എനിക്ക് സഹോദര തുല്യനായ ശ്രീ സുരേഷ് ഗോപിയെ അപകീര്‍ത്തി പെടുത്തുന്ന ആ പോസ്റ്റും ഞാനും തമ്മിൽ ഒരു ബന്ധവുമില്ല ! സലിം കുമാർ പറയുന്നു !

മലയാള സിനിമയിൽ ഏറെ ആരാധകരുള്ള താരമാണ് നടൻ സലിം കുമാർ, ഇപ്പോഴിതാ താന്‍ സുരേഷ് ഗോപിക്കെതിരെ സംസാരിച്ചുവെന്ന പേരില്‍ പ്രചരിക്കുന്ന പോസ്റ്റുകള്‍ വ്യാജമാണെന്ന് പറഞ്ഞുകൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് സലിം കുമാര്‍. ആ പോസ്റ്റുമായി തനിക്ക് യാതൊരു ബന്ധമില്ലെന്നും വ്യക്തിഹത്യ ചെയ്യുന്ന പോസ്റ്റുകളില്‍ തന്നെ ഉള്‍പ്പെടുത്തരുതെന്നും സലീം കുമാര്‍ വ്യക്തമാക്കി. സുരേഷ് ഗോപിയുടെ വിജയത്തിനെതിരെ സലിം കുമാര്‍ സംസാരിച്ചു എന്ന തരത്തിലായിരുന്നു ആ പോസ്റ്റ് പ്രചരിച്ചത്.

ഇതിനെ കുറിച്ച് സലിം കുമാർ പറയുന്നതിങ്ങനെ, പല കാര്യങ്ങള്‍ക്കും എന്റെ ചിത്രങ്ങള്‍ ട്രോളന്മാര്‍ ഉപയോഗിക്കാറുണ്ട്. അതില്‍ വളരെ സന്തോഷവും ഉണ്ട് എന്നാല്‍ ഇത്തരത്തില്‍ വ്യക്തിഹത്യ ചെയ്യുന്ന പോസ്റ്റുകളില്‍ എന്നെ ഉള്‍പ്പെടുത്തരുതെന്ന് താഴ്മയായി അഭ്യര്‍ത്ഥിക്കുന്നു” എന്നാണ് സലീം കുമാര്‍ പറയുന്നത്.
അതേസമയം, തൃശൂരില്‍ സുരേഷ് ഗോപി ജയിച്ചപ്പോള്‍ സലിം കുമാര്‍ അഭിനന്ദനങ്ങള്‍ അറിയിച്ച് പോസ്റ്റ് പങ്കുവച്ചിരുന്നു. ”രാഷ്ട്രീയമായി വ്യത്യസ്ത ചേരിയിലാണെങ്കിലും വ്യക്തി പരമായി അങ്ങയുടെ വിജയത്തില്‍ സന്തോഷിക്കുന്നു അഭിനന്ദനങ്ങള്‍ സുരേഷേട്ടാ” എന്നായിരുന്നു അന്ന് സലിം കുമാര്‍ കുറിച്ചത്.

ഇതിനുമുമ്പും സുരേഷ് ഗോപിയെ കുറിച്ച് സലിം കുമാർ പറഞ്ഞത് ഇങ്ങനെ, ജീവിതത്തിൽ അഭിനയിക്കാൻ അറിയാത്ത വ്യക്തി എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം പറഞ്ഞു തുടങ്ങുന്നത്. ഒരു സാധാരണ മിമിക്രി കലാകാരനിൽ നിന്ന് നിങ്ങൾ ഇന്ന് ഈ കാണുന്ന തിരക്കുള്ള സലിം കുമാർ എന്ന നടനിലേക്ക് ഞാൻ മാറിയതിന് പിന്നിൽ സുരേഷ് ഗോപി എന്ന മനുഷ്യന്റെ പങ്ക് വളരെ വലുതാണ്.

തെങ്കാശിപ്പ,ട്ടണം എന്ന സിനിമക്ക് ശേഷമാണ് ഞാൻ അത്യാവിശം തിരക്കുള്ള ഒരു നടനായി മാറിയത്. അതിന്റെ സംവിധായകരായ റാഫി മെക്കാർട്ടിനും, നിർമാതാവായ ലാലും എന്നെ ആ ചിത്രത്തിലേക്ക് തിരഞ്ഞെടുക്കുന്നത്.ആ ചിത്രത്തിന് തൊട്ടു മുമ്പായി റിലീസ് ചെയ്ത വിജി തമ്പി സംവിധാനം ചെയ്ത ‘സത്യമേവ ജയതേ’ എന്ന സിനിമയിലെ എന്റെ അഭിനയം കണ്ടു ഇഷ്ടപ്പെട്ടിട്ടാണ്.

‘സത്യമേവജയതേ’ എന്ന സിനി,മയിലേക്ക് എന്നെ വിളിക്കുന്നത് സുരേഷ് ചേട്ടന്റെ നിർബന്ധം മൂലമായിരുന്നു. അന്നുവരെ എന്നെ നേരിട്ട്പോലും അറിയാത്ത ഒരാളായിരുന്നു സുരേഷേട്ടൻ, എന്റെ ടിവി പരിപാടികൾ കണ്ട പരിചയം മാത്രമേ അദ്ദേഹത്തിനു എന്നെക്കുറിച്ച് ഉണ്ടായിരുന്നുള്ളൂ. സത്യമേവ ജയതേയിലെ കള്ളനിൽ നിന്ന് ഇന്നു നിങ്ങൾ കാണുന്ന സലിംകുമാറിലേക്ക് എത്താൻ സഹായകമായത് സുരേഷ് ഗോപി എന്ന ആ വലിയ മനുഷ്യൻ ഒരു കൊച്ചു നിർബന്ധബുദ്ധി ആയിരുന്നു.

അതുപോലെ ഞാൻ അതുമാത്രമല്ല ഞാൻ ആദ്യമായി സംവിധാനം ചെയ്ത ഒരു ചെറിയ ചിത്രമായിരുന്നു ‘കമ്പാർട്ട്മെന്റ’. ഓട്ടിസം ബാധിച്ച കുട്ടികളെ കേന്ദ്രകഥാപാത്രങ്ങളാക്കിയിട്ടുള്ള ഒരു പ്രമേയം ആയിരുന്നുആ ചിത്രത്തിന്റേത്. അതിന്റെ നിർമ്മാതാവും ഞാൻ തന്നെയായിരുന്നു അതിൽ ഒരു അതിഥി വേഷം ചെയ്യാൻ ഞാൻ സുരേഷേട്ടനെ ക്ഷണിച്ചു. വിളിച്ച ഉടൻ തന്നെ അദ്ദേഹം വന്നു, ഷൂട്ടിംഗ് കഴിഞ്ഞ് പോകാൻ സമയത്ത് ഞാനദ്ദേഹത്തോട് പ്രതിഫലത്തിന്റെ കാര്യത്തെക്കുറിച്ച് കുറിച്ചു സംസാരിച്ചപ്പോൾ മക്കളുടെ ചിരിയാണ് എനിക്കുള്ള പ്രതിഫലം എന്നാണ് അദ്ദേഹം പറഞ്ഞത്, ശെരിക്കും എന്റെ കണ്ണ് നിറഞ്ഞുപോയി എന്നും സലിം കുമാർ പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *