ഒട്ടും താല്പര്യമില്ലത്ത ആ കുട്ടിയെ ഞാൻ തേടി പിടിച്ച് കൊണ്ടുവന്നതാണ് ! ക്ഷമയുടെ നെല്ലിപ്പലക കണ്ട നടിയാണ് ! സംയുക്തയെ കുറിച്ച് സത്യൻ അന്തിക്കാട് പറയുന്നു !

മലയാളി മനസ്സിൽ എന്നും ഒരു സ്ഥാനം ഉള്ള നടിയാണ് സംയുക്ത വർമ്മ. വളരെ കുറച്ച് സിനിമകൾ മാത്രം ചെയ്ത സംയുക്ത തന്റെ ആദ്യ ചിത്രത്തിന് മികച്ച നടിക്കുള്ള സംസഥാന അവാർഡ് വാങ്ങിയ ആളാണ്. സംയുക്തയെസിനിമ ലോകത്തിന് സമ്മാനിച്ച ആളാണ് സംവിധയകാൻ സത്യൻ അന്തിക്കാട്, സംയുക്ത മാത്രമല്ല ഇന്ന് തെന്നിന്ത്യ സിനിമയിൽ തിളങ്ങി നിൽക്കുന്ന നടി നയൻതാരയും അസിനും അടക്കം, മീരാജാസ്മിൻ തുടങ്ങി നിരവധി മികച്ച നായികമാരെ മലയാളത്തിന് സമ്മാനിച്ച സത്യൻ അന്തിക്കാട് ഇപ്പോൾ തന്റെ നായികമാരെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്.

അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, ചില ലൊക്കേഷനുകളിൽ ഞാൻ ക്ഷ,മയുടെ നെ,ല്ലിപ്പലക കണ്ട സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. സംയുക്ത ഒരിക്കലും ഒരു അഭിനേത്രി ആകണമെന്ന് ആഗ്രഹിച്ച ആളല്ല. അങ്ങനെ ഒന്ന്  അവരുടെ കുടുംബവും ആഗ്രഹിച്ചിട്ടില്ല. ഞാന്‍ ഗൃ,ഹലക്ഷ്മിയുടെ കവര്‍ പേജിലാണ് സംയുക്തയുടെ ഫോട്ടോ ആദ്യം കാണുന്നത്. അങ്ങനെ ആ ചിത്രം അന്ന് നിർമ്മിക്കുന്നത് പി.വി ഗംഗാധരനായിരുന്നു. അങ്ങനെ ഒരു ദിസവം  അദ്ദേഹത്തിന്റെ ഭാര്യ ഷെറിന്‍ ചേച്ചി എന്നോട് ചോദിച്ചു ഈ കുട്ടി നമ്മുടെ ക്യാരക്ടറിന് ചേരില്ലേ എന്ന്. ഞാന്‍ നോക്കിയപ്പോള്‍ വളരെ കറക്ടാണെന്ന് എനിക്കും തോന്നി. അങ്ങനെ ഞാന്‍ തേടിപ്പിടിച്ച് കൊണ്ടുവന്ന് അവരെ നിര്‍ബന്ധപൂര്‍വം അഭിനയിപ്പിക്കുകയാണ്.

ആ കുട്ടിക്ക് അഭനയത്തിന്റെ കാര്യത്തിൽ ഒരു മുൻപരിചയുമില്ല,  എന്നാൽ അഭിനയിക്കാൻ  വളരെ  ഇഷ്ടമുണ്ട്. അന്നൊക്കെ ഫിലിമാണ്,  അങ്ങനെ ചില സീനുകൾ ഒരുപാട് ടേക്ക് പോകാറുണ്ട്, അപ്പോൾ സഹികെട്ട് ഞാൻ പറയും അതേ ഈ ഫിലിം  ഇത് നല്ല വില കൊടുത്ത് വാങ്ങുന്നതാണെന്ന്. എന്നെ തന്നെ വെച്ച് അഭിനയിപ്പിക്കണമെന്ന് പ്രൊഡ്യൂസറോട് ഞാന്‍ പറഞ്ഞിട്ടില്ലല്ലോ എന്നായിരിക്കും സംയുക്തയുടെ മറുപടി. എനിക്കറിഞ്ഞൂടാ എന്ന് പറയും. അത്രയും ഇന്നസെന്റാണ് അവര്‍. ക്വാളിറ്റിയിലുള്ള നല്ലൊരു ആക്ടിങ് പുറത്തെടുക്കാനായിരുന്നു അന്ന് അത്രയും ചെയ്തത്. ആ പടത്തില്‍ സംയുക്തക്ക്  സംസ്ഥാന അവാര്‍ഡും ലഭിച്ചു, എന്നും അദ്ദേഹം പറയുന്നു.

അതുപോലെ അദ്ദേഹം സിനിമയിൽ കൊണ്ടുവന്ന നയൻതാരയെ കുറിച്ചും പറയുന്നുണ്ട്. ഇപ്പോഴും നയന്‍താര വിളിച്ച് അനുഗ്രഹം വാങ്ങാറുണ്ടോ എന്ന ചോദ്യത്തിന് ഇപ്പോള്‍ അനുഗ്രഹം ചോദിച്ച് വിളിക്കാറില്ലെന്നും താന്‍ തന്നെ അത് നിര്‍ത്തിച്ചതാണെന്നുമായിരുന്നും എന്നും അദ്ദേഹം പറയുന്നു. വളരെ ജനുവിന്‍ ആയിട്ടുള്ള കുട്ടിയാണ് നയന്‍താര. ഒരു കളങ്കവും ഇല്ലാത്ത ഒരുപാട് നന്മയുള്ള കുട്ടിയാണ്.

അങ്ങനെ ഒരു ദിവസം എന്നെ വിളിച്ചിട്ട് കിട്ടാതെ, ഒടുവിൽ കോൾ കണക്ട് ആയപ്പോൾ പറഞ്ഞു  ഞാന്‍ സാറിനെ ഫോണിൽ  കിട്ടാത്തതുകൊണ്ട്  മേക്കപ്പിട്ട് കാത്തിരിക്കുകയാണ്. അജിത്തിന്റേയോ മറ്റോ സിനിമയാണ്. ഞാന്‍ പറഞ്ഞു നയന്‍താരയ്ക്ക് ഒരു ജന്മത്തേക്കുള്ള അനുഗ്രഹം ഞാന്‍ ഡെപ്പോസിറ്റായി തന്നു കഴിഞ്ഞെന്നും എ.ടി.എം കാര്‍ഡ് വെച്ച് എടുക്കുന്നതുപോലെ എപ്പോള്‍ വേണമെങ്കിലും ഇനി എടുക്കാമെന്നും ഞാൻ പറഞ്ഞപ്പോൾ അവർ ചിരിക്കുകയായിരുന്നു എന്നും അദ്ദേഹം പറയുന്നു. പക്ഷെ ഇപ്പോഴും അവർ വിളിക്കാറും മെസേജ് അയക്കാറുമുണ്ട് എന്നും അദ്ദേഹം പറയുന്നു.

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *