ആ നടി പറഞ്ഞിട്ടല്ല അവരുടെ രഹസ്യ ബന്ധത്തെ കുറിച്ച് മഞ്ജു അറിഞ്ഞത് ! കൺമുന്നിൽ കണ്ട സത്യം ! സംയുക്ത വർമ്മ പറയുന്നത് ഇങ്ങനെ !
സിനിമയെ വെല്ലുന്ന കാര്യങ്ങളാണ് താരങ്ങളുടെ വ്യക്തിജീവിതത്തിൽ സംഭവിക്കുന്നത്, അതിൽ മഞ്ജു വാരിയരും ദിലീപും കാവ്യയും മുഖ്യ താരങ്ങളാണ്. മഞ്ജു ദിലീപ് ജോഡികൾക്ക് ശേഷം മലയാള സിനിമ കണ്ട ഏറ്റവും മികച്ച ജോഡികളിൽ ഒന്നായിരുന്നു കാവ്യാ ദിലീപ്. കാവ്യയാണ് ദിലീപ് മഞ്ജു ബന്ധത്തിന് വിള്ളൽ ഉണ്ടാക്കിയത് എന്ന് പല രീതിയിലും കഥകൾ ഉയർന്നപ്പോഴും ദിലീപും കാവ്യയും ആ ആരോപണം നിഷേധിക്കുകയായിരുന്നു. എന്നാൽ ഈ പ്രശ്നങ്ങൾക്ക് നടുവിൽ യുവ നടി ആക്രമിക്കപെട്ടതും ഇതുമായി ബന്ധമുണ്ടെന്നും തെളിവുകൾ സഹിതം താരങ്ങൾ രംഗത്ത് വന്നിരുന്നു.
ആക്രമിക്ക പെട്ട നടിയോട് ദിലീപിന് വ്യക്തി വൈരാഗ്യം ഉണ്ടായിരുന്നു എന്ന തെളിയിക്കുന്ന താരങ്ങളുടെ മൊഴികൾ അന്ന് ദിലീപിനെതിരെ ശ്കതമായ തെളിവുകൾ ആയിരുന്നു, ദിലീപും കാവ്യയും തമ്മിൽ ഉണ്ടായിരുന്ന ബന്ധത്തെ കുറിച്ച് ആക്രമിക്ക പെട്ട നടിയാണ് മഞ്ജുവിനോട് പറഞ്ഞത് എന്നും ഇതുകാരണമാണ് അവർ തമ്മിൽ പിരിയാൻ കാരണമായതും എന്നാണ് അന്ന് പുറത്ത് വന്ന വാർത്തകൾ, പക്ഷെ നടിയും, മഞ്ജുവിന്റെ വളരെ അടുത്ത സുഹൃത്തുക്കളിൽ ഒരാളുമായ സംയുകത വർമ്മ സാക്ഷി പട്ടികയിൽ ഉള്ള ഒരാളായിരുന്നു.
അന്ന് സംയുകത വർമ്മയുടെ മൊഴിയിൽ പറയുന്നത് ഇങ്ങനെ, ആക്രമിക്കപ്പെട്ട നടി, മഞ്ജു വാര്യര്‍, ഗീതു മോഹന്‍ദാസ് എന്നിവരുമായി തനിക്ക് വളരെ അടുത്ത സൗഹൃദ്യമാണ് ഉള്ളത്. ഞങ്ങൾ തമ്മിൽ സഹോദരിമാരെ പോലുള്ള അടുപ്പമാണ്. നാലഞ്ച് വര്‍ഷം മുന്‍പ് ഒരു ദിവസം മഞ്ജു വാര്യരും ഗീതു മോഹന്‍ ദാസും എന്റെ വീട്ടിലേക്കു വന്നു. അതിനു കാരണം ദിലീപും കാവ്യാ മാധവനും തമ്മിലുള്ള മെസേജുകള്‍ മൊബൈല്‍ ഫോണില്‍ മഞ്ജു വാര്യര്‍ നേരിട്ടുകണ്ടു എന്നും ഇങ്ങനെയുള്ള മെസേജുകള്‍ അയക്കുമോ എന്നും ഏറെ വിഷമത്തിൽ മഞ്ജു എന്നോട് ചോദിച്ചു.
അന്ന് ആ സമയത്ത് ഞാനും എന്റെ അമ്മയുമാണ് വീട്ടിൽ ഉണ്ടായിരുന്നത്. മഞ്ജുവിന്റെ വിഷമം കണ്ടപ്പോള്‍ ഇതൊന്നും കാര്യമാക്കേണ്ട എന്ന് ഞാനും അമ്മയും മഞ്ജുവിനോട് പറഞ്ഞ് അവളെ സമാധാനിപ്പിച്ചു. ശേഷം മഞ്ജു കാവ്യയെ ഫോണില്‍ വിളിച്ചു സംസാരിച്ചു. അതിനുശേഷം ഞാനും മഞ്ജുവും ഗീതുവും കൂടി ആക്രമിക്ക പെട്ട നടിയുടെ വീട്ടിലേക്കു പോയി. അവിടെ അവളുടെ അച്ഛനും അമ്മയും വീട്ടില്‍ ഉണ്ടായിരുന്നു. ഈ കാര്യത്തെ കുറിച്ച് പറഞ്ഞപ്പോൾ നടിയുടെ അച്ഛന്‍ അവളെ വഴക്കുപറഞ്ഞു. അറിയാവുന്ന കാര്യങ്ങള്‍ തുറന്നുപറയണമെന്ന് അവളോട് അദ്ദേഹം നിര്‍ദേശിച്ചു. കാവ്യയും ദിലീപും തമ്മിലുള്ള അടുപ്പത്തെപ്പറ്റി കൂടുതല്‍ അറിയാവുന്നത് ആ നടിക്ക് ആയിരുന്നു. കാവ്യയും ദിലീപും തമ്മില്‍ ബന്ധം ഉണ്ടെന്നായിരുന്നു നടി പറഞ്ഞത്. ഇതാണ് അന്ന് സംയുക്ത വർമ്മ നൽകിയ മൊഴി.
ഇപ്പോഴും ഈ കേസ് ഒന്നുമാകാതെ വിസ്താരങ്ങൾ തുടരുകയാണ്, ഇതിൽ നേരത്തെ മൊഴി കൊടുത്ത പല താരങ്ങളും കാവ്യ മാധവൻ അടക്കം പിന്നീട് മൊഴി മാറ്റി പറഞ്ഞിരുന്നു. ഇനി എന്തൊക്കെയാണ് നടക്കാൻ പോകുന്നത് എന്ന് കണ്ടു താനെ അറിയേണ്ടി വരും….
Leave a Reply