
എനിക്ക് മഞ്ജുവാര്യരെ ഇഷ്ടമാണ് ! ആ പ്രണയം ഞാൻ അവരോട് പറഞ്ഞിട്ടുണ്ട് ! എന്നാൽ മഞ്ജുവിന്റെ ജീവൻ ആ,പ,ത്തിലാണ് ! സനൽ കുമാർ ശശിധരന്റെ കുറിപ്പ് ശ്രദ്ധ നേടുന്നു !
കയറ്റം എന്ന ചിത്രത്തിന്റെ സംവിധയകാൻ സനൽ കുമാർ ശശിധരൻ പങ്കുവെച്ച ഒരു കുടിപ്പാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്, നടി മഞ്ജു വാര്യർ തടവറയിലാണെന്നും താരത്തിന്റെ ജീവൻ അപകടത്തിലാണെന്ന് സംശയിക്കുന്നതായും അദ്ദേഹം തന്റെ കുറിപ്പിൽ പറയുന്നു. കൂടാതെ തനിക്ക് മഞ്ജുവിനോട് ഇഷ്ടം ഉണ്ടെന്നും പക്ഷെ അതും പറഞ്ഞ് അവരുടെ പുറകെ നടക്കാൻ തലപര്യം ഇല്ലെന്നും അദ്ദേഹം പറയുന്നു.
സനലിന്റെ കുറിപ്പിൽ പറയുന്നത് ഇങ്ങനെ, ഞാൻ എഴുതുന്ന ഈ വാക്കുകൾ വളരെ ആലോചിച്ചും ബോധ്യപ്പെട്ടതിനു ശേഷം എഴുതുന്ന കുറിപ്പാണ് ഇത് നിങ്ങൾ ഗൗരവത്തോടെകാണണം എന്ന് ആഗ്രഹിക്കുന്നു. മഞ്ജുവാര്യരെ ഞാൻ പരിചയപ്പെടുന്നത് കയറ്റം എന്ന സിനിമയുമായി ബന്ധപ്പെട്ടാണ്. സിനിമയുമായി ബന്ധപ്പെട്ട് ഒരു മാസത്തോളം ഒരുമിച്ച് ഉണ്ടായിരുന്നിട്ടും രണ്ടുപേർ മാത്രം തനിച്ച് ഞങ്ങൾ സംസാരിച്ചിട്ട് പോലും ഉണ്ടായിരുന്നില്ല.അവരുടെ സഹായികളായി വന്നതും സിനിമയുടെ എക്സിക്യുട്ടീവ് പ്രൊഡ്യൂസർമാരായി പിന്നീട് മാറിയവരുമായ ബിനീഷ് ചന്ദ്രൻ, ബിനു നായർ എന്നിവർ ഒരുമിച്ചല്ലാതെ അവരെ കണ്ടിട്ടില്ല.
കയറ്റത്തിന്റെ സെറ്റിൽ ഞങ്ങൾ എല്ലാവരും ടെന്റിൽ ആയിരുന്നു താമസം. ടെൻ്റുകളിലാണ് ഉണ്ടായിരുന്നത്. മഞ്ജുവാര്യരും, ബിനീഷ് ചന്ദ്രനും, ബിനു നായരും ഒരു ടെൻ്റിലാണ് താമസിച്ചിരുന്നത്. സിനിമയുടെ സീനുകൾ ചർച്ച ചെയ്യാൻ പോലും മഞ്ജു വാര്യരുമായി ഒറ്റയ്ക്ക് സംസാരിച്ചിട്ടില്ല. സിനിമ കഴിഞ്ഞപ്പോൾ അത് പുറത്തിറങ്ങാതിരിക്കാൻ ശ്രമങ്ങൾ നടക്കുന്നു എന്ന് എനിക്ക് തോന്നിത്തുടങ്ങി. അത്തരത്തിൽ എനിക്ക് ഒരുപാട് അനുഭവങ്ങൾ ഉണ്ടായി. ഈ ബിനീഷ് കാരണം എന്റെ സിനിമയിൽ പിന്നീട് പല പ്രശ്നങ്ങളും ഉണ്ടായി. മാനേജരുടെ ഇടപെടൽ സിനിമയെ ബാധിക്കുന്നത് മഞ്ജുവാര്യരുടെ മൗന അനുവാദത്തോടെയാണ് എന്ന് എനിക്ക് സംശയം തോന്നിയതോടെ ഞാൻ അവരുമായി സംസാരിക്കാതെയായി.

