‘കിടക്കുമ്ബോള്‍ കാലെടുത്ത് വച്ചോളൂ’ ! എന്റെ മക്കൾക്കോ അതിനുള്ള ഭാഗ്യം ഉണ്ടാകാറില്ല ! മാമൂട്ടിയുമായുള്ള അനുഭവം പങ്കുവെച്ച് ശരത് പ്രകാശ് !!

മലയാളികൾ ഒരു കാലത്ത്  ഇരു കയ്യും നീട്ടി സ്വീകരിച്ച ചിത്രമായിരുന്നു മമ്മൂട്ടി നായകനായി എത്തിയ ‘സ്നേഹതീരം ബാഗ്ലൂർ നോർത്ത്’ തിലകൻ, പ്രിയ രാമൻ, ഇന്നസെന്റ്, കവിയൂർ പൊന്നമ്മ, ചിപ്പി എന്നിവർ കേന്ദ്ര  അവതരിപ്പിച്ച ചിത്രം സൂപ്പർ ഹിറ്റായിരുന്നു. എന്നാൽ ആ ചിത്രത്തെ ഇത്രയും ജനപ്രിയമാക്കാൻ കാരണം അതിൽ ബാലതാരങ്ങളായി എത്തിയ രണ്ടു കൊച്ചു മിടുക്കരായ കുട്ടികളുടെ അഭിനയ മികവുംകൊണ്ടുകൂടിയാണ്.

സുധി, അനുമോൾ എന്ന കുട്ടിത്താരങ്ങളായി വേഷമിട്ടത് ശരത് പ്രകാശും ലക്ഷ്മി മരയ്ക്കാറും ആയിരുന്നു, അതിൽ ലക്ഷ്മിയെ നമ്മൾ നേരെത്തെ പരിചയപെടുത്തിയിരുന്നു. ഇപ്പോൾ അതിൽ സുധി ആയി വേഷമിട്ട ശരത് പ്രകാഷിൻറെ വിശേഷങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.  ആ ചിത്രത്തിൽ സിനിമയില്‍ മമ്മൂട്ടിയോടൊത്ത് അഭിനയിച്ച ഓര്‍മ്മകള്‍ പങ്കുവെയ്ക്കുകയാണ് ശരത്.

ചിത്രത്തിലെ ‘മേലെ മേലെ വാനം’ എന്ന ഗാനം ചിത്രീകരിക്കുമ്ബോള്‍ മറക്കാനാകാത്ത അനുഭവങ്ങൾ ഒരുപാടുണ്ടായിരുന്നു . ഞാന്‍ മമ്മൂക്കയ്‌ക്കൊപ്പം കിടന്നുറങ്ങുന്ന ഷോട്ട് എടുക്കുമ്ബോള്‍ മമ്മൂക്ക എന്നോട്  ചോദിച്ചു, മോന്‍ എങ്ങനെയാണ് വീട്ടിൽ നിന്റെ അച്ഛനൊപ്പം  കിടന്നുറങ്ങാറുള്ളതെന്ന്. അപ്പോൾ ഞാന്‍ പറഞ്ഞു, അച്ഛനൊപ്പം കിടക്കുമ്ബോള്‍ കാല് അച്ഛന്റെ മേലേയ്ക്ക് കയറ്റിവെച്ചാണ് കിടക്കാറുള്ളത്.അപ്പോള്‍ മമ്മൂക്ക പറഞ്ഞു, എന്നാൽ അതുപോലെ  ‘നീ കാലെടുത്ത് വച്ചോളൂ, എന്തായാലും എന്റെ മക്കള്‍ക്ക് അതിനുള്ള ഭാഗ്യമുണ്ടാകാറില്ല’. എന്ന്….

മമ്മൂക്ക ഒരുപാട് തിരക്കുള്ള ആളല്ലേ എപ്പോഴും ഷൂട്ടിംഗ് തിരക്കുകളിൽ ആയിരിക്കും അതുകൊണ്ടു തന്നെ  തനറെ കുടുംബത്തിനൊപ്പം സമയം ചിലവഴിക്കാൻ അദ്ദേഹത്തിന് സാധിക്കാറില്ല, ഒരുപക്ഷെ അതുകൊണ്ടായിരിക്കും അങ്ങനെ പറഞ്ഞത്. സിനിമയുടെ ഷൂട്ടിങ് കഴിഞ്ഞ് ഞാന്‍ വലുതായതിന് ശേഷവും മമ്മൂക്കയെ നേരിട്ട് കണ്ടിട്ടുണ്ട്. അപ്പോഴെല്ലാം എന്നെ തിരിച്ചറിയുകയും അടുത്ത് വിളിച്ച്‌ സംസാരിക്കുകയും വീട്ടിലെ വിശേഷങ്ങളൊക്കെ തിരക്കുകയും ചെയ്യുമായിരുന്നു, എന്ന് ശരത് പറയുന്നു.

ഫാസിലിന്റെ തിരക്കഥയിൽ സത്യൻ അതികാടിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ അഭിനയിക്കാൻ  ബാലതാരങ്ങളെ വേണം എന്ന പത്ര പരസ്യം കണ്ടാണ് ഈ സിനിമയിൽ എത്തിയത്. അന്ന് ആദ്യമായി അഭിനിക്കുകയായിരുന്നു, കൂടാതെ അന്ന് രണ്ടാം ക്ലാസ്സിൽ പഠിക്കുകയിരുന്നു. അന്നൊക്കെ യാതൊരു ടെൻഷനും ഉണ്ടായിരുന്നില്ല, ഒരു വെക്കേഷൻ മൂടായിരുന്നു ചിത്രത്തിൽ അഭിനയിക്കുമ്പോൾ എന്നും ശരത് പറയുന്നു.

ഒരു സമ്മർദ്ദവും എനിക്ക് ആരും തന്നില്ല. ചിരിക്കാൻ പറയുമ്പോൾ ചിരിക്കും കരയാൻ പറയുമ്പോൾ കരയും, കൂടെ അഭിനയിച്ച അനാർക്കലി മരിക്കാർ അന്ന് ഒന്നിലോ മറ്റോ ആണ് പഠിക്കുന്നത്, സെറ്റിൽ എപ്പോഴു കളിയും ചിരിയും, ഞങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും ഓടി നടക്കുമ്പോൾ സത്യൻ അന്തിക്കാട് സാറും ഫാസിൽ സാറും ഞങ്ങളെ പിടിച്ച് വെക്കുമായിരുന്നു. ഈ ചിത്രത്തിന് ശേഷം ഞാൻ മോഹൻലാൽ സാറിന്റെ പ്രിൻസിൽ അഭിനയിച്ചിരുന്നു. ലാലേട്ടന്റെ കഥാപത്രത്തിന്റെ സഹോദരന്റെ മകനായിട്ടാണ് ഞാൻ അതിൽ എത്തിയിരുന്നത്, അതും നല്ല ഒരുപാട് ഓർമ്മകൾ ഉള്ള ചിത്രമാണെന്നും ശരത് പറയുന്നു…..ഇപ്പോൾ  ജീവിതത്തിൽ അച്ഛനും ഭർത്താവായും തിളങ്ങുന്ന ശരത് അഭിനേതാവ് എന്ന നിലയിൽ മാത്രമല്ല സ്ക്രിപ്റ്റിങ്ങിലും താരം കഴിവ് തെളിയിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *