
‘രണ്ടു തെറ്റാണ് ഡയാന ചെയ്തത്’ എന്ന് ഞാൻ അവരോട് പറഞ്ഞു ! ഏത് സത്യൻ അന്തിക്കാട് എന്നാണ് അവർ മറുപടി നൽകിയത് ! തനി തങ്കം ആണ് നയൻതാര ! സത്യൻ അന്തിക്കാട് പറയുന്നു !
സത്യൻ അന്തിക്കാട് എന്ന സംവിധായകൻ ഒരുപാട് ഹിറ്റ് സിനിമകൾ മലയാള സിനിമക്ക് സമ്മാനിച്ചിരുന്നു. മലയാളികൾ ഇന്നും ഒരുപാട് പ്രതീക്ഷയോടെ കാണുന്ന സംവിധായകരിൽ ഒരാളാണ് സത്യൻ അന്തിക്കാട്. അദ്ദേഹം സിനിമ ലോകത്തിന് ഒരുപാട് അഭിനേതാക്കളെ സംഭാവന ചെയ്തിട്ടുള്ള ആളുകൂടിയാണ്. സംയുക്ത വര്‍മ, അസിന്, നയന്‍താര അങ്ങനെ നീളുന്നു താര നിര. അതിൽ നയൻ താര എന്ന അഭിനേത്രിയെ കുറിച്ച് അദ്ദേഹം പലപ്പോഴും തുറന്ന് പറഞ്ഞിട്ടുണ്ട്. വന്ന വഴി മറക്കാത്ത ഒരു നടി എന്ന നിലയിലാണ് അദ്ദേഹം അവരെ കുറിച്ച് പറയാറുള്ളത്.
അത്തരത്തിൽ ഇപ്പോഴിതാ നയൻ താരയെ കുറിച്ച് സത്യൻ അന്തിക്കാടിന്റെ വാക്കുകൾ ഇങ്ങനെ, അന്ന് മനസ്സിനക്കരെഎന്ന ചിത്രത്തിന് വേണ്ടി നായികയെ തിരക്കുന്ന സമയം. പല കുട്ടികളെ നോക്കിയെങ്കിലും ആരെയും ഉറപ്പിക്കാനാകുന്നില്ല. ആ സമയത്താണ് ഞാൻ വനിതയില്‍ ഒരു ജ്വല്ലറിയുടെ പരസ്യം കാണുന്നത്. നല്ല ഭംഗിയുള്ള പെണ്‍കുട്ടി, മുഖത്ത് ഒരു ആത്മവിശ്വാസം തോന്നുന്നു. വനിതയുടെ കവര്‍ ഗേള്‍ ആയി വന്ന ഡയാന കുര്യനാണ് അതെന്നറിഞ്ഞു. അങ്ങനെ അവരുടെ നമ്പര്‍ എടുത്ത് വിളിച്ചു. ‘സത്യന് അന്തിക്കാടാണെ’ന്നു പറഞ്ഞപ്പോള്‍, ‘ആര്?’ എന്ന ചോദ്യമായിരുന്നു മറുപടി. ‘സംവിധായകന് സത്യന് അന്തിക്കാടാണ്. സിനിമയില്‍ അഭിനയിക്കാന്‍ താല്പര്യം ഉണ്ടോ’ എന്നു വീണ്ടു ചോദിച്ചപ്പോള്‍ ‘തിരിച്ചു വിളിക്കാം’ എന്നു പറഞ്ഞ് കോള്‍ കട്ട് ചെയ്തു. അഞ്ചു മിനിറ്റ് കഴിഞ്ഞ് തിരിച്ചു വിളിച്ചു.
അങ്ങനെ കാര്യം പറഞ്ഞു, പിറ്റേന്ന് അച്ഛനും അമ്മയുമായി ഡയാന കുര്യൻ എത്തി. ബോള്‍ഡായ പെണ്‍കുട്ടി, വളരെ ധൈര്യമുള്ള മുഖം. അഭിനയിച്ച് പരിചയമൊന്നുമില്ല. അഴകപ്പന്‍ വിഡിയോ ഷൂട്ട് ചെയ്തു. എല്ലാവര്ക്കും ഇഷ്ടമായി. അങ്ങനെ ജയറാമിന്റെ നായികയായി ഉറപ്പിച്ചു. പിറ്റേന്ന് ഈ വിവരം പറയാന്‍ അവരെ വിളിച്ചു. പക്ഷെ കിട്ടിയില്ല. പുലര്‍ച്ചെ മൂന്നു മണിയായപ്പോള്‍ എനിക്ക് കോള്‍ വരുന്നു. ‘സര് ഡയാനയാണ്. ഇപ്പോഴാണ് കോള്‍ കണ്ടത്.’ ഉറക്കം വിട്ട് ഞാന്‍ പറഞ്ഞു, ‘നായികയാണ്. നാളെത്തന്നെ പോരൂ’. പക്ഷേ, ഉത്തരം കേട്ടപ്പോള്‍ ഞാനൊന്നു ഞെട്ടി. ‘സോറി സര് അഭിനയിക്കുന്നില്ല, ചില ബന്ധുക്കള്‍ക്ക് താല്പര്യമില്ല.

ആ മൂന്ന് മണിക്ക് ഇത് കേട്ടപ്പോൾ ഞാൻ ആകെ വല്ലാത്ത ഒരവസ്ഥയിൽ ആയിരുന്നു..ഞാൻ അവരോട് പറഞ്ഞു ‘രണ്ടു തെറ്റാണ് ഡയാന ചെയ്തത്. ഒന്ന് വെളുപ്പിനെ മൂന്നു മണിക്ക് എന്നെ വിളിച്ച് എഴുന്നേല്പിച്ചു, പിന്നെ അഭിനയിക്കില്ലെന്ന് തീരുമാനിച്ചു. രണ്ടും തെറ്റാണ്. ഡയാനയ്ക്കും അച്ഛനും അമ്മയ്ക്കും ഇഷ്ടമാണെങ്കില്‍ നാളെ വരൂ.’ഡയാന എത്തി. കുറച്ചു ദിവസം ഷൂട്ടിങ് കണ്ടു, പിന്നെ അഭിനയിക്കാന്‍ തുടങ്ങി. ശേഷം ഒരു ദിവസം കാറില്‍ ലൊക്കേഷനിലേക്കു പോകുമ്പോള്‍, റോഡരിൽ പ്രായപൂര്‍ത്തിയായവര്‍ക്കുള്ള സിനിമയുടെ ചില പോസ്റ്ററുകൾ കണ്ടു.
ആ ചിത്രത്തിന്റെ പേര് ഡയാന എന്നായിരുന്നു, അത് കണ്ട നിമിഷം തന്നെ ഞാൻ അവരോട് ചോദിച്ചു, ഈ പേര് മാറ്റിയാലോ എന്ന്.. മൂന്ന് പേര് എഴുതി കൊടുത്തു. അതില്‍ നിന്ന് തിരഞ്ഞെടുത്തത് നയന്‍താര. അര്‍ഥം എന്താണെന്ന് ചോദിച്ചപ്പോള്‍ പറഞ്ഞു കൊടുത്തു, നക്ഷത്രം പോലെ കണ്ണുള്ളവള്‍’ എന്നാണ് അന്ന് പറഞ്ഞിരുന്നത് എന്നും അദ്ദേഹം പറയുന്നു, ഇപ്പോഴും അവർ വിളിക്കുകയും മെസേജ് അയക്കുകയും ചെയ്യും. എന്നാൽ അവൻ ഇത്രയും വലിയൊരു സ്റ്റാർ ആകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല എന്നും അദ്ദേഹം പറയുന്നു.
Leave a Reply