ഇതേ ബിനീഷ് കാരണം മഞ്ജുവും ഒന്നിച്ച് മറ്റൊരു സിനിമ ആലോചിച്ചതും നടക്കാതെ പോയി. മാനേജരുടെ ഭരണത്തിന് കീഴിലാണ് മഞ്ജുവാര്യർ എന്ന വലിയ കലാകാരി എന്ന തോന്നലുണ്ടായതോടെ എനിക്ക് അവരോടുണ്ടായിരുന്ന എല്ലാ ആദരങ്ങളും പോയി. കയറ്റം സിനിമ പുറത്തിറങ്ങാത്തിരിക്കാൻ ആരൊക്കെയോ ശ്രമിക്കുന്നുണ്ട്, അതിന്റെ പാട്ടുകൾ റിലീസ് ചെയ്യാതിരിക്കാനും ആ പാട്ടുകൾ നശിപ്പിച്ച് കളയാനും പല ശ്രമങ്ങളും നടന്നതായി എനിക്ക് തോന്നി. മഞ്ജുവിനെ കണ്ട് ഒന്ന് നേരിട്ട് സംസാരിക്കാൻ എത്ര ശ്രമിച്ചിട്ടും നടന്നില്ല. ബിനു നായർ, ബിനീഷ് ചന്ദ്രൻ എന്നിവർ ഒപ്പമായിരുന്നു അവർ. കൂടാതെ ഒരു കൂട്ടം “സുരക്ഷാ ഭടന്മാരും” അവരുടെ അടുത്തേക്ക് ഒരു ഈച്ചയെപ്പോലും കടത്തിവിടാതെ സൂക്ഷിക്കുന്നുണ്ട്.
ഇതിനു മുമ്പ് ഞാൻ മഞ്ജുവിനെ ആരാധിക്കുന്നു സ്നേഹിക്കുന്നു ബഹുമാനിക്കുന്നു എന്നൊരു പോസ്റ്റ് ഇട്ടിരുന്നു. എന്നാൽ അതിനു ശേഷം വിചിത്രമെന്ന് പറയട്ടെ പിറ്റേ ദിവസം രാവിലെ അരൂർ സ്റ്റേഷനിലെ സിഐ ആണെന്ന് പറഞ്ഞ് എന്നെ ഒരാൾ വിളിച്ചു. എൻ്റെ പോസ്റ്റിനെക്കുറിച്ച് മഞ്ജുവാര്യർ അയാളോട് പരാതിപ്പെട്ടു എന്നാണ് അയാൾ പറഞ്ഞത് അത്. എനിക്കത് അവിശ്വസനീയമായി തോന്നി. സൗമ്യമായി തുടങ്ങിയ സംസാരം പിന്നീട് ഭീഷണിയിലേക്ക് മാറിയതോടെ അയാളോട് നിയമപരമായി നീങ്ങാൻ പറഞ്ഞപ്പോൾ അയാൾ ഫോൺ കട്ട് ചെയ്തു.
ഞാനവരോട് എന്റെ പ്രണയം പറഞ്ഞിട്ടുണ്ട്. പക്ഷെ ഞാൻ അങ്ങനെ പ്രണയാതുരനായി പിന്നാലെ നടക്കുകയാണ് എന്ന് ധരിക്കരുത്. അവരുടെ ജീവൻ അപകടത്തിലാണെന്ന തോന്നൽ എനിക്ക് വളരെ ശക്തമായി ഉണ്ട്. കേസിൽ മഞ്ജുവിന്റെ മൊഴി എടുത്തതിന്റെ പിറ്റേ ദിവസമാണ് രായ്ക്ക് രാമാനം അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയത്. ആ കേസ് കേവലം ഒന്നോ രണ്ടോ വ്യക്തികളിൽ ഒതുങ്ങിനിൽക്കുന്നതല്ല എന്ന് തുടക്കം മുതൽ തോന്നിയിരുന്നു. അന്വേഷണം അതിൻ്റെ കാതലായ ഭാഗത്തേക്ക് കടന്നതോടെ അന്വേഷണം സർക്കാർ തന്നെ ലജ്ജയില്ലാതെ അട്ടിമറിക്കുന്നു. അതിനി മുന്നോട്ട് പോകുമെന്ന് എനിക്ക് വിശ്വാസമില്ല. പക്ഷെ സാഹചര്യങ്ങൾ വെച്ച് നോക്കുമ്പോൾ മഞ്ജുവാര്യർ ഉൾപ്പെടെ ചില മനുഷ്യരുടെ ജീവൻ തുലാസിലാണ് എന്ന് ഞാൻ ബലമായി സംശയിക്കുന്നു.
Leave a Reply