
അഭിനയിക്കാൻ വരുന്ന നടിമാരുടെ വ്യക്തിപരമായ കാര്യങ്ങൾ അന്വേഷിക്കേണ്ടതില്ല ! മീര ജാസ്മിൻ അഹങ്കാരിയാണ് ! അനുസരണയില്ലാത്തവളാണ് ! വിമർശനങ്ങളെ കുറിച്ച് സത്യന് അന്തിക്കാട് പറയുന്നു
മലയാള സിനിമ രംഗത്തെ ഏറ്റവും മികച്ച നടിമാരിൽ ഒരാളാണ് മീര ജാസ്മിൻ. എന്നാൽ സിനിമയിൽ തിളങ്ങി നിൽക്കവേ മീരയെ കുറിച്ച് കമൽ അടക്കം ചില മുൻ നിര സംവിധായകർ പല വിമർശനങ്ങളും ഉന്നയിച്ചിരുന്നു. സെറ്റിൽ പലരോടും മീര മോശമായി പെരുമാറുന്നു, അഹങ്കാരം തലക്ക് പിടിച്ച നടിയാണ്, അനാവശ്യമായി പല നിബന്ധനകളും വയ്ക്കുന്നു എന്നുതുടങ്ങി പല ആരോപണങ്ങളും നടിക്കെതിരെ ഉന്നയിച്ചിരുന്നു. എന്നാൽ താൻ ആരെയും ഇതുവരെ ഒരു വാക്കുകൊണ്ടുപോലും നോവിച്ചിട്ടില്ല തനിക്കതിനു കഴിയില്ല അവരൊക്കെ എന്തിനാണ് തന്നെപ്പറ്റി അങ്ങനെയൊക്കെ പറഞ്ഞത് എന്ന് എനിക്ക് എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ല എന്നാണ് അന്ന് മീര ഇതിനെ കുറിച്ച് പറഞ്ഞിരുന്നത്.
ഇപ്പോഴിതാ മീരയെ കുറിച്ച് സംവിധായകൻ സത്യൻ അന്തിക്കാട് പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. മീരയുടെ തിരിച്ചുവരവായ ചിത്രം മകൾ സംവിധാനം ചെയ്തിരിക്കുന്നത് സത്യൻ അന്തിക്കാട് ആണ്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, എന്നെ സംബന്ധിച്ച് മീര ജാസ്മിന് ഒരുപാട് പ്രത്യേകതയുള്ള നടിയാണ്. മീരയെ കുറിച്ച് ഒരുപാട് ആളുകള്‍ പലതും സംസാരിക്കാറുണ്ട്. മീര ജാസ്മിന് അഹങ്കാരിയാണ്, അനുസരണയില്ലാത്ത നടിയാണ് എന്നൊക്കെ. പക്ഷെ എനിക്ക് ഏറ്റവും നന്നായി കോര്‍പറേറ്റ് ചെയ്യാന്‍ സാധിയ്ക്കുന്ന നായിക നടിയാണ് മീര.

മീര അല്ല ഇനി ഇപ്പോൾ വേറെ ഏത് നടി ആണെങ്കിലും നമ്മൾ കൊടുക്കുന്നത് മാത്രമേ തിരിച്ചുകിട്ടു. നമ്മള് അങ്ങോട്ട് എങ്ങിനെ പെരുമാറുന്നോ അതാണ് അവര്‍ തിരിച്ചു തരുന്നത്. മീര ജാസ്മിന് അങ്ങനെ ഒരാളാണ്. എനിക്ക് മീര ജാസ്മിന് എന്റെ സിനിമയിലേക്ക് വരുന്നു എന്ന് പറയുമ്പോള്‍, എന്റെ കുടുംബത്തിലെ കുട്ടിയായിട്ടാണ് ഞാന്‍ കാണുന്നത്. ഞാന്‍ അത് പോലെയാണ് അവരെ സ്നേഹിക്കുന്നത്. അതെനിക്ക് മീര തിരിച്ചും തരുന്നു. മീര ജാസ്മിന് ചിലപ്പോൾ അവരുടെ വ്യക്തിപരമായ പല പ്രശ്നങ്ങളും ഉണ്ടാവാം. പക്ഷെ അതിലേക്ക് ഞാന്‍ കയറാറില്ല. അഭിനേതാക്കള്‍ സെറ്റില്‍ വരുമ്പോള്‍ അവര്‍ ചെയ്യുന്ന കഥാപാത്രത്തെ കുറിച്ച് മാത്രമേ നമ്മള് ചിന്തിക്കേണ്ടതുള്ളൂ, അവരുടെ വ്യക്തപരമായ കാര്യങ്ങള്‍ അന്വേഷിക്കേണ്ടതില്ല. അതിനിപ്പോൾ മീര ജാസ്മിന് ആയാലും ശോഭന ആയാലും ഉര്‍വശി ആയാലും എന്നെ സംബന്ധിച്ച് അവര്‍ ആര്‍ട്ടിസ്റ്റുകളാണ്. അത് കഴിഞ്ഞുള്ള കാര്യങ്ങൾ ഒന്നും എന്റെ വിഷയമല്ല.
പുതിയ ചിത്രത്തെ കുറിച്ച് ആലോചിച്ചപ്പോൾ മീര നായിക ആയി എത്തിയിരുന്നു എങ്കിൽ എന്ന് തോന്നി, പക്ഷെ അവർ എവിടെയാണ് എങ്ങനെയാണ് ഒന്നും അറിയില്ല, അങ്ങനെ തിരക്കിയപ്പോൾ ദുബായിൽ ബിസിനെസ്സ് ചെയ്യുകയാണ് എന്നറിഞ്ഞു, അങ്ങനെ നമ്പർ കിട്ടി. ഞാന്‍ വാട്സ് ആപ്പില്‍ ഒരു വോയിസ് മെസേജ് അയച്ചു, എന്റെ പുതിയ ചിത്രത്തില്‍ മീര അഭിനയിക്കുമെങ്കില്‍ നന്നായിരുന്നു എന്ന്. രാത്രി മീര വിളിച്ചു, ‘സിനിമ ഇപ്പോള്‍ എന്റെ മീഡിയ അല്ല, പക്ഷെ സത്യന് അങ്കിള്‍ വിളിച്ചാല്‍ വരാതിരിക്കാന്‍ കഴിയില്ല’ എന്ന് പറഞ്ഞു, അവൻ വന്നു, സന്തോഷത്തോടെ സിനിമ ചെയ്തു, തിരിച്ചുപോയി…..
Leave a Reply