
‘എന്റെ കുഞ്ഞുങ്ങൾ വളരെ പെട്ടെന്ന് വളരുന്നു’ ! മൂത്ത മകന് 10 വയസും, ഇളയ ആൾക്ക് അഞ്ച് വയസും ! പിറന്നാൾ ആശംസകൾ നേർന്ന് മലയാളികൾ !
മലയാള സിനിമ പ്രേമികൾക്ക് വളരെ പ്രിയങ്കരിയായ അഭിനേത്രിയാണ് സംവൃത സുനിൽ. രസികൻ എന്ന ദിലീപ് ചിത്രത്തിൽ കൂടി സിനിമ ലോകത്തേക്ക് എത്തിയ സംവൃത ചെയ്ത എല്ലാ കഥാപാത്രങ്ങളും മലയാളികൾക്ക് വളരെ പ്രിയപ്പെട്ടതാണ്. വിവാഹത്തോടെ സിനിമ വിട്ടുപോയ സംവൃത ഇപ്പോൾ ഭർത്താവും കുട്ടികളുമായി അമേരിക്കയിൽ സ്ഥിര താമസമാണ്. 2012 ല്‍ ആയിരുന്നു അഖില്‍ ജയരാജുമായുള്ള സംവൃത സുനിലിന്റെ വിവാഹം. പക്ക അറേഞ്ച്ഡ് മാര്യേജ് ആയിരുന്നു. യുഎസ് ബെയ്‌സ്ഡ് എന്‍ജിനിയര്‍ ആണ് അഖില്‍. ഇവർക്ക് അഗസ്ത്യ, രുദ്ര എന്നിങ്ങനെയാണ് രണ്ട് ആണ്‍മക്കളുടെ പേര്.
ഇപ്പോഴിതാ കഴിഞ്ഞ ദിവസം തന്റെ മക്കളുടെ പിറന്നാളിനെ കുറിച്ച് പറഞ്ഞുകൊണ്ട് സംവൃത പങ്കുവെച്ച കുറിപ്പ് വലിയ ശ്രദ്ധ നേടിയിരുന്നു. ഫെബ്രുവരി 20, 21 ദിവസങ്ങളിലായാണ് രണ്ടു മക്കളുടെയും ജന്മദിനം. മക്കളുടെ പിറന്നാളിന്റെ സന്തോഷം സന്തോഷം പങ്കുവെച്ച് സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് സംവൃത.’എന്റെ കുഞ്ഞുങ്ങൾ വളരെ പെട്ടെന്ന് വളരുന്നു. രുദ്രയ്ക്ക് കഴിഞ്ഞദിവസം അഞ്ചു വയസ് ആയി. അഗസ്ത്യയ്ക്ക് പത്തു വയസും’ എന്ന കുറിപ്പിനൊപ്പമാണ് സംവൃത മക്കളുടെ ചിത്രം പങ്കുവെച്ചിരിക്കുന്നത്.

സിനിമയിൽ സജീവമല്ലങ്കിലും സംവൃതയോടുള്ള മലയാളികളിടെ ആരാധനക്ക് ഒരു കുറവും സംഭവിച്ചിട്ടില്ല. അടുത്തിടെ തന്റെ ഭർത്താവ് അഖിലിന്റെ ജന്മദിനത്തിലും സംവൃത കുറിപ്പുമായി എത്തിയിരുന്നു. കൃത്യമായ സമയത്ത് കൃത്യമായ ആള്‍ ജീവിതത്തിലേക്ക് വരും, പിന്നെ എല്ലാം പെട്ടന്നായിരിക്കും എന്നാണ് അഖിലുമായുള്ള വിവാഹത്തെ കുറിച്ച് ഒരിക്കല്‍ സംവൃത സുനില്‍ പറഞ്ഞത്. എല്ലാം കൊണ്ടും ഒത്തുവന്ന ഒരു ബന്ധമായിരുന്നു. എനിക്ക് ഞാന്‍ ആയി ജീവിക്കാന്‍ കഴിയുന്ന ഒരു ബന്ധമായിരിക്കണം എന്ന നിബന്ധന മാത്രമേ സംവൃതയ്ക്കുണ്ടായിരുന്നുള്ളൂവത്രെ. പരസ്പരം സംസാരിച്ചപ്പോള്‍ അങ്ങനെ ഒരാളാണ് അഖില്‍ എന്ന് ബോധ്യമായത്രെ. ഞാന്‍ എന്താണോ അങ്ങനെ തന്നെ എന്നെ അംഗീകരിച്ച ആളാണ് അഖില്‍ എന്നാണ് സംവൃത പറഞ്ഞത്.
Leave a Reply