
ഫാൻസിനെ തൃപ്തിപ്പെടുത്താൻ വേണ്ടി മോഹൻലാൽ തിരക്കഥയിൽ മാറ്റം വരുത്തിയിട്ടുണ്ട് ! ടെക്നിക്കിലായി മോഹൻലാലിന് ഒന്നും അറിയില്ല ! സന്തോഷ് ശിവൻ !
മലയാളികളുടെ അഭിമാനമാനമായ മോഹൻലാൽ സംവിധാനത്തിലേക്ക് ചുവട് വെക്കുന്നു എന്ന വാർത്ത വളരെ സന്തോഷത്തോടെയാണ് ആരാധകർ ഏറ്റെടുത്തത്. ഇന്ന് ലോക സിനിമ അറിയപ്പെടുന്ന ആരാധിക്കുന്ന നടൻ കൂടിയാണ് മോഹൻലാൽ. ഇപ്പോൾ തന്റെ സംവിധാന മികവിൽ കൂടി നമ്മളെ വിസ്മയിപ്പിക്കാൻ ഒരുങ്ങുകയാണ് അദ്ദേഹം, ബറോസ് എന്ന ചിത്രത്തിന്റെ തിരക്കിലാണ് ഇപ്പോൾ ലാലേട്ടൻ. മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം എന്നത് കൊണ്ടുതന്നെ ചിത്രത്തിന്റെ ഓരോ വിശേഷങ്ങളും മലയാളികൾക്ക് വളരെ പ്രിയപ്പെട്ടതാണ്. അതുകൊണ്ട് തന്നെ ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന വാർത്തകൾ ഏറെ ആകാംക്ഷയോടെയാണ് ആരാധകർ സ്വീകരിക്കുന്നത്.
ഇപ്പോഴതാ അത്തരത്തിൽ ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും പ്രഗത്ഭനായ ക്യാമറാമാൻ സന്തോഷ് ശിവനാണ് ബറോസിന്റെ സിനിമാട്ടോഗ്രാഫർ. ഇപ്പോഴിതാ മോഹൻലാലിന്റെ സംവിധാനത്തെ കുറിച്ച് സന്തോഷ് ശിവൻ കൗമുദി ടിവിയോട് പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, സംവിധായകനേക്കാൾ നടനായ മോഹൻലാലിനെയാണ് എനിക്കിഷ്ടം. സംവിധായകനെന്ന നിലയിൽ അദ്ദേഹം വളരെ ഒറിജിനലാണ്. മഹാമാരി സമയത്തും അദ്ദേഹം പടമെടുത്ത് അയച്ച് തരുമായിരുന്നു. പണ്ട് തൊട്ടേ അറിയാം അദ്ദേഹത്തിന്റേത് ഓർഗാനിക് ഒറിജിനൽ തിങ്കിംങ് ആണെന്ന്. അത് ഈ സിനിമയിൽ വന്നിട്ടുണ്ട്.

പിന്നെ അദ്ദേഹത്തിന്റെ ഒരു നെഗറ്റീവ് എന്തെന്നാൽ സിനിമക്ക് പിന്നിലെ ചില കാര്യങ്ങൾക്ക് അദ്ദേഹത്തിന് ടെക്നിക്കലായി വലിയ അറിവില്ലാത്തതിനാൽ കോംപ്ലിക്കേറ്റഡ് ഷോട്ടിൽ എന്ത് വേണമെങ്കിലും പറയും. അത് നല്ലതാണ്. മണിരത്നവും അങ്ങനെ പറഞ്ഞിട്ടുണ്ട്, എനിക്കിതൊന്നും അറിയേണ്ട എനിക്കിത് ഇങ്ങനെ തന്നെ കിട്ടിയാൽ മതിയെന്ന് പറയും. അത് നെഗറ്റീവ് ആണോയെന്ന് എനിക്ക് അറിയില്ല. പക്ഷെ നമ്മൾ വിചാരിക്കും ഇതെന്താണ് ഈ പറയുന്നത്, നമ്മളെ ഒരു വഴി ആക്കിയല്ലോ എന്ന്. വലിയൊരു ക്യാമറ ആണ്. വിചാരിക്കുന്ന പോലെ മൂവ് ചെയ്യാനൊന്നും പറ്റില്ല.
ഇങ്ങനെ ഉള്ള കാര്യങ്ങൾ പറഞ്ഞ് ഇടക്ക് ഞങ്ങൾ വഴക്ക് ഇടാറുണ്ട്. പിണക്കമല്ല, അത് അദ്ദേഹത്തിനും ഇഷ്ടമാണ്. കാരണം ലാൽ സാറിനെ ആരും ഒന്നും പറയില്ല. നമുക്കൊക്കെയേ ഇങ്ങനെ പറയാനുള്ള ലൈസൻസ് ഉള്ളൂ എന്നും ഏറെ രസകരമായി സന്തോഷ് ശിവൻ പറയുന്നു. അതേസമയം ബറോസിന്റെ ഇപ്പോഴത്തെ തിരക്കഥയുമായി തനിക്ക് യാതൊരു പങ്കുമില്ലെന്നും മോഹൻലാൽ ഫാൻസിനെ തൃപ്തിപ്പെടുത്താൻ വേണ്ടി മോഹൻലാൽ തിരക്കഥയിൽ മാറ്റം വരുത്തിയിട്ടുണ്ടെന്നും ജിജോ പുന്നൂസ് പറഞ്ഞിരുന്നു. ഫാന്റസി കഥാപശ്ചാത്തലത്തിൽ ഒരുങ്ങുന്ന സിനിമ ആണ് ബറോസ്.
Leave a Reply