
ഈ ദിനം എന്റെ അമ്മയുടേതാണ്, ഭാര്യയുടേതാണ്, അവരില്ലായിരുന്നു എങ്കിൽ ഇന്ന് ഞാൻ ഉണ്ടാകില്ലായിരുന്നു ! ഞാൻ പോയി കഴിഞ്ഞേ അവൾ പോകാവൂ ! സലിം കുമാർ പറയുന്നു !
മലയാളികൾ ഏറെ ഇഷ്ടപെടുന്ന താരമാണ് സലിം കുമാർ. അദ്ദേഹം നമുക്ക് സമ്മാനിച്ചിട്ടുള്ള നർമ്മ മുഹൂർത്തങ്ങൾ നമ്മൾ വീണ്ടും വീണ്ടും ഓർത്ത് ചിരിക്കുന്നവയാണ്. അദ്ദേഹം പലപ്പോഴും വളരെ രസകരമായി തന്റെ കുടുംബ വിശേഷങ്ങൾ പങ്കുവെക്കാറുണ്ട്. അത്തരത്തിൽ ഇന്ന് ലോകാ വനിതാ ദിനമായ ഇന്ന് സലിം കുമാർ പങ്കുവച്ച കുറിപ്പാണ് ഏറെ ശ്രദ്ധ നേടുന്നത്. ഇതിനു മുമ്പും പലപ്പോഴും തന്റെ ഭാര്യയെ പുകഴ്ത്തി അദ്ദേഹം രംഗത്ത് വരാറുണ്ടായിരുന്നു.
1996 സെപ്റ്റംബര്‍ 14 നായിരുന്നു ഇവരുടെ വിവാഹം. ശേഷം രണ്ട് ആണ്മക്കളുടെ മാതാപിതാക്കളുമായി. കല്യാണം കഴിക്കുന്നുണ്ടെങ്കില്‍, അത് യാതൊരു വേലയും കൂലിയും ഇല്ലാത്ത, ഈ മിമിക്രിക്കാരനെ മാത്രമായിരിക്കും എന്ന ഈ സ്ത്രീയുടെ അപകടകരമായ ആ ദൃഢനിശ്ചയത്തിന് ഇന്ന് 24 വയസ്സ് പൂര്‍ത്തീകരിക്കുകയാണ്. ഒരുപാട് തവണ മ,രി,ച്ചു പുറപ്പെട്ടു പോകാന്‍ തീരുമാനിച്ച എന്നെ ഇവിടെ പിടിച്ചു നിര്‍ത്തിയതും ഇവരുടെ മറ്റൊരു ദൃഢനിശ്ചയം തന്നെയാണ്. എങ്ങനെ നന്ദി പറയണം എന്നറിയില്ലെന്നാണ് ഇതിന് മുമ്പ് അദ്ദേഹം ഭാര്യയെ കുറിച്ച് പറഞ്ഞത്.

ഇത്രയും നീണ്ട ഈ ദാമ്പത്യ ജീവിതത്തിന് ഇടയിൽ ഒന്ന് വഴക്ക് ഇട്ടതായി കൂടി ഓർമയില്ല. ഇനി അഥവാ ഉണ്ടെകിൽ കൂടിയും പത്ത് പതിനഞ്ച് മിനിറ്റിൽ കൂടികാണില്ല, തന്റെ ജീവിതത്തില്‍ ഇവിടെ വരെ എത്തിച്ചതില്‍ പ്രധാനികള്‍ രണ്ടു സ്ത്രീകളാണ്. ഒന്ന് എന്റെ അമ്മ കൗസല്ല്യ, പിന്നെ എന്റെ ഭാര്യ സുനിത എന്നാണ് അദ്ദേഹം പറയുന്നത്. ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യവാന് ഏറ്റവും നല്ല ഇണയെ കിട്ടുന്ന ആളാണെന്നും സലീം കുമാര്‍ അഭിപ്രായപ്പെടുന്നു. അതാണ് ഏറ്റവും വലിയ സമ്പത്ത്. അക്കാര്യത്തില്‍ ഞാന്‍ ലോകത്തിലെ ഏറ്റവും വലിയ സമ്പന്നനാണെന്നും സലീം കുമാര്‍ പറയുന്നു. മറ്റെല്ലാറ്റിലും നമ്മള് വിജയിച്ചാലും ദാമ്പത്യത്തില്‍ നമ്മള് പരാജയപ്പെട്ടാല്‍ ജീവിതം പൂര്‍ണമായി പരാജയപ്പെട്ടുവെന്ന് വിശ്വസിക്കുന്നയാളാണ് ഞാനെന്നും അദ്ദേഹം പറയുന്നു.
അവൾ ഇല്ലാത്ത ഞങ്ങളുടെ വീടോ എന്റെ ജീവിതമോ ഒന്നും എനിക്ക് ചിന്തിക്കാൻ പോലും കഴിയുന്നതല്ല, ഇപ്പോള്‍ എന്റെ ആഗ്രഹം ഞാന്‍ മരിച്ചിട്ടേ എന്റെ ഭാര്യ മരിക്കാവൂ എന്നാണ്. അവളില്ലാതെ എനിക്കൊരു നിമിഷം പോലും ഇപ്പോള്‍ ജീവിക്കാന്‍ കഴിയില്ല. ഇപ്പോള്‍ എന്റെ ഒാരോ ചലനവും നിര്‍ണയിക്കുന്നത് അവളാണെന്നും സലീം കുമാര്‍ പറയുന്നു. ഇന്ന് ലോകാ വനിതാ ദിനത്തിലും അദ്ദേഹം തന്റെ ഭാര്യക്കും അമ്മയ്ക്കും ആശംസകൾ അറിയിചച്ചും രംഗത്ത് വന്നിട്ടുണ്ട്. അതുപോലെ പ്രണയം തീവ്രമാകുന്നത് യൗവ്വനത്തിലോ കൗമാരത്തിലോ അല്ല, വാര്ധക്യത്തിലാണെന്നാണ് സലീം കുമാര്‍ അഭിപ്രായപ്പെടുന്നത്.
Leave a Reply