വെട്ടിക്കൂട്ടി ഇറച്ചിക്കട പോലെയാണ് ഇന്നത്തെ മലയാള സിനിമ..! നമ്മളെ പൊട്ടിച്ചിരിപ്പിക്കുന്ന സിനിമകൾ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ് ! സലിം കുമാർ

മലയാള സിനിമ ലോകത്ത് തന്റേതായ ഒരിടം നേടിയെടുത്ത മികച്ച കാലാകാരനാണ് നടൻ സലിം കുമാർ. ഒരു നടൻ എന്നതിനേക്കാൾ തന്റെ തുറന്ന അഭിപ്രായങ്ങൾ മുഖം നോക്കാതെ വിളിച്ചുപറയാൻ മടികാണിക്കാത്ത ആളുകൂടിയാണ് സലിം കുമാർ. അത്തരത്തിൽ ഇപ്പോഴിതാ മലയാള സിനിമയെ കുറിച്ച് സലിം കുമാർ പറഞ്ഞ ചില വയ്ക്കുകളാണ് ഇപ്പോൾ ഏറെ ശ്രദ്ധ  നേടുന്നത്. ഇന്നത്തെ മലയാള സിനിമയിൽ വയലൻസ് കൂടുന്നുവെന്ന് അദ്ദേഹം പറയുന്നത്.

ഇന്നത്തെ മലയാള സിനിമകൾ കൂടുതലും വയലൻസിന്റെ സ്വഭാവമുള്ളതാണ്. വെട്ടിക്കൂട്ടിയ ഇറച്ചിക്കട പോലെയാണ് ഇന്നത്തെ സിനിമ. ആളുകളുടെ ആസ്വാദനം എവിടെ എത്തി നിൽക്കുന്നു എന്ന് ശ്രദ്ധിക്കണം. ചിരിയുള്ള ഒരു സിനിമ വന്നിട്ട് കാലങ്ങൾ കുറെയായി. പൊട്ടിച്ചിരിപ്പിക്കുന്ന സിനിമകൾ കേരളത്തിൽ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് ദോഹയിൽ വെച്ച് നടന്ന സാഹിബും സ്രാങ്കും എന്ന പരിപാടിയിൽ സലിം കുമാർ പറഞ്ഞു. എം.പി.അബ്ദുൽ സമദ് സമദാനിക്കൊപ്പമുള്ള അഭിമുഖ പരിപാടിയിലാണ് സിനിമകളിലെ വയലൻസിനെക്കുറിച്ച് സലിം കുമാർ സംസാരിച്ചത്.

അദ്ദേഹത്തിന്റെ ആ വാക്കുകൾ ഇങ്ങനെ, ഇന്നത്തെ സിനിമയിൽ ഒരുപാട് വയലൻസാണ്. വെട്ടിക്കൂട്ടി ഇറച്ചിക്കട പോലെയാണ് ഇന്നത്തെ സിനിമ. ഇവരുടെയെല്ലാം ആസ്വാദനം എവിടെ എത്തി നിൽക്കുന്നു എന്ന് നോക്കണം. ചിരിയുള്ള ഒരു സിനിമ വന്നിട്ട് എത്ര കാലമായി. കാരണം ഇവരുടെ കയ്യിൽ മുഴുവൻ ഈ വയലൻസും സ്റ്റണ്ടുമാണ്. നമ്മളെ പൊട്ടിച്ചിരിപ്പിക്കുന്ന സിനിമകൾ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ് കേരളത്തിൽ എന്നാണ് സലിം കുമാർ പറയുന്നത്.

അതേസമയം മലയാളത്തിലെ എന്നല്ല ഇന്ത്യയിലെ തന്നെ ഏറ്റവും വയലൻസുള്ള ചിത്രം എന്ന ടാഗോടെ എത്തിയ ഉണ്ണി മുകുന്ദൻ ചിത്രം മാർക്കോ തിയറ്ററിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. പാൻ ഇന്ത്യൻ തലത്തിൽ ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്ന സ്വീകാര്യതയും വളരെ വലുതാണ്. 100 കോടി കളക്ഷൻ പിന്നിട്ട മാർക്കോയ്ക്ക് ഉത്തരേന്ത്യയിൽ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. 30 തിയറ്ററുകളിൽ നിന്ന് പ്രദർശനം ആരംഭിച്ച ചിത്രം ഇന്ന് ഉത്തരേന്ത്യയിൽ മുന്നൂറോളം തിയറ്ററുകളിലാണ് പ്രദർശിപ്പിക്കുന്നത്. ഉണ്ണി മുകുന്ദൻ നായകനായി എത്തിയ സിനിമ സംവിധാനം ചെയ്തിരിക്കുന്നത് ഹനീഫ് അദേനിയാണ്. ഹിറ്റ് ചിത്രമായ കെ ജി എഫിന്റെ സംഗീത സംവിധായകൻ രവി ബസ്‌റൂറാണ് മാർക്കോയുടെയും സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *