
മോഹന്‍ലാലിന്റെ വിരലൊക്കെ അഭിനയിക്കുമല്ലോ ! അതുപോലെ എനിക്ക് തോന്നിയ ഒരേ ഒരു യുവ നടൻ ! സത്യൻ അന്തിക്കാട് പറയുന്നു !
മലയാള സിനിമയുടെ എക്കാലത്തെയും സൂപ്പർ ഹിറ്റ് സംവിധായകരിൽ ഒരാളാണ് സത്യൻ അന്തിക്കാട്. അദ്ദേഹം ഒരുപാട് ഹിറ്റ് സിനിമകളും അതുപോലെ മിക്ക താരങ്ങളെയും സൂപ്പർ താര പദവിയിലേക്ക് എത്തിച്ച ആളുകൂടിയാണ്. ഇപ്പോഴിതാ മലയാളത്തിലെ പുതുമുഖ താരങ്ങളെ കുറിച്ച് സത്യൻ അന്തിക്കാട് പറഞ്ഞ വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്.
യുവ താരങ്ങളിൽ അദ്ദേഹത്തിന് ആദ്യം പറയാനുള്ളത് പ്രണവിനെ കുറിച്ചാണ്. ആ വാക്കുകൾ… അവനെ കുറിച്ച് പറയുകയാണെങ്കില്‍ അപ്പു ഇപ്പോഴും ഒരു കുട്ടിയാണ്. ആർക്കും മുഖം തരാതെ മാറിനടക്കുന്ന ഒരുത്തന്‍. എന്റെ മകന്‍ അഖില്‍ പറഞ്ഞിട്ടുണ്ട് അവന്റെ മനസില്‍ അപ്പുവിനെ വെച്ച് ഒരു സിനിമ ചെയ്യാന്‍ സബ്ജക്ട് ഉണ്ടെന്ന്. പക്ഷെ ഇവനാണെങ്കില്‍ സിനിമക്കാര്‍ ആരെങ്കിലുമൊക്കെ വരുമ്പോഴേക്ക് ഓടിയൊളിക്കുന്ന ഒരു പ്രകൃതക്കാരനാണ്. ലാൽ പറയുന്നത് അവനെ പിടിച്ചുകൊണ്ടുവരണം എന്നാണ്. എനിക്ക് അവനെ ഭയങ്കര ഇഷ്ടമാണ്. ക്യൂട്ടാണ് എന്നും പറയുന്നു.
എന്നെ വിസ്മയിപ്പിച്ചുള്ള നടനായ മോഹൻലാൽ എന്ന നടന്റെ പകരക്കാരനായി ഞാൻ കാണുന്നത് മറ്റൊരു നടനെയാണ്, ഫഹദ് ഫാസിൽ ആണ് ആ നടൻ. ഫാസില്‍ മലയാള സിനിമയ്ക്ക് നല്‍കിയ രണ്ട് നടന്മാര്‍ ഒന്ന് മോഹന്‍ലാലും മറ്റൊരാള്‍ ഫഹദുമാണ്. ലപ്പോഴും ഫഹദിന്റെ അഭിനയം ലാലിനെ ഓര്‍മ്മിപ്പിക്കാറുണ്ട്. അഭിനയം എന്ന് പറഞ്ഞാല്‍ എല്ലാ ഭാഗം കൊണ്ടും, കണ്ണ്, മുഖം, കൈ, വിരല്‍ ഇതെല്ലാം കൂടി അഭിനയിക്കുന്നതാണ്. മോഹന്‍ലാല്‍ അങ്ങനെ ആണല്ലോ, മോഹന്‍ലാലിന്റെ വിരലൊക്കെ അഭിനയിക്കുമല്ലോ. അതുപോലെയാണ് ഫഹദും.

അവനെ കുറിച്ച് പറയുക ആണെങ്കിൽ ക്യാമറക്ക് മുന്നിൽ എത്തുമ്പോൾ തന്നെ നിമിഷ നേരം കൊണ്ട് ആ കഥാപാത്രമായി മാറാന്‍ കഴിയുന്ന ഒരു മാ,ജിക് ഉള്ള ആക്ടറാണ് അദ്ദേഹം. പലപ്പോഴും ക്യാമറയുടെ പിറകില്‍ നില്‍ക്കുന്ന നമ്മളെ വിസ്മയിപ്പിക്കുന്ന ആക്ടറാണ് ഫഹദ്. അതുപോലെ ദുല്‍ഖറിനെ കുറിച്ച് പറയുകയാണെങ്കില്‍ ഭയങ്കര ഇന്റിമെസി ഫീല്‍ ചെയ്യുന്ന ആക്ടറാണ്. ഷൂട്ട് ചെയ്യുമ്പോള്‍ ഒരു സീന്‍ പറഞ്ഞാല്‍ ആ സീന്‍ പഠിച്ച് ചെയ്യുമ്പോള്‍ ഭയങ്കര ഇന്റിമേറ്റാണ്. വ്യക്തിപരമായി അടുപ്പം തോന്നുന്ന നടനാണ് അദ്ദേഹം.
നിവിൻ പോളി ഒരു കുസൃതി നിറഞ്ഞ നടനാണ്. എനിക്ക് അയാളിൽ തോന്നിയ ഗുണം ഒരു ഇന്‍ഹിബിഷനും ഇല്ലാതെയാണ് ക്യാമറയുടെ മുന്‍പില്‍ അഭിനയിക്കുക എന്നതാണ്. അഭിനയിക്കുകയാണെന്നോ ഡയലോഗ് പറയുകയാണെന്നോ ഒന്നും തോന്നാതെ അങ്ങ് പറയുകയാണ്. ഒരു കുട്ടിത്തം മാറാത്ത നടനാണ് അദ്ദേഹം, അതേ സമയം മിന്നല്‍ മുരളി കണ്ട് ഞാന്‍ ടൊവിനോയുടെ ആരാധകനായി മാറി എന്നും, പുള്ളിയുടെ ഈസിസായിട്ടുള്ള പെര്‍ഫോമന്‍സ് കണ്ടിട്ട് ഭയങ്കരമായി ഇഷ്ടപ്പെട്ടു. ടൊവിനോയുമായും ഒരു സിനിമ ചെയ്യണമെന്നുണ്ട്. പിന്നെ ഇവരൊക്കെ ഇപ്പോള്‍ ഭയങ്കര ബിസിയാണ് എന്നും ഒരു ചിരിയോടെ അദ്ദേഹം പറയുന്നു.
Leave a Reply