
മോഹൻലാൽ എന്ന മഹാപ്രതിഭയുടെ സ്ലോ ഡെത്ത് ആരംഭിച്ചിട്ട് കുറച്ചു കാലമായി, മോഹൻലാലിനെ വിമർശിച്ച് അഡ്വ സംഗീതാ ലക്ഷ്മണ !
മോഹൻലാലിൻറെ തന്നെ പ്രൊഡക്ഷൻ കമ്പനിയായ ആശിർവാദ് സിനിമാസിന്റെ ഏറ്റവും പുതിയ ചിത്രമായ ‘നേര്’ എന്ന സിനിമക്കും മോഹൻലാലിനും സംവിധായകൻ ജിത്തു ജോസഫിനുമെതിരെ ഇപ്പോൾ രംഗത്ത് വന്നിരിക്കുകയാണ് അഡ്വ സംഗീതാ ലക്ഷ്മണ. ഇതിനുമുമ്പും പല വിഷയങ്ങളിലും തന്റെ തുറന്ന അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടുള്ള ആളാണ് സംഗീതാ. കഴിവുള്ളവരെ തഴഞ്ഞ് മറ്റു തരം താഴ്ന്ന മാനദണ്ഡങ്ങൾക്ക് പ്രാധാന്യം നൽകുന്ന ആളാണ് മോഹൻലാൽ എന്നാണ് ഇവർ പറയുന്നത്.
മോഹൻലാൽ അനീതിക്ക് കൂട്ടുനിൽക്കുന്നു, അർഹതയുള്ള തന്റെ സഹപ്രവർത്തകയായ അഡ്വക്കേറ്റ് ബിമല ബിനുവിനെ മാറ്റി ചില വ്യക്തി താല്പര്യങ്ങൾക്കുവേണ്ടി സ്ക്രിപ്റ്റ് റൈറ്റിംഗിനുവേണ്ടി അഡ്വക്കേറ്റ് ശാന്തി പ്രിയയെ നിയോഗിച്ചതുമായി ബന്ധപ്പെട്ടാണ് സംഗീതാ ലക്ഷ്മൺ ഇപ്പോൾ നേര് എന്ന സിനിമയുടെ അണിയറ പ്രവർത്തകരെ രൂക്ഷമായി വിമർശിച്ച് രംഗത്ത് വന്നിരിക്കുന്നത്. ഈ സിനിമയുടെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത് ശാന്തി മായാദേവിയും ജീത്തു ജോസഫും ചേർന്നാണ്. മോഹൻലാലിനും ജിത്തു ജോസഫിനൊപ്പം ശാന്തി ഇതിനുമുമ്പ് ദൃശ്യം 2 എന്ന സിനിമയിൽ അഡ്വക്കേറ്റ് ആയി തന്നെ വേഷമിട്ടിരുന്നു.
തന്റെ സഹപ്രവർത്തകയായ ബിമല ബിനുവിനുണ്ടായ ആക്ഷേപത്തിനെതിരെ, മോഹൻലാൽ അഡ്വക്കേറ്റ് ശാന്തി പ്രിയയെ സെലക്ട് ചെയ്യാനുണ്ടായ കാരണങ്ങൾ എണ്ണമിട്ടുനിരത്തിയത് സംഗീതാ സമൂഹ മാധ്യമങ്ങളിൽ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. ഒന്ന്, ഇവർക്ക് അതായത് മിനിക്കും വിമലയ്ക്കും ആശയ്ക്കും-,ശാന്തി മായാദേവി അഥവാ ശാന്തിപ്രിയ അഥവാ അഡ്വ. ശാന്തിയുടേത് പോലെ തൊലിവെളുപ്പ് ഇല്ലാത്തത് കൊണ്ട്.. 2, ശാന്തി മായദേവിയെ പോലെ കൊഴഞ്ഞാട്ടക്കാരികൾ അല്ല മിനിയും വിമലയും ആശയും എന്നത് കൊണ്ട്.

