അങ്ങയുടെ ‘സന്ദേശം’ സിനിമ കണ്ടതിന് ശേഷം പിറ്റേന്ന് മുതൽ ഞാനും ജോലിക്ക് പോയി തുടങ്ങി ! സത്യൻ അന്തിക്കാടിന്റെ വേദിയിരുത്തി വി ഡി സതീശൻ പറയുന്നു !

മലയാള സിനിമക്ക് ഏറെ സൂപ്പർ ഹിറ്റ് സംവിധായകരിൽ ഒരാളാണ് സത്യൻ അന്തിക്കാട്, അദ്ദേഹത്തിന്റെ സന്ദേശം എന്ന സൂപ്പർ ഹിറ്റ് സിനിമ ഇന്നും സൂപ്പർ ഹിറ്റാണ് എന്ന് തന്നെ പറയാം, ശെരിക്കും ഇപ്പോഴത്തെ ഈ കാലഘട്ടത്തിലാണ് അങ്ങനെ ഒരു സിനിമ റിലീസ് ചെയ്യേണ്ടിയിരുന്നത് എന്നാണ് സമൂഹം മാധ്യമങ്ങളിലെ എക്കാലത്തെയും ചർച്ച. ഇപ്പോഴിതാ ഈ സിനിമ തന്റെ ജീവിതത്തിലുണ്ടായ മാറ്റാതെ കുറിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ തന്നെ സത്യൻ അന്തിക്കാടിന്റെ തന്നെ സാക്ഷി നിർത്തി പറഞ്ഞ വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്. എൽഎൽബി പൂർത്തിയാക്കി എൻറോൾ ചെയ്തെങ്കിലും കെഎസ്‌യു വിടാനുള്ള മടി കാരണം ജോലിക്കു പോകാതെ ഉഴപ്പി നടന്ന താൻ ‘സന്ദേശം’ കണ്ടതിന്റെ പിറ്റേന്നു മുതൽ ജോലിക്കു പോയിത്തുടങ്ങിയെന്ന് സതീശൻ വെളിപ്പെടുത്തി.

അദ്ദേഹത്തിന്റെ ആ വാക്കുകൾ ഇങ്ങനെ, പരീക്ഷയൊക്കെ നല്ല മാർക്കോടെയൊക്കെ പാസായി ഞാൻ എൻറോൾ ചെയ്തു. എൻറോൾ ചെയ്തെങ്കിലും കെഎസ്‌യു വിടാനുള്ള മടി കാരണം പ്രാക്ടീസ് ചെയ്യാൻ പോയില്ല. വീട്ടിലൊക്കെ പറഞ്ഞെങ്കിലും ഞാൻ മൊത്തതിൽ ഉഴപ്പി കുറേക്കാലം നടന്നപ്പോഴാണ് ഇദ്ദേഹത്തിന്റെ സന്ദേശം എന്ന സിനിമ കാണുന്നത്. സന്ദേശം എന്ന സിനിമയുടെ അവസാനം ശ്രീനിവാസൻ എല്ലാ രാഷ്ട്രീയ പ്രവർത്തനവും നിർത്തിവച്ച് പ്രാക്ടീസ് ചെയ്യാൻ പോവുകയാണ്.

ആ സമയത്തത്തെ എന്റെ അവസ്ഥയും ഏകദേശം അതൊക്കെ തന്നെ ആയിരുന്നു,  എനിക്കാണെങ്കിൽ വക്കീൽ ഓഫിസ് എല്ലാം നേരത്തേ പറഞ്ഞുവച്ചിരിക്കുകയാണ്. എല്ലാം റെഡിയാക്കിയിരുന്നു. പക്ഷേ, ഞാൻ അഞ്ചാറു മാസമായി അവിടേക്കു പോകുന്നുണ്ടായിരുന്നില്ല. ഈ സിനിമ കണ്ടതിന്റെ പിറ്റേ ദിവസം ഞാൻ വക്കീൽ ഓഫിസിൽ പോയിത്തുടങ്ങി. ഈ സംഭവം ഞാൻ ഇതുവരെ ആരോടും പറഞ്ഞിട്ടില്ല.

തുറന്ന് പറയുകയാണെങ്കിൽ  ഇന്ന് രാഷ്ട്രീയക്കാരനെന്ന നിലയിൽ എന്റെ ഏറ്റവും വലിയ പിൻബലം എന്നത്  കുറച്ചുകാലമാണെങ്കിലും ഒരു  അഭിഭാഷകൻ എന്ന നിലയിൽ പ്രാക്ടീസ് ചെയ്തതിന്റെ ആ  പരിചയസമ്പത്തും സന്തോഷവുമാണ്. നിയമപരമായ കാര്യങ്ങൾ സംസാരിക്കുമ്പോഴും അത്തരം കാര്യങ്ങളിൽ ഇടപെടുമ്പോഴും നിയമനിർമാണത്തിൽ ഇടപെടുമ്പോഴും ആ 5–8 വർഷം പ്രാക്ടീസ് ചെയ്തത് എനിക്ക്  വലിയ ആത്മവിശ്വാസമാണ്  നൽകുന്നത്. അതിന്റെ കാരണഭൂതനാണ് ഈ ഇരിക്കുന്നതെന്ന് ഞാൻ ഈ നാട്ടിൽവച്ച് പ്രത്യേകം പറയുകയാണ്.

സത്യത്തിൽ ഇങ്ങനെയൊരു സംഭവം ഞാൻ പലതവണ പറയണമെന്നു കരുതിയാണ്. പക്ഷെ   ഇതുവരെ പറഞ്ഞിട്ടില്ല. ആ സിനിമ കണ്ടതിന്റെ പിറ്റേന്നു മുതൽ ഞാൻ ഓഫിസിൽ പോയി തുടങ്ങി. ശേഷം   വളരെ ആത്മാർഥമായി ഞാൻ ആ ഓഫിസിൽ ജോലി ചെയ്തു. രാത്രി ഒരു മണി വരെയൊക്കെ ഇരുന്നും പിറ്റേന്നു രാവിലെ എട്ടിനു തന്നെ ഓഫിസിലെത്തിയും ജോലി ചെയ്യാൻ സാധിച്ചു. അതിന്റെ സന്തോഷം കൂടി ഇവിടെ പങ്കുവയ്ക്കുന്നു എന്നും സത്യൻ അന്തിക്കാടിടെ സാക്ഷി നിർത്തി വി ഡി സതീശൻ പറഞ്ഞു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *