ഇങ്ങനെയാകുമെന്ന് കരുതിയില്ല, “എനിക്കും തെറ്റ് പറ്റി, അഭിമുഖത്തിന് മുമ്പ് ഷെയ്‌നിനെ വിളിച്ച്‌ ഒരു കാര്യം പറഞ്ഞിരുന്നു” ! സാന്ദ്രാ തോമസ് !

മലയാള സിനിമ രംഗത്തെ വനിതാ നിർമ്മാതാക്കളിൽ ഒരാളായ സാന്ദ്രാ തോമസിന്റെ ഏറ്റവും പുതിയ സിനിമയായ ‘ലിറ്റിൽ ഹേർട്ട്’ സമ്മിശ്ര പ്രതികരണം നേടി ഇപ്പോഴും തിയറ്ററിൽ പ്രദർശനം തുടരുകയാണ്, ഷെയിൻ നിഗവും ബാബു രാജൂം മഹിമ നമ്പ്യാരും ഒന്നിച്ച സിനിമ ഏറെ വിവാദമാകാറുകയും ചെയ്തിരുന്നു, സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ഷെയ്ൻ നിഗവും, മഹിമയും, ബാബുരാജും അടക്കമുള്ളവർ പങ്കെടുത്ത ഒരു അഭിമുഖം നേരത്തെ വിവാദമായിരുന്നു. ഷെയ്ൻ നിഗം ഉണ്ണിമുകുന്ദനെപ്പറ്റി പറഞ്ഞ ചില കാര്യങ്ങളാണ് വിവാദത്തിന് കാരണമായത്.

ഷെയിൻറെ വാക്കുകൾ ഇങ്ങനെ, തനിക്ക് ഷെയ്ൻ – മഹിമ കോംബോയാണ് ഇഷ്ടമെന്ന് മഹിമ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇതുകേട്ട് ഷെയിൻ താൻ മഹിമ – ഉംഫിയുടെ ആളാണെന്ന് പറയുന്നു. ഉംഫിയെന്ന് പറയുന്നത് ഉണ്ണി മുകുന്ദൻ ഫാൻസ് ഇന്ത്യയാണെന്നും നടൻ ഒരു മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. ഇതാണ് ചിലർ വിവാദമാക്കിയത്.

ഇത് പിന്നീട് വലിയ വിവാദമായി മാറുകയും ശേഷം ഈ സംഭവത്തില്‍ വിശദീകരണവുമായി ഷെയ്‌ൻ നിഗം രംഗത്തെത്തിയിരുന്നു. അവസരം മുതലെടുത്ത് മത വിദ്വേഷത്തിന് അവസരം കാത്തു നിന്നവർക്ക് പാത്രമാകാൻ തന്റെ വാക്കുകള്‍ കാരണമായെന്നായിരുന്നു നടന്റെ പ്രതികരണം. അതിനുശേഷം ഷെയിൻ പരസ്യമായി ഉണ്ണി മുകുന്ദനോട് മാപ്പ് പറയുകയും ചെയ്തിരുന്നു, ഇപ്പോഴിതാ ഒരു മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംഭവത്തെക്കുറിച്ച്‌ വിശദീകരിച്ചിരിക്കുകയാണ് ഈ സിനിമയുടെ നിർമാതാവായ സാന്ദ്ര തോമസ്.

സാന്ദ്രയുടെ വാക്കുകൾ ഇങ്ങനെ, അതിനകത്ത് എനിക്കും ഒരു തെറ്റുപറ്റിയിട്ടുണ്ട്. കാരണം ഷെയിൻ ഈ ഇന്റർവ്യൂന് വരുന്നതിന് മുമ്പ് ഞാൻ ഷെയ്‌നിനെ വിളിച്ച്‌, ഇന്റർവ്യൂ വളരെ ഫണ്‍ മോഡില്‍ പിടിക്കാമെന്ന് പറഞ്ഞിരുന്നു. ഒരു ഫണ്‍ എന്ന രീതിയിലേ ഷെയ്ൻ ചെയ്തുള്ളൂ. അപ്പോഴും ഇങ്ങനെയാകുമെന്ന് കരുതിയില്ല. ഇതുപറഞ്ഞ സമയത്ത്, അത് വേണ്ടെന്ന് ഞാൻ ബാബു ചേട്ടനോട് പറഞ്ഞിരുന്നു. ഏയ് ഉണ്ണി നമ്മുടെ സ്വന്തമല്ലേ എന്നാണ് അപ്പോൾ ബാബു സിറാജ് ചേട്ടൻ പറഞ്ഞത്.

ശെരിയാണ് ഉണ്ണി നമ്മുടെ എല്ലാവരുടെയും അടുത്ത സുഹൃത്താണ്. ഈ സിനിമയുടെ എല്ലാ സാധനങ്ങളും ഉണ്ണിക്ക് അയച്ചുകൊടുക്കാറുണ്ട്. ബാബു ചേട്ടനും ഉണ്ണിയും ഒരേ ജിമ്മിലാണ് പോകുന്നത്. ഇത് പറഞ്ഞതിനെപ്പറ്റിയും ഉണ്ണിയോട് സംസാരിച്ചിരുന്നു. സിനിമയേക്കാള്‍ കൂടുതല്‍ ഞങ്ങൾക്ക് ഉണ്ണിക്കത് ഫീല്‍ ആയോന്നായിരുന്നു ടെൻഷൻ. പക്ഷെ ഞാൻ ഉണ്ണിയെ വിളിച്ചു. ബാബു ചേട്ടനും സംസാരിച്ചു. ഷെയ്നും മെസേജ് അയച്ചു. ഉണ്ണിയും വളരെ പോസിറ്റീവായിട്ടാണ് അതെടുത്തത്. എനിക്കൊരു കുഴപ്പവുമില്ലെന്ന് പറഞ്ഞു. സിനിമയ്ക്കും ഉണ്ണി ബെസ്റ്റ് വിഷസ് പറഞ്ഞിരുന്നു, പക്ഷേ ഫാൻസ് ഇതെടുത്തു വേറെ രീതിയില്‍ ആക്കിയപ്പോള്‍ വിഷമമായിപ്പോയി എന്നും സാന്ദ്രാ തോമസ് പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *