
അന്ന് ദാ.. ഈ മനിഷ്യന്റെ കയ്യിൽ നിന്നും വാങ്ങി കൂട്ടിയ ത,ല്ലിന് കയ്യും കണക്കുമില്ല ! എപ്പോ കണ്ടാലും സ്നേഹം ! ശരത്തിന്റെ വാക്കുകൾ ശ്രദ്ധ നേടുന്നു !
ശരത് എന്ന നടനെ അറിയാത്ത മലയാളികൾ ചുരുക്കമാണ്. സിനിമ സീരിയൽ രംഗത്ത് ഒരുപോലെ തിളങ്ങി നിൽക്കുന്ന ആളാണ് ശരത് ദാസ്. കാലങ്ങൾ ഇത്ര കഴിഞ്ഞിട്ടും രണ്ടുമക്കളുടെ അച്ഛനായിട്ടും ഇപ്പോഴും ശരത്തിന്റെ ആ സൗന്ദര്യത്തിനു യാതൊരു മാറ്റവും വന്നിട്ടില്ല എന്നാണ് ഇപ്പോഴും പ്രേക്ഷകർ പറയുന്നത്. ആലുവയിലെ വെള്ളാരപ്പള്ളി ഗ്രാമത്തിലെ തിരുവൈരാണിക്കുളം ക്ഷേത്രത്തിനടുത്താണ് ശരത്തിന്റെ തറവാട്. എങ്കിലും വര്ഷങ്ങളായി ശരത് തിരുവനന്തപുരത്താണ് താമസം. ശരത് ഏവർക്കും സുപരിചിതനാണെങ്കിലും അദ്ദേഹത്തിന്റെ കുടുംബത്തെ അധികമാർക്കും അറിയില്ല എന്നതാണ് വാസ്തവം.
കുടുംബപരമായി ഏറെ കലാവാസന ഉള്ള തറവാട്ടിലാണ് ശരത്തിന്റെയും ജനനം. പ്രശസ്ത കഥകളിപ്പാട്ടുകാരനായിരുന്ന കലാമണ്ഡലം വെണ്മണി ഹരിദാസാണ് ശരത്തിന്റെ അച്ഛന്. അദ്ദേഹവും ഒരു നടനാണ്, ശരത്തിന്റെ ആദ്യ ചിത്രം ഷാജി എന് കരുൻ സംവിധാനം ചെയ്ത ‘സ്വം’ ആയിരുന്നു. ഇതിൽ കണ്ണൻ എന്ന കഥാപത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് ശരത് അഭിനയ രംഗത്തേക്ക് ചുവടുവെക്കുന്നത്. ഈ ചിത്രത്തിന് മറ്റൊരു പ്രത്യകത ഇതേ ചിത്രത്തിൽ ശരത്തിന്റെ അച്ഛനും ഒരു വേഷം ചെയ്തിരുന്നു എന്നതാണ്..
ഇപ്പോഴും സിനിമ രംഗത്ത് ഏറെ സജീവമായ അദ്ദേഹം ഇപ്പോൾ പങ്കുവെച്ച ഒരു സന്തോഷമാണ് സമൂഹ മാധ്യമങ്ങളി ഏറെ ശ്രദ്ധ നേടുന്നത്. ശരത്തിന്റെ വിശേഷം ഇങ്ങനെ, കുഞ്ഞമ്മീണീസ് ഹോസ്പിറ്റൽ സിനിമയുടെ വിശേഷങ്ങൾ പങ്കിട്ടെത്തിയിരിക്കുകയാണ് ശരത്. കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നായ പത്രത്തിലെ ഇബ്നുവിനെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് ശരത്തിപ്പോൾ. ശരത്തിന്റെ വാക്കുകൾ ഇങ്ങനെ, അന്നും ഇന്നും. തിരുവനന്തപുരം ടെക്നോപാർക്കിനെ എയർപോർട്ട് ആക്കി മാറ്റി, “പത്രം” ഷൂട്ട് ചെയ്തുകൊണ്ടിരിക്കുകയാണ് ജോഷി സാർ. അന്ന് ജോർജ് ഏട്ടന്റെ കയ്യിൽ നിന്ന് എത്ര തല്ല് വാങ്ങി എന്ന് എനിക്കേ അറിയൂ. പക്ഷേ എപ്പോ കണ്ടാലും സ്നേഹം മാത്രം……

കാലങ്ങൾ ഇത്രയും കഴിഞ്ഞിട്ടും ദാ ഇപ്പൊ “കുഞ്ഞമ്മിണീസ് ഹോസ്പിറ്റൽ” സിനിമാ ലൊക്കേഷനിൽ വീണ്ടും ഒരുമിച്ചപ്പോൾ എന്നായിരുന്നു ശരത് കുറിച്ചത്. അന്നത്തെ എന്റെ ചോക്ലേറ്റ് നായകനായ ശരത്തിനെ തല്ലുന്നത് കണ്ടുനിൽക്കാൻ വയ്യാതെ കരഞ്ഞുപോയിട്ടുണ്ടെന്നായിരുന്നു ഒരാൾ കമന്റ് ചെയ്തത്. ഇരുവരെയും ഒരുമിച്ച് കണ്ടതിൽ സന്തോഷമെന്നും ഏവരും കമന്റ് ചെയ്യുന്നത്.
അതുപോലെ തന്റെ കുറിച്ച് അദ്ദേഹം പറഞ്ഞ വാക്കുകൾ ഇങ്ങനെ, എന്റെ അച്ഛനും ഞാനും ഒരുമിച്ച് ഒരു സിനിമ ചെയ്തിരുന്നു. ആ ചിത്രത്തിൽ തനിക്ക് തനറെ അച്ഛന്റെ അന്ത്യകർമ്മങ്ങൾ ചെയ്യുന്ന ഒരു രംഗം ഉണ്ടായിരുന്നു, ആ സമയത്ത് അച്ഛൻ ലൊക്കേഷനിൽ നിന്നുകൊണ്ട് എന്നെ ആ രംഗം ഭംഗിയായി ചെയ്യാൻ ആവുന്നത്ര പ്രോത്സാഹിപ്പിച്ചു. എന്നാൽ വർഷങ്ങൾക്ക് ശേഷം അച്ഛനെ എനിക്ക് ജീവിതത്തിൽ നിന്നും നഷ്ടമായതിനു ശേഷം ഇതേ കർമ്മങ്ങൾ ചെയ്യാനിരുന്നപ്പോൾ ആ സിനിമയിലെ രംഗങ്ങൾ ഓർമ വന്നു.. അതെന്നെ ഒരുപാട് വേദനിപ്പിക്കുന്ന ഒരു ഓർമയായി മാറുകയുമായിരുന്നു … ഏറെ വികാരഭരിതനായി ശരത് പറയുന്നു..
Leave a Reply