ഞാൻ രക്ഷപ്പെട്ടാൽ നീയും രക്ഷപ്പെടും എന്ന് സലിം കുമാർ എന്നോട് പറഞ്ഞിരുന്നു ! പക്ഷെ അതിൽ ഒന്ന് മാത്രമേ നടന്നിട്ടുള്ളൂ ! രാകേഷ് കലാഭവൻ പറയുന്നു !

മിമിക്രി രംഗത്ത് കൂടി സിനിമയിൽ എത്തിയ കലാകാരന്മാർ ഒരുപാടാണ്, ദിലീപ്, സലിം കുമാർ, കൊച്ചിൻ ഹനീഫ, കലാഭവൻ മണി, ഹരിശ്രീ അശോകൻ അങ്ങനെ ഒരുപാട് പേര്, അത്തരത്തിൽ ഇപ്പോൾ മിമിക്രി രംഗത്ത് നിന്നും ഒന്നും ആകാതെ പോയ രണ്ടു കലാകാരന്മാരാണ്  ശിവദാദ് മട്ടന്നൂരും രാകേഷ് കലാഭവനും. ഇവർ ഇപ്പോൾ അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ നടൻ സലിം കുമാറിനെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്.   അതിൽ രാകേഷ് കലാഭവൻ പറയുന്നു..

ഞാൻ ഒരു ദിസവം നാദിർഷ ഇക്കയുടെ ഒരു പർപടിക്ക് വേണ്ടി മാമുക്കോയയുടെ ശബ്ദം ചെയ്യാന്‍ സ്റ്റുഡിയോയില്‍ ചെന്നപ്പോളുണ്ട് അവിടെ സലിം കുമാർ ഉണ്ടായിരുന്നു. അന്ന് ഞാൻ അദ്ദേഹത്തിനെ കാസറ്റുകളില്‍ അദ്ദേഹത്തെ ഒരുപാട് കാണുന്നതാണ്. രണ്ട് മൂന്ന് സിനിമകളില്‍ ചെറിയ വേഷങ്ങളേ അന്ന് ചെയ്തിട്ടുള്ളു. എന്നോട് എന്താ ഇവിടെ എന്ന് ചോദിച്ചു. ഞാന്‍ പറഞ്ഞു, നാദിര്‍ഷ്‌ക്കയുടെ ഒരു വര്‍ക്കിനു വന്നതാണ് എന്ന്. ആഹാ മിമിക്രിയാണോ, എന്തൊക്കെ ചെയ്യും എന്ന് ചോദിച്ചു. ഞാന്‍ പറഞ്ഞു കുറച്ച് നടന്മാരെയൊക്കെ ചെയ്യും, പിന്നെ ചേട്ടന്റെ ശബ്ദവും ചെയ്യും എന്ന്, എന്റെയോ ഞാൻ അതിനു വലിയ സിനിമ  നടനൊന്നും  അല്ലല്ലോ എന്ന് പറയുകയും ചെയ്‌തിരുന്നു.

എന്നാലും ഞാൻ അദ്ദേഹത്തിന്റെ ശബ്ദം അന്ന് ചെയ്തു കാണിച്ചു, അപ്പൊ സലിം കുമാര്‍ എന്റെ കൈ പിടിച്ച് എന്നോട് പറഞ്ഞു, ‘ഞാന്‍ രക്ഷപ്പെട്ടാല്‍ നീയും രക്ഷപ്പെടും’ എന്ന്,  എന്നാല്‍ ഇതില്‍ ഒന്ന് മാത്രമേ നടന്നിട്ടുള്ളൂ എന്നായിരുന്നു രാകേഷ് പറയുന്നത്, ഇതിനോടൊപ്പം ശിവദാസ് മട്ടന്നൂര്‍ തമാശ രൂപേണ പറഞ്ഞത്. സലിം കുമാര്‍ ഇപ്പോള്‍ മൂന്ന് പടങ്ങൾ  സംവിധാനം ചെയ്തു. ഒന്നില്‍ പോലും രാകേഷിനെ വിളിച്ചിട്ടില്ല എന്നാണ്. ഇവരുടെ തുറന്ന് പറച്ചിൽ ഇപ്പോൾ ആരാധകർക്കിടയിൽ വലിയ ചർച്ചയായിരിക്കുകയാണ്.

എന്നാൽ അതിനോടൊപ്പം ഇപ്പോൾ നടൻ സലിം കുമാർ പഴയ മിമിക്രി അനുഭവങ്ങൾ പറഞ്ഞ് രംഗത്ത് വന്നിരുന്നു. അദ്ദേഹം പറയുന്നത് മിമിക്രി എന്നത് വലിയ ഒരു കാര്യം തന്നെയാണ്. അതിനെ ചെറുതാക്കി കാണാന്‍ പറ്റില്ല. അതുപോലെ കലാഭവന്‍ എന്നത് വലിയൊരു പ്രസ്ഥാനമാണ്. എത്ര പേര്‍ അതുകൊണ്ട് ജീവിച്ചുപോകുന്നുണ്ട്, എന്നാൽ ഒരു സമയത്ത് മിമിക്രിക്കാര്‍ ചെയ്യുന്ന കോമഡി സിനിമയെ മിമിക്രി സിനിമ എന്ന് പറഞ്ഞ് തരംതാഴ്ത്തിയിരുന്നു,  കലാഭവന്‍ മണിയുടെ അഭിനയത്തെയൊക്കെ മിമിക്രി കാണിച്ചു എന്ന് പറഞ്ഞ് ആക്ഷേപിച്ചിട്ടുണ്ട്. അത് അദ്ദേഹം മിമിക്രിക്കാരനായതുകൊണ്ട് മാത്രമായിരുന്നു.

കൂടാതെ അന്ന് മിമിക്രി കലാരംഗത്ത് നിന്ന് സിനിമയിൽ ചുവട് വെച്ച ജയറാം, അപരൻ എന്ന ചിത്രം മിമിക്രിക്കാരനായ ജയറാമിനെ ആ  ചിത്രത്തില്‍ നായനാക്കാന്‍ പത്മരാജന്‍ തീരുമാനിച്ചപ്പോള്‍ പത്മരാജന് ഭ്രാന്തുണ്ടോ എന്ന് പോലും ചോദിച്ചവരുന്നു. എനിക്ക് ജയറാമേട്ടനെ ആ സമയത്ത് പരിചയം പോലുമില്ല. എന്നിട്ട് പോലും ഞാന്‍ അമ്ബലത്തില്‍ പോയി ജയറാമേട്ടന് വേണ്ടി വഴിപാട് കഴിച്ചു. ഹീറോ ആയിട്ട് വന്ന മിമിക്രിക്കാരന്‍ രക്ഷപ്പെടണമെന്ന എന്റെ അതിയായ ആഗ്രഹമായിരുന്നു അതിന് പിന്നില്‍.  ഇക്കാര്യം ഞാന്‍ പിന്നീട് ജയറാമേട്ടനോട് പറഞ്ഞിട്ടുണ്ട്. എന്നും സലിം കുമാർ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *