
‘പൃഥ്വിരാജിനോടൊപ്പമുള്ള പ്രണയം’ ! ആ സമയത്തെല്ലാം എനിക്ക് ഉറക്കമില്ലാത്ത രാത്രികളായിരുന്നു ! വർഷങ്ങൾക്ക് ശേഷം സംവൃത സുനിൽ സംസാരിക്കുന്നു !
മായാളികൾ ഇന്നും ഹൃദയത്തിലേറ്റിയ നടിയാണ് സംവൃത സുനിൽ. ഒരുപാട് മികച്ച സിനിമകളുടെ ഭാഗമായിരുന്ന സംവൃത വിവാഹ ശേഷമാണ് സിനിമ വിട്ടത്. ലാൽജോസ് ചിത്രം രസികൻ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ എത്തുകയും വളരെ കുറഞ്ഞ സമയംകൊണ്ട് പ്രേക്ഷകരെ കയ്യിലെടുകയും ചെയ്ത നടിമാരിൽ ഒരാളാണ് സംവൃത. സൂപ്പർ നായകന്മാരോടൊപ്പം അഭിനയിച്ചിട്ടുള്ള സംവൃത തന്റെ വിവാഹം ശേഷമാണ് സിനിമയിൽ നിന്നും വിട്ടുനിന്നത്.
ഇപ്പോൾ കുടുംബവും രണ്ടുകുട്ടികളുമൊക്കെയായി വിദേശത്താണ് സംവൃത താമസിക്കുന്നത്. അതുകൊണ്ടുതന്നെ വീണ്ടും സിനിമയിൽ അത്ര സജീവമാകാൻ തനിക്ക് താല്പര്യമില്ല എന്ന് നടി തുറന്ന് പറഞ്ഞിരുന്നു. അധികം ഗോസിപ്പ് കോളങ്ങളിൽ കേൾക്കാത്ത ഒരു പേരായിരുന്നു സംവൃതയുടേത്. എന്നാൽ ഒരു സമയത്ത് പൃഥ്വിരാജുമായുളള പഴയ പ്രണയ പിണക്ക കഥ വീണ്ടും സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്. അതിനെ കുറിച്ച് ആർ ജെ മൈക്ക് ഒരിക്കൽ സംവൃതയോടു ഏറെ രസകരമായി ചോദിച്ചിരുന്നു…

ഞാൻ പണ്ട് കേട്ടിരുന്നു സംവൃത സുനിലും പൃഥ്വിരാജും പ്രണയത്തിലായിരുന്നു എന്നും, നിങ്ങൾ അടിച്ച് പിരിഞ്ഞതാണെന്നുമൊക്കെ എന്ന്.. ഇത് കേട്ടതും പൊട്ടി ചിരിച്ചുകൊണ്ട് ‘എന്റെ ദൈവമേ’ എന്ന് പറയുകയായിരുന്നു സംവൃത. സിനിമയിൽ തന്റെ ഏറ്റവും അടുത്ത സുഹൃത്തക്കലാണ് പൃഥ്വിരാജും, ഇന്ദ്രജിത്തും, ജയസൂര്യയും. ഇവരുമായുള്ള സൗഹൃദത്തെ കുറിച്ച് സംവൃത പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്.. സിനിമ ജീവിതം ആരംഭിച്ചപ്പോൾ തുടങ്ങിയ സൗഹൃദം ഇന്നും അതുപോലെ ഇവർ കാത്ത് സൂക്ഷിക്കുന്നുണ്ട്. ഇവരുടെ ഭാഗ്യനായിക കൂടിയായിരുന്നു സംവൃത.
അതുപോലെ സിനിമയില്‍ ഡാന്‍സ്, റൊമാൻസ് ചെയ്യുക എന്ന് പറയുന്നതേ എന്നെ സംബന്ധിച്ച് ടെന്‍ഷനുള്ള കാര്യമെന്നും അത് പ്രതേകിച്ചും രാജൂനോടൊപ്പം. റൊമാൻസ് സീൻ ചെയ്യുമ്പോൾ രാജു പൊട്ടി ചിരിക്കും പിന്നെ ഡാൻസ് രാജുവാണെങ്കില്‍ നന്നായി ഡാന്‍സ് ചെയ്യുന്ന ആളാണ്. അതുകൊണ്ട് തന്നെ ഇവരുടെ ഒപ്പം സിനിമയില്‍ ഫാസ്റ്റ് ആയിട്ടുള്ള ഡാന്‍സും റൊമാൻസ് സീനുകളും ഉണ്ടെന്നറിഞ്ഞാല്‍ തലേദിവസം ഞാന്‍ ഉറങ്ങില്ല. അങ്ങനെ ഒരു അനുഭവമായിരുന്നു ‘റോബിന്‍ഹുഡ്’ എന്ന സിനിമയിലെ ‘പ്രിയന് മാത്രം’ എന്ന ഗാന ചിത്രീകരണം. ഇന്നും ആ ഗാനം കാണുമ്പോൾ എനിക്ക് അത്ഭുതമാണ്. എങ്ങനെ ഞാന്‍ അത് ചെയ്തു എന്നുള്ളതോര്‍ത്ത്. എനിക്ക് തീരെ വഴങ്ങാത്ത കാര്യമാണ് റൊമാന്സും, അതുമായി ബന്ധപ്പെട്ട ഡാന്‍സ് സ്റ്റെപ്പുകളും. എന്നും സംവൃത സുനില്‍ പറയുന്നു.
Leave a Reply