശ്നമായിട്ടല്ല ഞങ്ങള്‍ പറയുന്നത്. കാരണം അത് സംഭവിക്കാവുന്നതാണെന്ന ബോധ്യം ഞങ്ങള്‍ക്ക് മുന്നേ ഉണ്ടായിരുന്നു.
കൂടാതെ അപ്പോൾ മറ്റുപല ആശുപത്രിക ചിലവുകളും ഉണ്ടായി, രശ്മിയുടെ അമ്മയ്ക്ക് ക്യാന്‍സര്‍ ആയിരുന്നു. അന്ന് ഞങ്ങള്‍ക്ക് സ്വന്തമെന്ന് പറയാനുണ്ടായിരുന്ന ഒരു സ്വത്ത് വീട് മാത്രമായിരുന്നു. സാമ്പത്തിക ബാധ്യത തീര്‍ക്കാന്‍ അത് വിറ്റാല്‍ പോരേ എന്നാണ് തോന്നിയത്. അപ്പോള്‍ പിന്നെ പണത്തിനായി വേറെ ആരെയും ആശ്രയിക്കേണ്ടതില്ലല്ലോ.

ഏതുതന്നെ ആയാലും ഏറ്റെടുത്ത ദൗത്യത്തിൽ നിന്നും പിന്നോട്ടില്ലെന്ന് തീരുമാനിച്ചിരുന്നു. പല കോളേജുകളിലും ഉദ്ഘാടനങ്ങള്‍ക്ക് പോകുമ്പോള്‍ പൈസ കിട്ടാറില്ല. പൈസ വേണ്ട പകരം ഇത്ര ചാക്ക് സിമന്റ് വാങ്ങി തരാമോ എന്നൊക്കെ ഞാന്‍ ചോദിക്കാറുണ്ട്. ചെറുപ്പകാലമൊക്കെ ഏറെ ബുദ്ധിമുട്ടുകൾ അനുഭവിച്ചാണ് വളർന്നത്, എനിക്ക് മൊത്തം 9 സഹോദരങ്ങള്‍ ആണുള്ളത്. അമ്മ ആക്രി പെറുക്കിയും അച്ഛന് കൃഷി പണി ചെയ്തുമാണ് ഞങ്ങളെ പോറ്റിയത്. കടബാധ്യത കാരണം എന്റെ ചേട്ടന് പഠനം നിര്‍ത്തി. അത്രയും കഷ്ടപ്പാടായിരുന്നു. അടുത്ത വീടുകളില്‍ നിന്ന് ഞങ്ങള്‍ക്ക് ചോറ് കിട്ടും. വളരെ സ്നേഹത്തോടെ അവര്‍ ഞങ്ങളെ വിളിക്കും.
അതുപോലെ ഞങ്ങൾക്ക് തുണിയും അവർ തന്നു സഹായിച്ചിരുന്നു, അങ്ങനെ അടുത്ത ഒരാളില്‍ നിന്ന് വാങ്ങിക്കഴിച്ചാണ് ഞങ്ങളെല്ലാവരും വളര്‍ന്നത്. അത് ഞങ്ങള്‍ക്കെന്നും ഓര്‍മ്മയില്‍ ഉണ്ടാവും. മറ്റുള്ളവരില്‍ നിന്ന് വാങ്ങി ജീവിച്ചവര്‍ക്ക് കൊടുക്കാനും അറിയാം. അതാണ് ഞങ്ങളുടെ ജീവിതമെന്നും സാജു പറയുന്നു.
Leave a Reply