‘ഞങ്ങൾ തമ്മിൽ അടിച്ചുപിരിയാൻ കാരണം അവർ ആയിരുന്നു’ !! വിജയ് ബാബുവുമായുള്ള വഴക്കിന്റെ കാരണം സാന്ദ്ര തോമസ് പറയുന്നു !!

നടിയായും നിർമ്മാതാവുമായി മലയാള സിനിമയിൽ തിളങ്ങി നിന്ന ആളാണ് സാന്ദ്ര തോമസ്, നടനും നിർമാതാവുമായ വിജയ് ബാബുവുമായി ചേർന്ന് സാന്ദ്ര  ഒരു പ്രൊഡക്ഷൻ കമ്പനി രൂപപെടുത്തിയിരുന്നു, ‘ഫ്രൈഡേ ഫിലിം ഹൗസ്’ എന്നായിരുന്നു കമ്പനിയുടെ പേര്.  ഇതിന്റെ ബാനറിൽ നിരവധി ഹിറ്റ് ചിത്രങ്ങൾ ഇവർ ചെയ്‌തിരുന്നു…  ആട് 2  എന്ന ജയസൂര്യ ചിത്രമായിരുന്നു ഇവരുടെ ഏറ്റവും വലിയ വിജയ ചിത്രങ്ങളിൽ ഒന്ന്..

മറ്റുളവരെ അസൂയപെടുത്തിക്കൊണ്ടായിരുന്നു ഇരുവരും പ്രൊഡക്ഷൻ കമ്പനി നടത്തിയിരുന്നത്, എന്നാൽ കുറച്ചു നാളുകൾക്ക് ശേഷം നമ്മൾ കേൾക്കുന്നത് ഇരുവർക്കും കമ്പനിയുടെ കാര്യങ്ങളിൽ പല അഭിപ്രായ വ്യത്യസ്തങ്ങളും ഉണ്ടായിരുന്നു അതിന്റെ പേരിൽ പല പ്രശ്നങ്ങളും ഉണ്ടായിരുന്നു,  ശേഷം ഇവർ തമ്മിൽ പിരിഞ്ഞു എന്നുള്ള വാർത്തകൾ ആയിരുന്നു പുറത്ത് വന്നത്.. ശേഷം ‘ഫ്രൈഡേ ഫിലിം ഹൗസിന്റെ പൂർണ നടത്തിപ്പവകാശം സാന്ദ്ര വിജയ് ബാബുവിന് നൽകിയിരുന്നു..

ഇപ്പോൾ എന്താണ് ഞങ്ങൾക്കിടയിൽ സംഭവിച്ചത് എന്ന് തുറന്ന് പറയുകയാണ് സാന്ദ്ര. താരത്തിന്റെ വാകാറുകൾ ഇങ്ങനെ, ഞങ്ങൾക്കിടയിൽ കുറച്ചധികം പ്രശ്നങ്ങളും അഭിപ്രായ വ്യത്യാസങ്ങളും ഉണ്ടായിരുന്നു.. പക്ഷെ പ്രശ്ങ്ങൾ ഇത്രയും രൂക്ഷമാകാൻ കാരണം ഞങ്ങളുടെ കൂടെ നിന്നിരുന്ന പലരും ഈ അവസരം മുതലെടുത്ത് ചെറിയ പ്രശ്നങ്ങൾ വലുതാക്കുകയും പുതിയ പ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്‌തതുകൊണ്ടാണ് ഞങ്ങൾ പിരിയേണ്ടിവന്നതെന്നാണ് സാന്ദ്ര പറയുന്നത്..

ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ ഒരു സമയത്ത് രണ്ടു ചിത്രങ്ങളുടെ ഷൂറ്റിംഗ് നടന്നിരുന്നു, അടി കപ്യാരെ കൂട്ടമണിയും,  മുത്തുഗൗ എന്ന ചിത്രവും. ഇത് അന്ന് രണ്ടു ചിത്രങ്ങളും വലിയ കുഴപ്പമില്ലാതെ ഓടിയ ചിത്രങ്ങൾ ആയിരുന്നു. അതിനു ശേഷം ഞങ്ങൾ ചെയ്‌തത്‌ അങ്കമാലി ഡയറീസ് ആയിരുന്നു. ചെമ്പൻ വിനോദ് വഴിയാണ്ഞങ്ങൾ സിനിമയുടെ കഥ കേൾക്കുന്നത്, ലിജോയും ചെമ്പനും അടുത്ത സുഹൃത്തുക്കൾ ആയിരുന്നു..

ഫസ്റ്റ്  കോപ്പിയുടെ അടിസ്ഥാനത്തിലാണ് ചിത്രം നിർമിച്ചത്. എല്ലാവരും മുതുമുഖങ്ങൾ ആയിരുന്നു, പിന്നെ അതിന്റെ കഥ ഒരുപാട് പുതുമ ഉള്ളതുപോലെ തോന്നി അങ്ങനെയാണ് ആ ചിത്രം ചെയ്യാൻ തീരുമാനിച്ചത് ശേഷം ‘ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ അങ്കമാലി ഡയറീസ് ചെയ്തു. ആ സമയം തൊട്ടേ ഞങ്ങൾ തമ്മിൽ പല കാര്യങ്ങൾക്കും അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നു… ശേഷം പോസ്റ്റ് പ്രൊഡക്ഷൻ വർക്ക് എല്ലാം കഴിഞ്ഞ് ചിത്രം റിലീസിനെത്തുന്ന സമയം തൊട്ടാണ് ഞങ്ങൾ തമ്മിൽ പൂർണമായും വഴക്കുകൾ ഉണ്ടായി അടിച്ചു പിരിയുന്നതെന്നും സാന്ദ്ര പറയുന്നു..

വഴക്ക് നടക്കുന്ന സമയത്ത് വിജയ് ബാബു സാന്ദ്രയെ മർദിച്ചിരുന്നു എന്ന പരാതിയിൽ സാന്ദ്ര പോലീസിൽ പരാതി നല്കിയിരുന്നു.. എന്നാൽ ആ സമയത്ത് വിജയ് ബാബു പറഞ്ഞത് സാന്ദ്ര കേസ് കൊടുത്ത് താൻ മർദിച്ചു എന്ന കുറ്റത്തിനല്ല മറിച്ച് അവളുടെ സ്വത്ത് തട്ടിയെടുക്കാൻ ശ്രമിക്കുന്നു എന്ന പേരിൽ ആയിരുന്നു പരാതി കൊടുത്തതെന്നും എന്നാൽ ഇപ്പോൾ ഞങ്ങൾ തമ്മിലുള്ള പ്രശ്നങ്ങൾ എല്ലാം പറഞ്ഞ് തീർത്തു ഇപ്പോൾ കുഴപ്പമൊന്നും ഇല്ലന്നും വിജയ് ബാബു പറഞ്ഞിരുന്നു….

Leave a Reply

Your email address will not be published. Required fields are marked *