“ചാൻസിന് വേണ്ടി സാനിയ ഒരുപാട് അധ്വാനിക്കും” സാനിയ്ക്കെതിരെ വിവാദ പരാമർശത്തിൽ പെട്ട് നന്ദന വർമ്മ !!

മലയാളികളുടെ ഇഷ്ട താരമാണ് സാനിയ ഇയ്യപ്പൻ, ഇന്ന് യുവ നായികമാരിൽ ഏറ്റവും കൂടുതൽ ചിത്രങ്ങൾ ചെയ്യുന്നതും, കൂടുതൽ അവസരങ്ങൾ ലഭിക്കുന്നതും സാനിയ്ക്കാണ്, അതിൽ എടുത്തുപറയേണ്ട കാര്യം അവയെല്ലാം സൂപ്പർ ഹിറ്റ് ചിത്രങ്ങളുമാണ് എന്നതാണ്, മോഹൻ ലാലിൻറെ ലൂസിഫർ, മമ്മൂട്ടിയുടെ പ്രീസ്റ്റ് , അങ്ങനെ ഏത് ചിത്രങ്ങൾ എടുത്താലും ചെറിയ വേഷം ആണെങ്കിൽ കൂടി അതിൽ സാനിയയുടെ സാനിധ്യം ഉണ്ടാകുമെന്നത് ഉറപ്പാണ്…

അതുപോലെ തന്നെ യുവ താരങ്ങളിൽ ശ്രേധ്യേയായ ആളാണ് നടി നന്ദന വർമ്മ, ഗപ്പി എന്ന ചിത്രത്തിൽ ഒരു ചെറിയ വേഷം താരം ചെയ്തിരുന്നു, അന്ന്  അത് ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ കഥാപാത്രമായിരുന്നു, അതിനു ശേഷം പിന്നീട് ഹിറ്റ് ചിത്രം അഞ്ചാം പാതിരയിൽ ഒരു മികച്ച വേഷവും താരം ചെയ്തിരുന്നു… അതിനു ശേഷം താരത്തിന് മികച്ച അവരങ്ങളൊന്നും  ലഭിച്ചിരുന്നില്ല…

ഇപ്പോൾ കഴിഞ്ഞ ദിവസം നടി സാനിയ ഇയ്യപ്പന്റെ ജന്മദിനമായിരുന്നു, നിരവധി പേരാണ് താരത്തിന് ജന്മദിന ആശംസകൾ നേർനിന്നിരുന്നത്, സമൂഹ മാധ്യങ്ങളിൽ താരത്തിന്റെ ഫാൻസ്‌ ഗ്രൂപ്പുകളിൽ വലിയ ആഘോഷം തന്നെയായിരുന്നു, അത്തരത്തിൽ ഒരു ആരാധിക ഫേസ് ബുക്കിൽ സാനിയക്ക് ആശംസകൾ അറിയിച്ചിരുന്നു, അത് ഇങ്ങനെയാണ്.. ക്വീനിലെ ചിന്നു, ലൂസിഫെറിലെ ജാൻവി, കൃഷ്ണൻ കുട്ടിയിലെ ബിയാട്രിക്സ്, ഇപ്പോൾ ദുൽഖറിന്റെ ചിത്രത്തിലും… ജന്മദിന ആശംസകൾ സാനിയ എന്നായിരുന്നു….

ഈ പോസ്റ്റിന് നിരവധി പേരാണ് സാനിയക്ക് ആശംസകൾ അറിയിക്കുന്നത്, ആ കൂട്ടത്തിൽ നടി നന്ദന വർമ്മയുടെ വേരിഫൈഡ് ഫേസ്ബുക്ക് പ്രൊഫൈലിൽ നിന്നും ഒരു കമന്റ്റ് വന്നിരുന്നു.. അത് ഇങ്ങനെ ആയിരുന്നു, “വരാതിരിക്കുമോ ശരിക്കും അധ്വാനിക്കുന്ന കുട്ടിയാണ്….. ചാൻസിന് വേണ്ടി ശരിക്കും അധ്വാനിക്കും പാവം”… എന്നായിരുന്നു ….   എന്താണ് താരം ഉദ്ദേശിച്ചത് എന്നറിയില്ല യെങ്കിലും സംഭവം ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറലായിരിക്കുകയാണ്….

“കിട്ടാത്ത മുന്തിരി പുളിക്കും”, എന്തിനാ കൊച്ചെ വെറുതെ അപവാദങ്ങൾ പറയുന്നത്, നിനക്കും അങ്ങനെ അധ്വാനിച്ചൂടെ, അതിൽ ഒരുപാട് റിസ്ക് എലമെൻറ്സ് ഉണ്ട് എന്നൊക്കെയുള്ള രസകരമായ നിരവധി കമന്റുകൾ നന്ദക്ക് ലഭിക്കുന്നുണ്ട്… മറ്റു ചിലർ നന്ദന എന്താണ് ശരിക്കും ഉദ്ദേശിച്ചത് എന്നറിയാതെ ആ കുട്ടിയെ കുറ്റപ്പെടുത്തരുത് എന്നും അവകാശ പെടുന്നവരുണ്ട്.. ഏതായാലും പിന്നീട് ഇതിനു മറുപടിയായി താരത്തിന്റെ കമന്റുകൾ ഒന്നും വന്നിരുന്നില്ല … ഇപ്പോഴും ആ പോസ്റ്റിനു താഴെ നിരവധി കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത് …

ഏതായാലും ഇതിൽ നിന്നും നമുക്ക് മനസിലാകുന്നത്, യുവ താരങ്ങൾ തമ്മിൽ നല്ല മത്സരം നടക്കുന്നുണ്ട് എന്നാണ്, നന്ദന ഇനി ആ കമന്റിനെ എങ്ങനെ ന്യായീകരിക്കാൻ ശ്രമിച്ചാലും ഏതൊരു ആൾക്കും താരം ഉദ്ദേശിച്ചത് എന്താണെന്ന് മനസിലായി കഴിഞ്ഞു എന്നുവേണം പറയാൻ, പഠനവും അഭിനയവും ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോകാനാണ് താൻ ശ്രമിക്കുന്നതെന്ന് നന്ദന വർമ്മ പറഞ്ഞിരുന്നു ….

Leave a Reply

Your email address will not be published. Required fields are marked *