‘ഞങ്ങളുടെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്ന് നിങ്ങൾക് അറിയുമോ’ ! നിങ്ങൾക്ക് ചിലപ്പോൾ ഇതൊരു നേരം പോക്ക് ആയിരിക്കും ! അപ്പാനി ശരത് പ്രതികരിക്കുന്നു !
മലയാള സിനിമ ആസ്വാദകർക്ക് വളരെ പരിചിതനായ ആളാണ് നടൻ അപ്പാനി ശരത്. നവാഗതനായ സംവിധയകാൻ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ മലയാള സിനിമ ലോകത്ത് ചുവടുറപ്പിച്ച നടനാണ് ശരത്. ശേഷം വെളിപാടിന്റെ പുസ്തകം എന്ന ചിത്രത്തിൽ ശ്രദ്ധയേമായ വേഷം ചെയ്തിരുന്നു, ആ പടം അത്ര വിജയകരമായിരുനില്ല എങ്കിലും അതിലെ ജിമിക്കി കമ്മൽ എന്ന ഗാനം സൂപ്പർ ഹിറ്റായതോടെ ശരത്തും ശ്രദ്ധിക്കപ്പെട്ടു. പിന്നീട് ജിജോ ആന്റണിയുടെ സംവിധാനത്തിൽ എത്തിയ പോക്കിരി സൈമൺ സന്തോഷ് നായരുടെ സംവിധാനം ചെയ്യുന്ന സച്ചിൻ എന്ന ചിത്രത്തിലും അഭിനയിച്ചു. ശേഷം നടൻ തമിഴിലും മികച്ച വേഷങ്ങൾ ചെയ്തിരുന്നു.
എന്നാൽ ഇപ്പോൾ തനറെ ഏറ്റവും പുതിയ ചിത്രമായ മിഷൻ സി സംബന്ധമായി അദ്ദേഹം സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച ഒരു പോസ്റ്റിന് ഒരു പ്രേക്ഷകൻ നൽകിയ കമന്റും അതിനു ശരത് നൽകിയ മറുപടിയുമാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്,. ‘മിഷന്‍ സി’ എന്ന ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡിന്റെ യുഎ സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിനെ കുറിച്ച് പറഞ്ഞുകൊണ്ടേയിരുന്നു ശരത് എത്തിയിരുന്നത്, എന്നാൽ ഇതിന് ഒരു ആരാധകന്റെ കമന്റ് ‘പോസ്റ്റര്‍ കണ്ടാല്‍ അറിയാം എട്ട് നില’ എന്നായിരുന്നു. എന്നാൽ ഇത് ശ്രദ്ധയിൽ പെട്ട ശരത് അതിനു തക്ക മറുപടിയുമായി എത്തിയിരുന്നു.
“തിയേറ്റര്‍ പോലും ഇതുവരെ തുറന്നിട്ടില്ല. ചേട്ടന് അറിയോ ഞങ്ങളുടെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്ന്. ചേട്ടാ ഓരോ സിനിമയും ഞങ്ങള്‍ അത്രയും പ്രതീക്ഷയോടെ ആണ് നോക്കി കാണുന്നത്. ഞങ്ങളുടെ മുന്നോട്ടുള്ള ജീവിതം ആണ് ഈ സിനിമ. കഴിഞ്ഞ 2 വര്‍ഷം ആയി ഒരു സിനിമ തീയേറ്ററില്‍ വന്നിട്ട്. എന്നിട്ടും ഞാന്‍ ഇപ്പോഴും പിടിച്ചു നില്‍ക്കാനായി ഓടുവാണ്. പ്ലീസ് നിങ്ങൾ വെറുതെ ഓരോന്ന് പറയരുത്. നിങ്ങള്‍ക്ക് ചിലപ്പോൾ ഇതൊക്കെ ഒരു തമാശയും വെറും സിനിമയും ആയിരിക്കും. പക്ഷെ എനിക്കിതു ജീവിതമാണ്. ഇതിപ്പോ പറയണം എന്നു തോന്നി…” എന്നുമാണ് ശരത് പ്രതികരിച്ചത്.
ശരത്തിന്റെ പ്രതികരണത്തിന് പിന്തുണയുമായി നിരവധിപേരാണ് രംഗത്ത് വന്നിരിക്കുന്നത്. താങ്കളുടെ പ്രയാസം ഞങ്ങള്‍ക്ക് മനസ്സിലാകും. താങ്കളെപ്പോലുള്ള മികച്ച നടന്‍മാരുടെ സിനിമ തിയേറ്ററില്‍ പോയി കാണുവാനാണ് ഞങ്ങള്‍ക്കും ഇഷ്ടം. അങ്കമാലി ഡയറീസ് പോലുള്ള സിനിമകളിലെ താങ്കളുടെ അഭിനയം കണ്ട് കയ്യടിച്ച്, സിനിമ ഇരു കൈയും നീട്ടി സ്വീകരിച്ചവരാണ് ഞങ്ങൾ മലയാളികൾ, അത് ഇനിയും അങ്ങനെ തന്നെ ആയിരിക്കുമെന്നും, ഇവരെ പോലെയുള്ളവരോട് മറുപടി പറഞ്ഞ് സമയം കളയണ്ട എന്നും, പുതിയ ചിത്രത്തിന് ഞങ്ങളുടെ എല്ലാ പിന്തുണയും ഉണ്ടാകുമെന്നും ഏവരും പ്രതികരിച്ചിരുന്നു.
Leave a Reply