‘ഉറക്കം പോലുമില്ലാത്ത രാത്രികൾ, പ്രിത്വിയുമായുള്ള പ്രണയം’, വർഷങ്ങൾക്ക് ശേഷം തുറന്ന് പറഞ്ഞ് സംവൃത സുനിൽ !
രസികനിലൂടെ മലയാള സിനിമയ്ക്ക് ലഭിച്ച മാണിക്യമാണ് നടി സംവൃത സുനിൽ. കുടുംബത്തോടൊപ്പം യുഎസിലാണ് സംവൃതയുടെ താമസം. നിലവിൽ അഭിനയത്തിൽ സജീവമല്ലെങ്കിലും താരത്തിന്റെ വിവരങ്ങൾ അറിയാൻ ആരാധകർക്ക് നല്ല ആവേശമാണ്. ബാലതാരമായി അയാൾ കഥയെഴുതുകയാണ് എന്ന ചിത്രത്തിലാണ് സംവൃത ആദ്യമായി അഭിനയിച്ചത്. പിന്നീട് 2004 ൽ ലാൽ ജോസ് സംവിധാനം ചെയ്ത രസികൻ എന്ന സിനിമയിലൂടെയാണ് നായികയായി മലയാള സിനിമ രംഗത്തേക്ക് കടന്നു വരുന്നത്. 2006-ൽ ശ്രീകാന്ത് നായകനായ ഉയിർ എന്ന ചിത്രത്തിലൂടെ തമിഴിലും എവിടെന്തേ നാകേന്തി എന്ന ചിത്രത്തിലൂടെ തെലുങ്കിലും സാന്നിധ്യമറിയിച്ചു. തുടർന്ന് നേരറിയാൻ സിബി ഐ, ചന്ദ്രോത്സവം, അച്ഛനുറങ്ങാത്ത വീട്, നോട്ടം അറബിക്കഥ, അയാളും ഞാനും തമ്മിൽ എന്നിങ്ങനെ ഒരുപിടി സിനിമകളിൽ സംവൃത അഭിനയിച്ചു.
കുറച്ചു കാലം സിനിമയിൽ നിന്നും വിട്ടു നിന്ന സംവൃത, 2018 ൽ സത്യം പറഞ്ഞാൽ വിശ്വസിക്കുമോ എന്ന ചിത്രത്തിലൂടെ അഭിനയ ലോകത്തേക്ക് തിരിച്ചെത്തി. വിവാഹ ശേഷം നടി ആദ്യമായി അഭിനയിച്ച സിനിമ കൂടിയാണിത്. ബിജു മേനോന്‍ നായകനായ ചിത്രത്തില്‍ ഒരു വീട്ടമ്മയുടെ റോളിലാണ് സംവൃത അഭിനയിച്ചത്. വീണ്ടും അഭിനയത്തിലേക്ക് സജീവമാകും എന്ന പ്രതീക്ഷയിലാണ് ആരാധകർ. നിലവിൽ കുടുംബത്തോടൊപ്പം കഴിയുകയാണ് സംവൃത. അഗസ്ത്യ, രുദ്ര എന്നിങ്ങനെ രണ്ട് കുട്ടികളാണ് സംവൃതയ്ക്കുള്ളത്.
ഇപ്പോൾ സിനിമയില്‍ തനിക്ക് ഏറ്റവും ചെയ്യാന്‍ പ്രയാസകരമായ കാര്യം എന്തെന്ന് ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തുകയാണ് താരം. ഡാന്‍സും, റൊമാന്‍സും ചെയ്യാന്‍ സിനിമയില്‍ വന്ന നിമിഷം മുതല്‍ ചമ്മലായിരുന്നുവെന്നാണ് താരം പറയുന്നത്. പൃഥ്‌വിയുമായി അഭിനയിച്ച സമയങ്ങളിൽ തനിക്ക് നേരിടേണ്ടി വന്ന ചില പ്രശ്നങ്ങളെക്കുറിച്ചാണ് സംവൃത തുറന്ന് പറഞ്ഞത്. ‘സിനിമയില്‍ ഡാന്‍സ് ചെയ്യുക എന്ന് പറയുന്നതേ എന്നെ സംബന്ധിച്ച് ടെന്‍ഷനാണ്. ക്ലാസ്സിക്കല്‍ ഡാന്‍സ് മാത്രമാണ് ഞാന്‍ പഠിച്ചിട്ടുള്ളത്. സിനിമാറ്റിക് എനിക്ക് വശമില്ല. ഒരു സിനിമയില്‍ ഫാസ്റ്റ് ആയിട്ടുള്ള ഡാന്‍സ് ഉണ്ടെന്നറിഞ്ഞാല്‍ തലേദിവസം ഞാന്‍ ഉറങ്ങില്ല. അങ്ങനെ ഒരു അനുഭവമായിരുന്നു ‘റോബിന്‍ഹുഡ്’ എന്ന സിനിമയിലെ ‘പ്രിയന് മാത്രം’ എന്ന ഗാന ചിത്രീകരണം. രാജുവാണെങ്കില്‍ നന്നായി ഡാന്‍സ് ചെയ്യുന്ന ആളാണ്.
പ്രത്യേകിച്ച് ജോഷി സാറിന്റെ സിനിമ കൂടിയായത് കൊണ്ട് ആടി പാടി അഭിനയിക്കാന്‍ എനിക്ക് ടെന്‍ഷനായി. ഇന്നും ആ ഗാനം കാണുമ്ബോള്‍ എനിക്ക് അത്ഭുതമാണ്. എങ്ങനെ ഞാന്‍ അത് ചെയ്തു എന്നുള്ളതോര്‍ത്ത്. എനിക്ക് തീരെ വഴങ്ങാത്ത കാര്യമാണ് റൊമാന്‍സും, അതുമായി ബന്ധപ്പെട്ട ഡാന്‍സ് സ്റ്റെപ്പുകളും’. സംവൃത പറഞ്ഞു. പൃഥ്വിയുമായി സംവൃത അഭിനയിച്ച സിനിമകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വാസ്തവം എന്ന ചിത്രത്തിലാണ് പൃഥ്വിരാജിന്‌റെ നായികയായി സംവൃത സുനില്‍ ആദ്യം അഭിനയിച്ചത്. പിന്നാലെ ചോക്ലേറ്റ്, തിരക്കഥ, റോബിന്‍ഹുഡ്, പുണ്യം അഹം, മാണിക്യകല്ല്, അയാളും ഞാനും തമ്മില്‍ എന്നീ ചിത്രങ്ങളിലും ഇരുവരും ഒന്നിച്ചഭിനയിച്ചു. ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന് ഒരുസമയത്ത് ഗോസിപ്പുകൾ വന്നിരുന്നു.
Leave a Reply