നഗ്മയെ അഗാധമായി പ്രണയിച്ചു ! അവൾക്ക് വേണ്ടി ഭാര്യയെ വരെ ഉപേക്ഷിച്ചു ! എന്നാൽ പ്രണയം വിവാഹത്തിലെത്തിയില്ല ! നഗ്മയെ ഭീഷണിപ്പെടുത്തി ശരത് കുമാർ !

ഇന്ന് തെന്നിന്ത്യൻ സിനിമയിൽ തന്നെ ഏറ്റവും കൂടുതൽ തിളങ്ങി നിൽക്കുന്ന നടനാണ് ശരത് കുമാർ. അദ്ദേഹം മലയാള സിനിമക്കും വളരെ പ്രിയങ്കരനാണ്. അതുപോലെ തന്നെ പ്രേക്ഷകർ ഏറെ ഇഷ്ടപെടുന്ന താര ജോഡികളാണ് ശരത് കുമാറും രാധികയും. ഈ ബന്ധത്തിൽ ഇവർക്ക് ഒരു മകനുണ്ട്. രാഹുൽ. അടുത്തിടെ ആയിരുന്നു ഇരുവരും തങ്ങളുടെ 22 മത് വിവാഹ വാർഷികം ആഘോഷിച്ചത്. ഇവരെ കൂടാതെ ഈയടുത്ത കാലങ്ങളിൽ മികച്ച വില്ലത്തി വേഷങ്ങൾ വഴി വലിയൊരു ആരാധകവൃന്ദത്തെ സ്വന്തമാക്കിയ മകൾ വരലക്ഷ്മിയും ഉൾപ്പെട്ടതാണ് കുടുംബത്തിലെ താരപ്രഭ.

ഇപ്പോഴിതാ ശരത് കുമാറിന്റെ ഒരു പഴയ കാല പ്രണയത്തെകുറിച്ചുള്ള വാർത്തകളാണ് ഏറെ ശ്രദ്ധ നേടുന്നത്. ശരത് കുമാർ തന്റെ ആദ്യ ഭാര്യയായ ഛായയെ 1984 ലാണ് വിവാഹം ചെയ്തത്. ശേഷം  2000 ലാണ് ഇവർ  വിവാഹമോചിതനാകുന്നത്. പ്രശസ്ത ദക്ഷിണേന്ത്യൻ നടി നഗ്മയുമായി, ശരത് കുമാറിനുണ്ടായിരുന്ന വിവാഹേതര ബന്ധമാണ് വിവാഹമോചനത്തിന് കാരണമായതെന്നാണ് അന്ന് വാർത്തകൾ പ്രചരിച്ചത്. എന്നാൽ അത് സത്യമായിരുന്നു എന്ന് പിന്നീട് നടൻ തന്നെ തുറന്ന് പറഞ്ഞിരുന്നു.

 

നഗ്മയുമായി വളരെ ആഴത്തിലുള്ള പ്രണയമായിരുന്നു. തന്റെ ഭര്‍ത്താവിന് നഗ്മയുമായുള്ള പ്രണയം അറിഞ്ഞതോടെ ശരത്തിന്റെ ആദ്യ ഭാര്യ  സായ ദേവി വിവാഹ മോചനത്തിന് തയ്യാറാവുകയായിരുന്നു. വിവാഹ ബന്ധം പിരിഞ്ഞ ശേഷം ശരത് കുമാര്‍ നഗ്മയെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചു. ഇരുവരും അതിനായുള്ള യാത്രയിലായിരുന്നു. എന്നാല്‍ അധികം വൈകാതെ ആ പ്രണയ ബന്ധം തകര്‍ന്നു.  വിവാഹത്തിന് നഗ്മ തയ്യാറാകാതെ വന്നതോടെ ശരത് കുമാര്‍ നഗ്മയെ നിരന്തരം ഭീഷണിപ്പെടുത്തിയെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ശരത് കുമാറിന്റെ ഭീഷണിയെ തുടര്‍ന്നാണ് നഗ്മ തെന്നിന്ത്യന്‍ സിനിമ തന്നെ ഉപേക്ഷിക്കുന്നതെന്നും അക്കാലത്ത് വാർത്തകൾ ഉണ്ടായിരുന്നു.

അങ്ങനെ ഈ പ്രണയ പരാജയത്തിന് ശേഷമാണ് ശരത് കുമാറും രാധികയുമായുള്ള വിവാഹം നടന്നത്. രാധികക്ക് ഇത് മൂന്നാം വിവാഹം ആയിരുന്നു. രാധികക്ക് മുൻ വിവാഹത്തിൽ ഒരു മകൾ ഉണ്ടായിരുന്നു. കൂടാതെ  ശരത് കുമാറിനും അദ്ദേഹത്തിന്റെ  ആദ്യ ഭാര്യയിൽ രണ്ടു മക്കൾ ഉണ്ട്, വരലക്ഷ്മി ശരത് കുമാറും, പൂജ ശരത് കുമാറും. ഈ മക്കളും  ശേഷം ശരത് രാധിക ദമ്പതികളുടെ മകനും ചേർന്ന് ഇവർക്ക് ഇപ്പോൾ നാല്മ ക്കളാണ് ഉള്ളത്. തന്റെ രണ്ടാനമ്മയുമായി വരലക്ഷ്മി വളരെ നല്ല ബന്ധമാണ് ഉള്ളത് എങ്കിലും രാധിക ഒരിക്കലും തന്റെ അമ്മ അല്ല, അങ്ങനെ ആകില്ല, അവർ എന്റെ അച്ഛന്റെ ഇപ്പോഴത്തെ ഭാര്യയാണ്. പക്ഷെ ഒരു ആന്റിയെപോലെ ഞാൻ അവരെ സ്നേഹിക്കുന്നു എന്നും വരലക്ഷ്മി പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *