
ഉരുക്ക് സതീശന് വേണ്ടി എടുത്തത് വൻ മേക്കോവർ ! മൂന്ന് തവണ മൊട്ടയടിച്ചു, 17 കിലോ കൂട്ടി ! ഉരുക്ക് സതീശന് വേണ്ടി സഹിച്ച കഷ്ടപ്പാടുകൾ പറഞ്ഞ് സന്തോഷ് പണ്ഡിറ്റ് !
മലയാള സിനിമ ലോകത്ത് തന്റേതായ ഒരു സ്ഥാനം നേടിയെടുത്ത ആളാണ് നടനും സംവിധായകനും, തിരികഥാകൃത്തും, നിർമ്മാതാവും എല്ലാമായ സന്തോഷ് പണ്ഡിറ്റ്. അദ്ദേഹത്തിന്റെ ആദ്യ സിനിമ കണ്ണനും രാധയും വലിയ വിജയമായിരുന്നു. അതിനുശേഷം നിരവധി സിനിമകൾ അദ്ദേഹം ചെയ്തിരുന്നു, ഇതിന്റെ പേരിൽ അദ്ദേഹം ഏറെ വിമർശനങ്ങളും പരിഹാസങ്ങളും കേൾക്കാറുണ്ട് യെങ്കിലും വീണ്ടും സിനിമകൾ ചെയ്യുന്ന കാര്യത്തിലാണ് സന്തോഷിന്റെ ശ്രദ്ധ മുഴുവൻ. ഇപ്പോഴിതാ തന്റെ ഏറ്റവും പുതിയ സിനിമയായ ഉരുക്ക് മനുഷ്യന്റെ വിശേഷങ്ങൾ പങ്കുവെക്കുകയാണ് അദ്ദേഹം.
തന്റെ ഈ പുതിയ ചിത്രമായ ഉരുക്ക് ഉരുക്ക് സതീശൻ യുട്യൂബിലൂടെ റിലീസ് ചെയ്തിരിക്കുകയാണ്, സിനിമക്കു വേണ്ടി എടുത്ത കഷ്ടപ്പാടുകൾ കുറിച്ച് അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, ഉരുക്ക് സതീശൻ സിനിമ കണ്ടവർ അഭിപ്രായം അറിയിക്കുക. കേരളം (സുൽത്താൻ ബത്തേരി, കോഴിക്കോട് ടൗൺ, കുറ്റികാട്ടൂർ, കുന്നമംഗലം, നരിക്കുനി, ബാലുശ്ശേരി, സിവിൽ സ്‌റ്റേഷൻ, എരഞ്ഞിപ്പാലം), രാജസ്ഥാൻ, മഹാരാഷ്ട്ര, കർണാടക എന്നിവിടങ്ങളിൽ വച്ച് ഷൂട്ട് ചെയ്ത സിനിമയാണ് ഉരുക്ക് സതീശൻ. നൂറിലധികം പുതുമുഖങ്ങളെ അണിനിരത്തി 5 ലക്ഷം രൂപ ബജറ്റ് കൊണ്ട് 8 പാട്ടും നിരവധി സംഘട്ടനങ്ങളും ഉൾപ്പെടുത്തി ഞാൻ വളരെ കഷ്ടപ്പെട്ട് ചെയ്ത സിനിമയാണ് ഇത്.

ഇതിനെ നായകനായാ വിശാൽ എന്ന കഥാപാത്രം ഞാൻ നിരവധി ശ്രമങ്ങൾ നടത്തിയിരുന്നു, 62 കിലോ ശരീരഭാരം കുറച്ച് 57 ൽ എത്തിച്ചു. ആ ഭാഗം പൂർത്തിയാക്കി. പിന്നീട് 4 മാസം ബ്രേക്ക് എടുത്ത് കുറേ ഭക്ഷണം ഒക്കെ വെട്ടിവിഴുങ്ങി 74 കിലോ ആക്കി മുടിയെല്ലാം മൊട്ട അടിച്ചാണ് ഉരുക്ക് സതീശൻ എന്ന കഥാപാത്രം ചെയ്തത്. ഷൂട്ടിംഗിന് ഇടയിൽ മറ്റൊരു ചിത്രം അഭിനയിക്കാൻ അവസരം കിട്ടിയപ്പോൾ സ്വന്തം സിനിമ നിർത്തി അതിൽ പോയി മുടി വളർത്തി അഭിനയിച്ചു. ആ സിനിമ പൂർത്തിയാക്കി സ്വന്തം സിനിമ വീണ്ടും തുടങ്ങി. അങ്ങനെ വീണ്ടും മൊട്ടയടിച്ച് ഉരുക്ക് സതീശൻ കഥാപാത്രം തീർത്തു. എഡിറ്റിംഗ് തുടങ്ങിയപ്പോൾ ഒരു സീൻ കൂടി ഉൾപ്പെടുത്തേണ്ട ആവശ്യം തോന്നി.
അങ്ങനെ വീണ്ടും കഥാപാത്രത്തിന്റെ പൂർണ്ണതക്ക് വേണ്ടി മൂന്നാം തവണയും മുടി മൊട്ട അടിച്ച് ഷൂട്ട് ചെയ്തു (പാവം ഞാൻ….). ഈ സിനിമ കാണുമ്പോൾ എന്റെ കഷ്ടപ്പാട് നിങ്ങൾക്ക് മനസ്സിലാക്കണം എന്നില്ല. അന്ന് കൂടിയ തടി, വയർ എന്നിവ ഞാൻ പിന്നീട് 3 മാസം കഷ്ടപ്പെട്ട് ഡയറ്റ് ചെയ്ത് 62 കിലോ ആക്കി മാറ്റി. സിനിമ കാണാത്തവർ യുട്യൂബിലൂടെ കഴിഞ്ഞ ദിവസം അപ്‌ലോഡ് ആയ ഫുൾ മൂവി കണ്ട് നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ അറിയിക്കുക എന്നും സന്തോഷ് പറയുന്നുണ്ട്.
പലരും സന്തോഷിനെ പരിഹസിക്കാരും വിമർശിക്കാറുമുണ്ട് എങ്കിലും തനിക്ക് കിട്ടുന്ന വരുമാനത്തിന്റെ ഒരു വീതം അദ്ദേഹം കാരുണ്യ പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കുന്നത് പ്രശംസ അർഹിക്കുന്ന ഒന്ന് തന്നെയാണ് എന്നാണ് ഏവരുടെയും അഭിപ്രായം.
Leave a Reply