മൂന്ന്, ശാന്തി മായദേവിയുടെ ഭർത്താവിനെ പോലെ- ഭാര്യ പുറത്തുപോയി എന്ത് പണി ചെയ്തിട്ടാണെങ്കിലും ആരുടെ കൂടെ കുത്തി മറിഞ്ഞിട്ടാണെങ്കിലും എനിക്ക് സുഭിക്ഷമായി രാജകീയജീവിതം ജീവിക്കാനുള്ള തുട്ടും കൊണ്ട് തിരികെ വീട്ടിൽ വന്നു കയറിയാൽ മതി ഭാര്യ എന്ന് കരുതുന്ന ഭർത്താവല്ല ഇവർക്കുള്ളത് എന്നത് കൊണ്ട്. നാല്, സിനിമാ ലൊക്കേഷനുകളിൽ ഞങ്ങൾക്ക് കുളിര് പകരാൻ വേണ്ടുന്ന മിടുക്കോ ലൂക്കോ ലാസ്യമോ മിനിക്കും വിമലയ്ക്കും ആശയ്ക്കും ഇല്ല, ശാന്തി മായാദേവിക്ക് അതുണ്ട് വേണ്ടുവോളമുണ്ട് എന്ന് മോഹൻലാലും ജിത്തു ജോസഫും കരുതുന്നത് കൊണ്ട്.
അഞ്ച്.. അഭിമാനപുരസരം കൊണ്ടുപോയി സിനിമയുടെ പ്രൊമോഷണൽ പരിപാടികളിൽ പൊതുദർശനത്തിന് വെക്കാനായി വേണ്ടുന്ന തൊലിവെളുപ്പും മിടുക്കും ലാസ്യവും ശാന്തി മായദേവിക്കുള്ളത് മിനിക്കും വിമലയ്ക്കും ആശയ്ക്കും ഇല്ല എന്ന് മോഹൻലാലും ജിത്തു ജോസഫും കരുതുന്നത് കൊണ്ട്, ക്രീയേറ്റീവ് മ്യൂസായി തങ്ങൾക്ക് ആരെ വേണം എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യവും അവകാശവും പണം മുടക്കുന്ന മോഹൻലാലിനും പടം പിടിക്കുന്ന ജിത്തു ജോസഫിനും ഉണ്ട് തന്നെ. എന്നാൽ അന്ത്യകൂദാശ കാത്ത് കിടക്കുന്ന മോഹൻലാൽ എന്ന താരരാജാവിന് പുനർജീവൻ നൽകാനുള്ള പരിശ്രമത്തിൽ കോർട്ട്റൂം ഡ്രാമ എന്ന വിശേഷണത്തിൽ ഒരു സിനിമ പടച്ചിറക്കുമ്പോൾ കൂട്ട് പിടിക്കേണ്ടത് ശാന്തിപ്രിയയെ ആയിരുന്നില്ല.
നാല്, 4 പതിറ്റാണ്ടുകൾക്കും മുൻപ് നമ്മളെ ത്രസിപ്പിച്ചു തുടങ്ങിയ മോഹൻലാൽ എന്ന മഹാപ്രതിഭയുടെ സ്ലോ ഡെത്ത് ആരംഭിച്ചിട്ട് കുറച്ചു കാലമായി. ശിഷ്ടമുണ്ടായിരുന്ന ജീവനും കൂടി ശാന്തിപ്രിയയുടെ സംസർഗ്ഗം കൊണ്ട് പോയി കിട്ടും. മോഹൻലാൽ ഈസ് ഗോൺ എന്ന് കരുതി ആശ്വസിക്കാം. അത്ര തന്നെ. എന്തെങ്കിലും മിറക്കിൾ സംഭവിച്ചാൽ അല്ലാതെ.. എന്നും സംഗീത ഫേസ്ബുക്കിൽ കുറിച്ചു..
Leave a Reply